നിങ്ങള്‍ അതോറിറ്റേറ്റീവ് പാരന്റ് ആണോ... എങ്കില്‍...
രക്ഷിതാവ് എന്ന നിലയില്‍ കുട്ടിയുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പല രീതികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിൽ പ്രധാനം താഴെ പറയുന്നവയാണ്.
1. അധികാരം സ്ഥാപിക്കല്‍ ശൈലി (അതോറിറ്റേറിയന്‍ പാരന്റിങ്)
കൃത്യമായ നിയമങ്ങള്‍ അനുസരിച്ച് കുട്ടി നടക്കണമെന്ന് ശഠിക്കുന്നവരാണ് ഇത്തരം മാതാപിതാക്കള്‍. ഇത് ചെയ്താല്‍ മതി നീ....എന്ന് അച്ഛന്‍ പറയുമ്പോള്‍, അതെന്താ അങ്ങനെ എന്ന് കുട്ടി തിരികെ ചോദിച്ചാല്‍ ഇവര്‍ക്ക് ഇഷ്ടപ്പെടില്ല. അതായത് കുട്ടികളുടെ അഭിപ്രായത്തിന് വലിയ വിലയൊന്നും കൊടുക്കാത്തവരാണ് ഇത്തരം മാതാപിതാക്കള്‍. പറഞ്ഞത് അനുസരിക്കാത്തതിന് കുട്ടിയെ ശിക്ഷിക്കാനും ഇവര്‍ ഒരുമ്പെടും. ഇതത്ര നല്ല പാരന്റിങ് ശൈലിയല്ല. ഇത്തരം കുട്ടികളില്‍ നുണ പറയാനുള്ള ശീലം കൂടുമത്രെ.
2. അതോറിറ്റേറ്റിവ് പാരന്റിങ്
ഈ ശൈലി സ്വീകരിക്കുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ പാലിക്കാന്‍ കുറച്ച് നിയമമുണ്ടാക്കി, അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ ഇവർ കുട്ടികളുടെ അഭിപ്രായവും കൂടെ കണക്കിലെടുക്കുമെന്നുളളതാണ്. കുട്ടികളുടെ വികാരം കണക്കിലെടുത്തുള്ള ഇടപെടലായിരിക്കും ഇവര്‍ നടത്തുക. മകനെ അല്ലെങ്കില്‍ മകളെ അഭിനന്ദിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഇവര്‍ സമയം കണ്ടെത്തും. കുട്ടികളിൽ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവരുടെ ഒപ്പം കൂടുതല്‍ സമയം ചെലവിടാനും അവർ പറയുന്നത് കേള്‍ക്കാനും അതോറിറ്റേറ്റിവ് പാരന്റിങ് ശൈലി സ്വീകരിക്കുന്നവര്‍ തയാറാകും. ഗവേഷണങ്ങള്‍ പറയുന്നതനുസരിച്ച് അതോറിറ്റേറ്റിവ് പാരന്റിങ് ശൈലിയില്‍ വളര്‍ന്ന കുട്ടികള്‍ ഉത്തരവാദിത്തപ്പെട്ട പൗരന്മാരായി മാറാന്‍ സാധ്യത കൂടുതലാണെന്നാണ്. അവര്‍ക്ക് കൂടുതല്‍ സന്തോഷകരവും വിജയകരവുമായ ജീവിതം നയിക്കാന്‍ സാധിക്കുമത്രെ. തീരുമാനങ്ങളെടുക്കുന്നതിലും അവർ മികച്ച വൈദഗ്ധ്യം കാണിക്കും.
3. അധികം ഇടപെടല്‍ വേണ്ട (പെര്‍മിസിവ് പാരന്റിങ് )
കുട്ടികളെ വളര്‍ത്താന്‍ നിയമങ്ങളൊക്കെയുണ്ടാക്കും ഇത്തരം ശൈലി സ്വീകരിക്കുന്നവര്‍. എന്നാല്‍ അതൊന്നും നടപ്പാക്കാന്‍ ഉല്‍സാഹം കാണിക്കില്ല. തങ്ങളുടെ കൂടുതല്‍ ഇടപെടലുകള്‍ ഇല്ലാതെ തന്നെ മികച്ച രീതിയില്‍ കുട്ടി വളരും എന്ന് ചിന്തിക്കുന്നവരാണിവര്‍. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വലിയ പ്രശ്‌നമുണ്ടായാല്‍ മാത്രമേ ഇത്തരം രക്ഷിതാക്കള്‍ ഇടപെടുകയുള്ളൂ. കുട്ടികളോട് ക്ഷമിക്കാന്‍ മഹമനസ്‌കതയുള്ളവരാകും ഇവര്‍. ഒരു അച്ഛന്‍ അല്ലെങ്കില്‍ അമ്മ എന്ന റോളിനേക്കാളും കുട്ടിയുടെ സുഹൃത്തായിരിക്കാനാകും ഇത്തരം മാതാപിതാക്കള്‍ ആഗ്രഹിക്കുക. അല്‍പ്പം റിസ്‌ക് നിറഞ്ഞ പാരന്റിങ് രീതിയാണിത്.
4. ഒരുതരത്തിലും ഇടപെടേണ്ട (അണ്‍ഇന്‍വോള്‍വ്ഡ് പാരന്റ്
കുട്ടിയോട് സ്‌കൂളിലെ ഒരു കാര്യത്തെകുറിച്ചും നിങ്ങള്‍ ചോദിക്കാറില്ലേ, കുട്ടിയുടെ സുഹൃത്തുക്കളെ കുറിച്ച് ഒരു വിവരവും ഇല്ലേ.... കുട്ടിയോടൊപ്പം സമയം ചെലവിടാന്‍ തീരെ ശ്രമിക്കാറില്ലേ....ഇല്ല എന്നാണ് ഇതിനെല്ലാം ഉത്തരമെങ്കില്‍ നിങ്ങളെ അണ്‍ഇന്‍വോള്‍വ്ഡ് പാരന്റ് എന്ന് വിളിക്കേണ്ടി വരും. യാതൊരുവിധ ശ്രദ്ധയും നല്‍കാതെ കുട്ടികളെ വളര്‍ത്തുന്ന നിരവധി മാതാപിതാക്കളുണ്ട്. ഇവര്‍ കുട്ടിയോടും തങ്ങളോടും ചെയ്യുന്നത് കടുത്ത അപരാധമാണ്. ആത്മവിശ്വാസവും സന്തോഷവും ഇല്ലാത്ത കുട്ടികളായി മാറും ഇത്തരം പാരന്റിങ് ശൈലിയില്‍ വളരുന്നവര്‍.
ഇനി അതോറിറ്റേറ്റിവ് പാരന്റിംഗിനെ കുറിച്ച് കുറച്ചു കൂടി വിശദമായി അറിയാം. അതോറിറ്റേറ്റിവ് പാരന്റിംഗ് എന്നത് കുട്ടികളോടുള്ള ഒരു പോസിറ്റീവ് പാരന്റിംഗ് രീതിയായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. അതോറിറ്റേറ്റിവ് പാരന്റിംഗ് പിന്തുടരുന്ന മാതാപിതാക്കളിൽ കുട്ടികളുടെ സ്വയം നിയന്ത്രണം, സ്വയം ബോധം, സാമൂഹിക കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന തരത്തിലാണ് കുട്ടികളോടുള്ള പെരുമാറ്റം ഉണ്ടാവുക. ഈ രീതിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്:
സ്പഷ്ടമായ പ്രതീക്ഷകളും ചട്ടങ്ങളും:
അതോറിറ്റേറ്റിവ് പാരന്റിംഗ് പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികൾക്ക് സ്പഷ്ടമായ പ്രതീക്ഷകളും ചട്ടങ്ങളും നൽകുന്നു. ഈ പ്രതീക്ഷകളും ചട്ടങ്ങളും കുട്ടികളുടെ പ്രായവും വികാസ ഘട്ടവും അനുസരിച്ച് സമയം അനുസരിച്ച് മാറ്റാം.
കാരണങ്ങളും അനുസരണത്തിന് പ്രതിഫലവും:
അതോറിറ്റേറ്റിവ് പാരന്റിംഗ് പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികളുടെ പെരുമാറ്റത്തിനുള്ള കാരണങ്ങൾ അവരെ പഠിപ്പിക്കുന്നു. അവർ കുട്ടികളുടെ അനുസരണത്തിന് പ്രതിഫലം നൽകുകയും ചെയ്യുന്നു.
ഊഷ്മളവും ദയയുള്ളതുമായ ബന്ധം:
അതോറിറ്റേറ്റിവ് പാരന്റിംഗ് പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികളുമായി ഊഷ്മളവും ദയയുള്ളതുമായ ബന്ധം പുലർത്തുന്നു. അവർ കുട്ടികളെ സ്നേഹിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നു.
അതോറിറ്റേറ്റിവ് പാരന്റിംഗിന്റെ ഗുണങ്ങൾ ഇവയാണ്:
കുട്ടികളുടെ സ്വയം നിയന്ത്രണം വികസിക്കുന്നു, കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍, കഴിവുകേടുകള്‍ എന്നിവയെകുറിച്ച് സ്വയം ബോധം ഉണ്ടാവുന്നു, സാമൂഹിക കഴിവുകൾ വികസിക്കുകയും മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു, കുട്ടികൾ സന്തുഷ്ടരും ആരോഗ്യമുള്ളവരുമായി വളരുന്നു.
അതോറിറ്റേറ്റിവ് പാരന്റിംഗ് എന്നത് കുട്ടികളെ വളർത്തുന്നതിന് ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ്. ഈ പാരന്റിംഗ് രീതി പിന്തുടരുന്ന മാതാപിതാക്കൾ കുട്ടികളുടെ വികസനത്തിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. മക്കളുടെ നന്മയ്ക്കായി നമ്മൾക്കും അതോറിറ്ററ്റീവ് പാരന്റിംഗ് രീതി പിന്തുടരാം.
Leave A Comment