സെന്റര്‍ ഓഫ് മുസ്‍ലിം എക്സ്പീരിയന്‍സുമായി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി

രാജ്യത്തെ മുസ്‍ലിംകളുടെ സംഭാവനകളും  അനുഭവങ്ങളും പൊതജനങ്ങളിലെത്തിക്കനായി സെന്റര്‍ ഓഫ് മുസ്‍ലിം എക്സീപിരിയന്‍സ് ആരംഭിച്ചു. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ് പുതിയ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയിരിക്കുന്നത്. 
ലോക ചരിത്രത്തിനും സംസ്‌കാരത്തിനും മുസ്‌ലിംകള്‍ നൽകിയ സംഭാവനകൾ ഏറെയാണ്. അമേരിക്കയിലെ മുസ്‌ലിംകളും രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതില്‍ ഏറെ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അവയെല്ലാം എന്നും ഓര്‍ക്കപ്പെടേണ്ടതും സമൂഹം അറിഞ്ഞിരിക്കേണ്ടതുമാണ്. ഈ സെന്റര്‍ അതിന് അവസരങ്ങളൊരുക്കും, സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച്, യൂണിവേഴ്സിറ്റി ഹ്യുമാനിറ്റീസ് ഡീൻ ജെഫ്രി കോഹൻ മാധ്യമങ്ങളോട് പറഞ്ഞു. 
1996-ൽ സ്ഥാപിതമായ വാഷിംഗ്ടൺ ഡിസിയിലെ ഇസ്‍ലാമിക് ഹെറിറ്റേജ് മ്യൂസിയമാണ് ഈ രംഗത്തെ ഇത് വരെയുള്ള ഒരു സംരംഭം. എഴുപതിനായിരത്തിലധികം വിദ്യാർത്ഥകളുള്ള സർവ്വകലാശാലയിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരുമായി എട്ടായിരത്തിലധികം പേര്‍ മുസ്‍ലിംകളാണ്. 
അമേരിക്കയിലെ മുസ്‍ലിം വിദ്യാർത്ഥികൾക്ക് രാജ്യത്തുടനീളമുള്ള സർവകലാശാലകളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനും മുസ്‍ലിം സമൂഹവുമായി ഇതര മതസ്ഥരായ അമേരിക്കക്കാരെ കൂടുതല്‍ അടുപ്പിക്കാനും ഈ കേന്ദ്രം നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter