പ്ലസ്ടു ഫലം ഇന്ന്
download തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ ചീഫ് സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക 3 മണിക്കാണ് പ്രഖ്യാപനം. തിങ്കളാഴ്ച്ച ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഫലം അപ്ലോഡ് ചെയ്തതിന്റെ ക്ലിയറന്‍സ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ നല്‍കാന്‍ വൈകിയതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ഫലം www.kerala. gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.result.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.ink www.educationkerala.gov.in എന്നീ വെബ്സൈറ്റുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം www.result. itschool. gov.in, www.keralaresults.nic.in, vhse.kerala.gov.in സൈറ്റുകളിലൂടെയും അറിയാം

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter