അൽ ജസീറ മാധ്യമപ്രവർത്തക, ഷീറീൻ അബൂ അഖ്‍ല വെടിയേറ്റു മരിച്ചു
വെസ്റ്റ് ബാങ്കിലെ അൽ ജസീറ പത്രപ്രവർത്തകയായ ഷീറീൻ അബൂ അഖ്‍ല ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സൈന്യത്തിന്റെ വെടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം താമസിയാതെ മരണപ്പെടുകയായിരുന്നു. മറ്റൊരു മാധ്യമപ്രവർത്തകനായ അലി സമൂദിക്കും പുറകിൽ നിന്ന് വെടിയേറ്റിട്ടുണ്ട്. 
ജെനിനിൽ പ്രവർത്തിക്കുന്നതിനിടെ കനത്ത വെടിവയ്പ്പും സ്‌ഫോടക വസ്തുക്കളുപയോഗിച്ച് ആക്രമണവും ഉണ്ടായെന്നും അതിനെതിരെ തങ്ങൾ തിരിച്ചടിക്കുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം വിശദീകരിച്ചു. പത്ര പ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അല്‍ജസീറ ചാനലിന്റെ അറിയപ്പെട്ട മുഖങ്ങളിലൊന്നാണ് ശീറീന്‍ അബൂ അഖ്‍ലയുടേത്. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള അധിനിവേശ സൈന്യത്തിന്റെ മനപ്പൂര്‍വ്വമുള്ള ആക്രമണമെന്നാണ് അല്‍ജസീറ ഇതിനോട് പ്രതികരിച്ചത്. അധിനിവേശ സൈന്യത്തെ ചോദ്യം ചെയ്യണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും അല്‍ജസീറ ലോകസമൂഹത്തോട് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter