അലിഗഡ് സര്‍വ്വകലാശാലയില്‍ മുസ്ലീം വിദ്വഭ്യാസ സെമിനാര്‍
അലിഗഡ്: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മുസ്ലിം വിദ്യഭ്യാസത്തെയും തൊഴില്‍ രംഗത്തെയും ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയ ദ്വിദ്വിന വിദ്യഭ്യാസ സെമിനാറിന് അലിഗഡ് മുസ്ലിം യൂണിവേഴസിറ്റി വേദിയായി അലിഗഡിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററാണ് സെമിനാറിന്റെ സംഘാടകര്‍. മുസ്ലീം വിദ്യഭ്യാസ രംഗത്തെ ഭാവിയും വര്‍ത്തമാനവും ചര്‍ച്ചചെയ്ത സെമിനാറില്‍ നിരവധി പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു. ദേശീയ ന്വൂനപക്ഷ വിദ്യഭ്യാസ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിദ്ധിഖി സെമിനാറിലെ ചീഫ് ഗസ്റ്റ് ആയിരുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി മുസ്ലീം സര്‍വ്വകലാശാലയുടെ വിദ്യാഭ്യാസ സാസ്‌കാരിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്ന ബോധത്തോടെയാണ് സംഘാടകര്‍ മുന്നോട്ട് വരുന്നതെന്ന് സിദ്ധീഖി പറഞ്ഞു. വിദ്യഭ്യാസ നിലവാരം കുറഞ്ഞ ഉത്തര്‍പ്രദേശിലെ ഇന്റര്‍ കോളേജുകളില്‍ അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അലിഗഡ് വൈസ് ചാന്‍സ്ലറോട് സിദ്ധീഖി അഭ്യര്‍ത്ഥിച്ചു. മുസ്ലീം മദ്രസകളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മതം വിവേചനത്തില്‍ കരകയറാന്‍ നാം പരിശ്രമിക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. രജീന്ദ്ര സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ മുസ്ലീം സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ വ്യവസ്ഥിതിയുടെ യഥാര്‍ത്ഥ ചിത്രമാണ് നമുക്ക് വ്യക്തമാക്കിത്തരുന്നത്. അസി.സെമിനാര്‍ ഡയറക്ടര്‍ ഡോ.ഫൈസ അബ്ബാസി, ഹുസൈന്‍. എം. ജലാലുദ്ധീന്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു. unnamed-2-600x397

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter