കാരുണ്യം മനുഷ്യബന്ധിതമായ സവിശേഷത: ഹൈദരലി തങ്ങള്‍
ഒഴിച്ചുകൂടാനാവാത്ത വിധം മനുഷ്യബന്ധിതമായ സവിശേഷതയാണ് കാരുണ്യമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
ആള്‍ ഇന്ത്യ കെ.എം.സി.സി ബാംഗ്‌ളൂരു സെന്‍ട്രല്‍ കമ്മറ്റി ബാംഗ്ലൂരില്‍ നിര്‍മിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന കാരുണ്യ ഭവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ലാളിത്യവും നിഷ്‌കളങ്കതയും നിറഞ്ഞ മനസ്സുള്ളവരില്‍ കാരുണ്യമെന്ന സവിശേഷത കാണാം, കാരുണ്യം കേവലം മനുഷ്യരോട് മാത്രമല്ല മറ്റു ജീവികകളോടും പ്രകൃതിയോടും കാണിക്കണം.കാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്യാനം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുയാണിവിടെ കെ.എം.സി.സിയുടെ പ്രവര്‍ത്തകരെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.