അഫ്ഗാന് 8,175 കോടി രൂപയുടെ സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

അഭയാര്‍ത്ഥി പ്രവാഹം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് 8,175 കോടി രൂപയുടെ സഹായപാക്കേജ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍.അഫ്ഗാനിലെ സാമൂഹിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജി 20 രാഷ്ട്രത്തലവന്മാര്‍ നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് പ്രഖ്യാപനം.

ഇറ്റലിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോന്‍ ഡെറാണ് സഹായ പാക്കേജ് പ്രഖ്യാപിച്ചത്. താലിബാന്‍ സര്‍ക്കാറിനെ യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ  അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ തുക രാജ്യത്തെ അന്താരാഷ്ട്ര സംഘടനകളിലൂടെയാണ് കൈമാറുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter