മതേതരപാര്‍ട്ടികളും മുസ്‌ലിംരാഷ്ട്രീയക്കാരും വഖഫ്‌ബോര്‍ഡും ന്യൂനപക്ഷവകുപ്പുകളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
ഇസ്‌ലാമോഫോബിയ ശക്തമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍, മതേതര പാര്‍ട്ടികളിലെയും മുസ്‌ലിം രാഷ്ട്രീയക്കാരിലെയും ന്യൂനപക്ഷ വകുപ്പുകളുടെ പങ്കും ഉത്തരവാദിത്വവും വളരെ വലുതാണ്. രാജ്യത്തെ സമാധാനത്തിലേക്കും നീതിയിലേക്കും നയിക്കുകയും 1947ല്‍ ഇന്ത്യയുടെ ശില്‍പികള്‍ സ്ഥാപിച്ച ഭരണഘടനമൂല്യങ്ങള്‍ സംരക്ഷിക്കുകയും സി.എച്ച് ശിവജി മഹാരാജ്,ശാഹു മഹാരാജ്, മഹാത്മാഫൂലെ,ഗാന്ധിജി,ഡോ.അംബേദ്ക്കര്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ പഠിപ്പിച്ച ഇന്ത്യന്‍ സംസ്‌കാരവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്.
ഇന്ത്യയുടെ പ്രത്യയശാസ്ത്ര വിഭജനം
ഇന്ത്യ നിലവില്‍ രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്ര ഗ്രൂപ്പുകളായാണ് വിഭജിച്ചിരിക്കുന്നത്.
1) ആര്‍.എസ്.എസ് നയിക്കുന്ന തീവ്രവാദ സംഘടനകളും പാര്‍ട്ടികളും.
2)ആരും നയിക്കാത്ത തീവ്രവാദികളല്ലാത്തവരുടെ പാര്‍ട്ടികളും ഗ്രൂപ്പുകളും
ഗ്രൂപ്പ് രണ്ടിന് കീഴില്‍ ഇനിപറയുന്ന രാഷ്ട്രീയസ്ഥാപനങ്ങളെ അഭിസംബോധന ചെയ്യാം.
എ) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന, എസ്പി, എ.ഐ.യു.ഡി.എഫ്,എ.എ.പി, വിബിഎ,എസ്.ഡി.പി.ഐ, എ.ഐ.എംഐ.എം. മറ്റു ബഹുജന്‍ സഖ്യങ്ങള്‍ എന്നിവരുടെ ന്യൂനപക്ഷ വകുപ്പുകള്‍ അവരുടെ തീവ്രവാദേതര ആശയങ്ങള്‍ക്ക് വിധേയമാണ്, കൂടാതെ എന്റെ ലേഖനത്തില്‍ പേര് പരാമര്‍ശിക്കാത്ത എല്ലാ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും.
ബി)എല്ലാ മതേതര തീവ്രമല്ലാത്ത മുന്നണി ഗ്രൂപ്പുകളില്‍ (ആള്‍ സെക്യൂലര്‍ ആന്‍ഡ് നന്‍ എക്‌സ്ട്രിമിസ്റ്റ് ഫ്രണ്ടല്‍ ഗ്രൂപ്പ്‌സ്)) നിന്നുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, അതുപോലെ സേവദള്‍,പി.എഫ്.ഐ പോലുള്ള അര്‍ധരാഷ്ട്രീയ ഗ്രൂപ്പുകളുംഅത്തരത്തില്‍ എന്റെ ലേഖനത്തില്‍ പേര് പരാമര്‍ശിക്കാത്ത എല്ലാ ഇന്ത്യന്‍ ഗ്രൂപ്പുകളും.
ഇസ്‌ലാമിനെ ഡെമൊനൈസ് (പൈശാചികവത്കരിക്കല്‍) ഒരു പുതിയ ട്രെന്‍ഡാണ്.
രാഷ്ട്രീയതാരമാകാനും ജനഹൃദയങ്ങള്‍ കീഴടക്കാനും വേണ്ടി ഇസ്‌ലാമിനെും ഇസ്‌ലാമിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും പൈശാചിക വത്കരിക്കുന്നത് പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്നു. അതിന്റെ പരിണിതഫലമെന്നോണം ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അതിന്റെ ഫലമായി മതഭ്രാന്തന്മാരോ തീവ്രവാദികളോ അസഹിഷ്ണുക്കളോ മുസ്‌ലിംകള്‍ പ്രതികരിക്കണമെന്ന് കരുതുന്നു. ഇതെല്ലാം ചെയ്യുന്ന ഒരു ചെറിയകൂട്ടം രാഷ്ട്രീയക്കാരാണ്,അവര്‍ക്ക് രാജ്യതത്തിന്റെ നേതാക്കളോ നയരൂപീകരണ വ്യക്താക്കളോ ആയി പ്രവര്‍ത്തിക്കാനുള്ള കഴിവില്ലെങ്കിലും അത്തരം രാഷ്ട്രീയക്കാര്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു.
മതേതരത്വം, ദേശവിരുദ്ധം എന്നിവ പുനര്‍നിര്‍ചനം തേടുമ്പോള്‍
സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ടെക്‌നോളജി വര്‍ധിച്ച കാലഘട്ടത്തില്‍ മതേതരത്വത്തെ കുറിച്ച് നാം പുനര്‍വിചിന്തനം ചെയ്യണം. കര്‍ശനമായ മതവിശ്വാസി എന്നത് ഒരാളുടെ വ്യക്തിജീവിതത്തില്‍ നല്ല മ്യൂല്യമാണ്. മതസ്വാതന്ത്ര്യവും ഒരു നല്ല മൂല്യമാണ്,കൂടാതെ ദേശീയതയും ദേശീയ മൂല്യങ്ങളും പോസിറ്റീവ് പ്രവണതകളാണെങ്കിലും ഇനിപറയുന്ന പ്രവര്‍ത്തനങ്ങളെ ദേശവിരുദ്ധവും ഭരണഘടനവിരുദ്ധവുമായാണ് പരാമര്‍ശിക്കേണ്ടതെന്ന നാം വ്യക്തമാക്കണം.
1-രാഷ്ട്രീയത്തിലും ദേശീയ ജീവിതത്തിലും (ആര്‍.എസ്.എസ്) വരേണ്യവര്‍ഗം ഇഷ്ടപ്പെടുന്ന ഒരൊറ്റ മതത്തെ കുത്തിവെയ്ക്കുക.
2-ചിലമതങ്ങളെയോ അല്ലെങ്കില്‍ എല്ലാമതങ്ങളെയും സംസ്‌കാരങ്ങളെയും തടസ്സപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമങ്ങളും നിയമങ്ങള്‍ രൂപീകരിക്കുന്ന ശീലമുണ്ടാവുകയും ചെയ്യുക.
3-ഒരു പ്രത്യേക സംസ്‌കാരത്തിന്റെയോ വിശുദ്ധ ഗ്രന്ഥങ്ങളുടെയോ നിയമങ്ങള്‍ അടിസ്ഥാനമാക്കി ദൈശീയ നിയമങ്ങളോ ദേശീയ പെരുമാറ്റചട്ടങ്ങളോ രൂപപ്പെടുത്തിയെടുക്കുന്ന ശീലം രൂപപ്പെടുത്തല്‍.
4-ഏതെങ്കിലും മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ആചാരം നിരോധിക്കുകയോ റദ്ദാക്കുകയോ ചെയ്യുക
5-ഇന്ത്യയിലെ നിവാസികള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയാണെങ്കില്‍ അത് നിരോധിക്കുക
6-യുക്തിരഹിതമായ നിരന്തരതര്‍ക്കങ്ങളുടെ ഭാഗമായി മാധ്യമങ്ങളെ വിലക്ക്‌വാങ്ങി ഒരു മതത്തെഎതിര്‍ക്കുകയും സംവാദങ്ങളില്‍ ആക്രോശിച്ച് ജയിക്കുകയും ചെയ്യുക
ദേശീയ സാഹോദര്യത്തിന്റെയും നീതിയുടെയും പാത
നിങ്ങള്‍ ഏത് പാര്‍ട്ടിയിലായാലും മുന്നണിയിലായാലും അടിസ്ഥാനഗ്രൂപ്പായാലും ദേശീയ സാഹോദര്യത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുക.രാഷ്ട്രീയത്തില്‍ താഴ്ന്ന സ്ഥാനത്താണ് കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുക, അതേസമയം ഉയരുംതോറും പരിമിധികളുണ്ടാകും. അതുകൊണ്ട് ഈ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
1-മസ്ജിദുകളും മദ്രസകളും സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങള്‍ കാണിച്ചുകൊടുക്കാനും അവരെ ക്ഷണിക്കുക
2-ശഹാദത്കലിമ, ബാങ്ക്, നിസ്‌കാരം എന്നിവയുടെ അര്‍ത്ഥങ്ങള്‍ വിശദീകരിച്ച് കൊടുക്കുക.
3-അവരെ ഇഫ്താറിലേക്ക് ക്ഷണിക്കുകയും നാമെന്തിനാണ് നോമ്പെടുക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്യുക.
4-ഖുര്‍ആന്‍,ഇസ്‌ലാമിക വിജ്ഞാനകോശം തുടങ്ങിയവ അവര്‍ക്ക് അവതരിപ്പിച്ചുകൊടുക്കുക.
5-അവശതഅനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള അവരുടെ വിദ്യഭ്യാസ,ആതുര ഉദ്യമങ്ങളില്‍ സഹായിക്കുക
6-മസ്ജിദുകളില്‍ നിന്നും തൊഴില്‍നേടുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ സഹായിക്കുക.
7-മസ്ജിദുകളിലെ മക്തബുകള്‍ പോലെ, മസ്ജിദുകളോട് ചേര്‍ന്ന കുറഞ്ഞ ചെലവില്‍ കോച്ചിംഗ് സെന്ററുകള്‍ സ്ഥാപിക്കുക.
8-നമ്മുടെ പൂര്‍വികര്‍ ചെയ്തതുപോലെ മസ്ജിദുകളുടെയും ദര്‍ഗകളുടെയും പരിസരത്ത് സൗജന്യ ഭക്ഷണം നല്‍കുക.
9-വാട്‌സപ്പില്‍ പ്രചരിക്കുന്ന കെട്ടിച്ചമച്ച(ഫാബ്രിക്കേറ്റഡ്) ചരിത്രത്തില്‍ നിന്ന് വേര്‍പ്പെടുത്തി യഥാര്‍ത്ഥ ചരിത്രം വിവരിക്കുക.
10-ഏതെങ്കിലും രാജാവോ ഭരണാധികാരിയോ ഒരു തെറ്റ് ചെയ്യുകയും അതിനെ നിയമവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അവരോട് അതാണ് തെറ്റെന്ന് വിശദീകരണം നല്‍കുക, അവരോട് പറയുക: നമുക്ക് ഭൂതകാലത്തെ നന്നാക്കാനോ അവരുടെ ആശയങ്ങള്‍ അംഗീകരിക്കാനോ കഴിയില്ല, നാം സമകാലിക ഇന്ത്യ സൃഷ്ടിക്കുകയാണ് അതിനാല്‍ അത്തരം തെറ്റുകള്‍ നാം ഒഴിവാക്കാണം'.
11-മുകളില്‍ സൂചിപ്പിച്ച എല്ലാ പ്രവര്‍ത്തനങ്ങളിലൂടെയും വഖഫ്‌സ്വത്ത് വീണ്ടെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
12-അവസാനമായി, നമ്മുടെ പ്രവാചകാധ്യാപനംപോലെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് എല്ലാകാര്യങ്ങളും ചെയ്യുക,അത് ചിത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയല്ല, നമ്മുടെ അഭിപ്രായത്തില്‍ പ്രവാചകന്‍ ഒരു വലിയ രാഷ്ട്രീയനേതാവുകൂടിയായിരുന്നല്ലോ.
13-വൈവിധ്യമാര്‍ന്ന മതപരമായ വീക്ഷണങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സമാധാനപരമായ രാജ്യമെന്ന പദവി പുനസ്ഥാപിക്കുക.
വിദ്വേഷത്തിനെതിരെ സ്‌നേഹവും സാഹോദര്യവും
നമ്മുടെ ദേശീയസഹോദരങ്ങളെ അവരുടെ മതത്തില്‍ നിന്ന് നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തുന്നില്ല എന്ന് ബോധ്യപ്പെടുത്തുകയും അവരുടെ വിശ്വാസങ്ങള്‍ മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നതില്‍ വളരെ ജാഗ്രതയോടെയും വ്യക്തതയോടെയും പെരുമാറുകയും ചെയ്യുക, അതിനുപുറമെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളായി നാം മാറുമ്പോള്‍ ഇസ്‌ലാമോഫോബിക് രാഷ്ട്രീയക്കാര്‍ കുത്തിവെച്ച ഇസ്‌ലാമിനോടുള്ള അവരുടെ വിദ്വേഷം മാറ്റാന്‍അതുവഴി ശ്രമിക്കാം.
ഉപസംഹാരം
തത്ഫലമായി, ഒരു രാഷ്ട്രീയ വ്യക്തിത്വമോ ന്യൂനപക്ഷവകുപ്പോ എന്ന നിലയില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും സമത്വത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കുന്ന രണ്ടാമത്തെ ഗ്രൂപ്പായ ആരും നയിക്കാത്ത തീവ്രവാദികളല്ലാത്ത ഗ്രൂപ്പിനെ നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വങ്ങളുടെ അഭാവത്തില്‍ ആരോഗ്യമുള്ള ഒരു രാഷ്ട്രം സാധ്യമല്ല. ഒരു തുറന്ന ആഭ്യന്തര യുദ്ധത്തിലോ പ്രത്യയശാസ്ത്രപരമായ ആഭ്യന്തരയുദ്ധത്തിലോ ഭൗദ്ധിക ആഭ്യന്തരയുദ്ധത്തിലോ ഏര്‍പ്പെട്ടാല്‍ നമുക്ക് മഹത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സാധിക്കുകയില്ല. മുകളില്‍ പറഞ്ഞ ആശയങ്ങളും തന്ത്രപരമായ പദ്ധതികളും ലളിമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഈ റൂട്ടിലൂടെയുള്ള യാത്രചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. എന്നാലും ഒരു ഇന്ത്യന്‍ മുസ്‌ലിമെന്ന നിലയിലും ഒരുആത്മാര്‍ത്ഥതയുള്ള അഹിംസവാഹകനെന്ന നിലയിലും അത് അസാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.
Leave A Comment