ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെ പിന്തുണച്ച് ആന്‍ജല മെര്‍ക്കല്‍
കാലങ്ങളായി തുടരുന്ന ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ഫലസ്ഥീന് പിന്തുണയുമായി ജര്‍മന്‍ ചാന്‍സ്‌ലര്‍ ആന്‍ജല മെര്‍ക്കല്‍.സഖ്യരാജ്യമായ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മെര്‍ക്കല്‍ ഫലസ്ഥീന്‍ സ്വതന്ത്ര രാജ്യമാകണമെന്ന പ്രസ്താവന നടത്തിയത്. ഇറാനുമായുള്ള ആണവകരാര്‍ വിഷയത്തിലും ഫലസ്ഥീനിനെ സ്വതന്ത്രരാജ്യമാക്കുന്ന വിഷയത്തിലും ഇസ്‌റാഈലിന് വിരുദ്ധമായ നിലപാടാണ് ജര്‍മനിയുടെ ചാന്‍സ്‌ലര്‍ സ്വീകരിച്ചത്.
ഈ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലയെന്ന ആശയം അടഞ്ഞ അധ്യായമല്ലെന്നും ഫലസ്ഥീന്‍ പൗരന്മാര്‍ക്ക് അവരുടേതായ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫലസ്ഥീനെ സ്വതന്ത്രമാകുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു ആന്‍ജല മെര്‍ക്കലിന്റെ പ്രസ്താവനയോട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെഫ്താലി ബെനറ്റിന്റെ പ്രതികരണം.