മതംമാറ്റം തുറന്ന് പറഞ്ഞ് അമേരിക്കന്‍ മാര്‍ഷല്‍ താരം കെവിന്‍ ലീ
അമേരിക്കൻ മാർഷൽ ആർട്ടിസ്റ്റും യു.എഫ്.സി താരവുമായ കെവിൻ ലീ ഇസ്‍ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ തീരുമാന പ്രകാരം മാത്രമേ ഈ ലോകത്ത് എന്തും സംഭവിക്കൂ, ഞാൻ ഇസ്‍ലാം സ്വീകരിക്കണമെന്നതും അവന്റെ തീരുമാനം മാത്രമാണ്. മുസ്‍ലിമായി ജീവിക്കുന്നതിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്, താരം വ്യക്തമാക്കി.
30 വയസ്സുള്ള കെവിൻ ലീ 2021 ൽ തന്നെ ഇസ്‍ലാം സ്വീകരിച്ചിരുന്നെങ്കിലും, ഇസ്‍ലാം മതാശ്ലേഷണ വിവരം പരസ്യമായി വ്യക്തമാക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു. പൊതുവെ വ്യക്തിപരമായ കാര്യങ്ങളിലെല്ലാം സ്വകാര്യത ഇഷ്ടപ്പെടുന്നതാണ് ലീയുടെ പ്രകൃതം, അത് കൊണ്ട് തന്നെയാവാം, ഇത്രയും കാലം തന്റെ മതംമാറ്റവും അദ്ദേഹം വെളിപ്പെടുത്താതിരുന്നത്.
"എന്റെ ഇസ്‍ലാം ആശ്ലേഷണം അറിഞ്ഞത് മുതൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും ഒത്തിരി പേര്‍ ആശംസകളും പ്രാർത്ഥനകളും അയക്കുന്നുണ്ട്. അവരുടെ സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും", താരം ട്വിട്ടര്‍ സന്ദേശത്തിലൂടെ താരം നന്ദി പറഞ്ഞത് ഇങ്ങനെയാണ്.
2021 ൽ തന്നെ ഞാൻ ഇസ്‍ലാം സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് അക്കാര്യം പരസ്യമാക്കുന്നത്. ഒരു പോഡ് കാസ്റ്റ് തുടങ്ങണമെന്നുണ്ട്, വിശദമായി കാര്യങ്ങൾ അതിൽ അറിയിക്കാം", കെവിൻ ട്വിറ്ററ്‍ സന്ദേശത്തില്‍ കൂട്ടിച്ചേർത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment