അല്‍അഖ്സ മുസ്‍ലിംകളുടെ പള്ളിയാണ്, അത് മാറ്റാമെന്നത് വെറും വ്യാമോഹമാണ്: ഇസ്മാഈൽ ഹനിയ്യ
ഹമാസ് ഫലസ്തീന്റെ ഓരോ മുക്കിലും മൂലയിലുമുണ്ട്. അഖ്സാ പള്ളിയുടെ സംരക്ഷണമാണ് അതിന്റെ ലക്ഷ്യം. ആക്രമണത്തിലൂടെ അഖ്സ പള്ളിയുടെ ഇസ്‍ലാമിക സ്വഭാവത്തെ മാറ്റാമെന്നത്, അധിനിവേശ ശക്തികളുടെ വ്യാമോഹം മാത്രാണ്, ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ ഹമാസ് സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജറുസലേമിലെ യുദ്ധം പ്രതിരോധത്തിന്റെ സിദ്ധാന്തങ്ങളെയെല്ലാം മറികടന്നതായും ഇസ്രായേലിന്റെ ഗൂഢ പദ്ധതികളെയും തകർത്തതായും ഹനിയ്യ അവകാശപ്പെട്ടു.
അഖ്സയെ രക്ത രൂക്ഷിതമാക്കി നിര്‍ത്താനോ ആ വിശുദ്ധ ഭൂമികയില്‍ ധിക്കാരവും അധിനിവേശവും തുടരാനോ ഹമാസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അഖ്സാപള്ളി നമ്മുടെ ആദ്യ ഖിബ്‍ലയാണ്. പ്രവാചകരുടെ നിശാപ്രയാണത്തിന് സാക്ഷിയായ, വാനാരോഹണത്തിന് തുടക്കം കുറിച്ച പ്രദേശം കൂടിയാണ് അത്. അതിന്റെ മോചനത്തിനും ശാന്തമായ നിലനില്‍പിനും ആവശ്യമായതെല്ലാം ചെയ്യാന്‍ ഫലസ്തീനികൾ പൂർണ സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter