മെഡിക്കല്‍ പ്രവേശന പരീക്ഷ: ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതി അനുമതി
DFകൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. വിവിധ വിദ്യാര്‍ഥി സംഘടനകളും ഏതാനും ചില വിദ്യാര്‍ഥികളും നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് ഹാളില്‍ ഹാജരാകണമെന്നും വിശദമായ പരിശോധനക്ക് ശേഷം മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂവെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ശിരോവസ്ത്രം വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് ധരിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. മെയ് 1ന് ആരംഭിക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കാണ് വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter