17 ലക്ഷം വിദേശ ഹാജിമാര്‍ മക്കയില്‍

 

വിശുദ്ധഹജജ് കര്‍മ്മം നിര്‍വഹിക്കാനായി ഇതുവരെ 17,23,793 വിദേശ ഹാജിമാര്‍ എത്തിയതായി  സഊദി അധികൃതര്‍ അറിയിച്ചു.
16,20,592 ഹാജിമാര്‍ വിമാനം വഴിയും കപ്പല്‍ മാര്‍ഗം 88,374 ഹാജിമാരും റോഡ്മാര്‍ഗം 88,374 ഹാജിമാരുമാണ്  ഇത് വരെ എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ നിന്ന് 1,70,025 തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്. രാജ്യത്തെ 21 കേന്ദ്രങ്ങളില്‍ നിന്ന് 450 വിമാനങ്ങളിലാണ് ഇത്തവണ ഹാജിമാര്‍ക്ക് വേണ്ടി സര്‍വീസ് നടത്തിയത്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി എല്ലാവിധ ഒരുക്കങ്ങളും ആയിട്ടുണ്ടെന്ന് സഊദി രാജാവ് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter