പ്രമുഖ പണ്ഡിതൻ അഫീഫ് അബ്ദുൽ ഫത്താഹ് അന്തരിച്ചു.

പ്രമുഖ പണ്ഡിതനും രചയിതാവുമായ അഫീഫ് അബ്ദുൽ ഫത്താഹ് തബ്ബാറ അന്തരിച്ചു. വിശ്വപ്രസിദ്ധ അറബി റ കൃതിയായ " റൂഹു ദ്ദീനിൽ ഇസ്ലാമി ''യുടെ രചയിതാവു കൂടിയാണ് അദ്ദേഹം. ആധുനിക പൗരാണിക റഫറൻസ് ഗ്രന്ഥങ്ങൾ അവലംബിച്ചു തയ്യാറാക്കിയ കനപ്പെട്ട ഗ്രന്ഥമാണിത് .  

ദൈവാസ്തിക്യത്തിന്റെ തെളിവുകൾ, ഖുർആനിലെ ശാസ്ത്രീയ സൂചനകൾ, മതസഹിഷ്ണുത, ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി , മുസ്ലിം കുടുംബം, ഇസ്ലാമിലെ ശിക്ഷാ നിയമം, ആരോഗ്യ വീക്ഷണങ്ങൾ, അടിസ്ഥാന വിശ്വാസ കാര്യങ്ങൾ..... തുടങ്ങി നിരവധി വിഷയങ്ങൾ പ്രതിപാദിക്കുന്ന നല്ലൊരു പുസ്തകം.    

ലബനാനിലെ ബൈറൂത്ത് സ്വദേശിയാണ് ഇദ്ദേഹം .കുല്ലിയത്തു ശരീഅ യിൽ പഠിച്ചു ബിരുദം നേടിയ ശേഷം മദ്രസതു ഉമറുൽഫാറൂഖിലും കുല്ലിയത്തു ശരീഅയിലും അധ്യാപകനായി  ദീർഘകാലം ജോലി ചെയ്തു.  ലബനാനിലെ പാർലമെൻറ് അംഗമായും വടക്കൻ ലബനാനിലെ മുഫ്തിയായും ഈജിപ്തിലെ അസ്ഹർ ഇസ്ലാമിക് റിസർച്ച് അക്കാദമി മെമ്പറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട് .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter