റോഹിങ്ക്യകള്‍ക്ക് അമേരിക്കയുടെ 60 ദശലക്ഷം ഡോളര്‍ സഹായം

മ്യാന്മറില്‍ ഭരണകൂടത്തിന്റെ ക്രൂരഅക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി നാടുവിട്ട റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് അമേരിക്കയുടെ 60 ദശലക്ഷം ഡോളര്‍ ധനസഹായം.

ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന റോഹിങ്ക്യകള്‍ക്ക് സഹായം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് അമേരിക്കയുടെ സഹായഹസ്തം.
ഈ സഹായം റോഹിങ്ക്യകള്‍ക്ക് ഏറെ ആശ്വാസം പകരുമെന്ന് പ്രതീക്ഷയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.
9,00,000 റോഹിങ്ക്യകളാണ് അഭായാര്‍ത്ഥികളായി ബംഗ്ലാദേശില്‍ കഴിയുന്നത്. ലോകത്ത് ഏറ്റവും അധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്നതും ബംഗ്ലാദേശിലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter