സര്‍ഗസപര്യ; പാരമ്പര്യത്തിന്റെ കയ്യൊപ്പുകള്‍

ഇഖ്‌റഅ്' വായിക്കൂ എന്ന ആഹ്വാനം കൊണ്ടാണ് ഖുര്‍ആനിന്റെ ഉദ്ഘാടനം തന്നെ. പേനകൊണ്ട് എഴുത്തു പഠിപ്പിച്ചത് അല്ലാഹു ചെയ്ത അത്യുദാരമാണെന്നത് പ്രഥമ ഘട്ടത്തില്‍ തന്നെ ഖുര്‍ആന്‍ ഉണര്‍ത്തി. സാഹിത്യത്തിനു വമ്പിച്ച വശ്യശക്തിയുണ്ടെന്ന് പ്രഖ്യാപിച്ച ഖുര്‍ആന്‍ തൂലിക എന്ന നാമത്തില്‍ ഒരു അദ്ധ്യായം തന്നെ ഇറക്കി. അറബിയല്ലാത്ത ഭാഷ പഠിക്കാന്‍ നബി (സ) നേരിട്ട് നിര്‍ദ്ദേശം നല്‍കിയത് ഹദീസില്‍ കാണാം. ജ്ഞാനം സത്യവിശ്വാസിയുടെ വീണുപോയ സമ്പാത്തെണെന്നും അത് എവിടെ കണ്ടാലും പെറുക്കിയെടുക്കണമെന്നുമുള്ള വചനം സര്‍വ്വ വിജ്ഞാന ശാഖകളും സ്വായത്തമാക്കാന്‍ മുസ്‌ലിംകള്‍ക്ക് വമ്പിച്ച പ്രചോദനമേകി. 
ഖുര്‍ആനിന്റെയും നബിവചനങ്ങളുടെയും ഇത്തരം ഉല്‍ബോധനങ്ങള്‍ അതിന്റേതായ ഗൗരവഭാവത്തില്‍ തന്നെ സഹാബത്തടക്കമുള്ള മുസ്‌ലിംകള്‍ ഗ്രഹിച്ചു ജീവിതത്തില്‍ ഉള്‍ക്കൊണ്ടു. അവര്‍ പോയ നാടുകളിലൊക്കെ അക്ഷരജ്ഞാനം പ്രചരിപ്പിച്ചു. ഇക്കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമുദായം പ്രചരിപ്പിച്ചതുപോലെ അക്ഷരജ്ഞാനം പ്രചരിപ്പിച്ച ഒറ്റ സമുദായത്തെയും നമുക്ക് കാണാന്‍ കഴിയില്ല. പാശ്ചാത്യര്‍ അടുത്തകാലത്താണല്ലോ ഇത്തരം നടപടികളിലേക്ക് ഇറങ്ങിത്തിരിച്ചത്. 
പൂര്‍വ്വകാല മുസ്‌ലിംകള്‍ വിവിധ ഭാഷകളും വിവിധ വിജ്ഞാനശാഖകളും അഭ്യസിച്ചു. അവയില്‍ അവര്‍ വമ്പിച്ച ഗവേഷണങ്ങള്‍ നടത്തി. അങ്ങനെ അനേകം ഗവേഷണ പഠനങ്ങളും അടിസ്ഥാന തത്വങ്ങളും അവര്‍ ഗ്രന്ഥങ്ങളാക്കി ലോകത്തിനു സമര്‍പ്പിച്ചു. നൂറുക്കണക്കില്‍ ഗ്രന്ഥങ്ങള്‍ രചിച്ച നിരവധി പണ്ഡിതന്മാരെ കൂട്ടത്തില്‍ കാണാം. പല ഗ്രന്ഥങ്ങള്‍ നൂറുക്കണക്കില്‍ വാള്യങ്ങളായിരുന്നു. 1000 വാള്യം വരെയുള്ള ഗ്രന്ഥങ്ങളും കൂട്ടത്തിലുണ്ട്. താര്‍ത്താരികളുടെ ആക്രമണകാലത്ത് ടൈഗ്രീസ് നടികടക്കാന്‍ ബഗ്ദാദിലെ പണ്ഡിതരുടെ ലൈബ്രറികളിലുള്ള ഗ്രന്ഥങ്ങള്‍ കൊണ്ടു അവര്‍ അണകെട്ടുകയുണ്ടായി. അന്ന് ടൈഗ്രീസ് നദിയുടെ വെള്ളത്തിനു ആ ഗ്രന്ഥങ്ങളിലെ മഷിയുടെ ചുവയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 

വിജ്ഞാനപ്രചരണത്തിലും സാഹിതീപ്രവര്‍ത്തനത്തിലും കേരളമുസ്‌ലിംകളും  ഒട്ടും പുറകിലായിരുന്നില്ല. മുസ്‌ലിം രാഷ്ട്രങ്ങളിലെ പണ്ഡിതന്മാര്‍ക്ക് അതാതു രാജ്യങ്ങളിലെ ഭരണാധികാരികളില്‍ നിന്ന് സഹായങ്ങളും സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചിരുന്നങ്കില്‍ കേരള മുസ്‌ലിംകള്‍ക്ക് ആത്മാര്‍ത്ഥയും സ്വന്തമായ പരിശ്രമങ്ങളുമല്ലാതെ മറ്റൊന്നും കൈമുതലുണ്ടായിരുന്നില്ല. ഇന്നും ഇതുതന്നെയാണല്ലോ സ്ഥിതി. കാണപ്പെട്ട അനേകം വിജ്ഞാനഗ്രന്ഥങ്ങളും സാഹിത്യകൃതികളും സ്വന്തമായ ത്യാഗപരിശ്രമങ്ങളിലൂടെ ലോകത്തിന്നവര്‍ സമര്‍പ്പിച്ചു. പക്ഷെ, പലകാരണങ്ങളാല്‍ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം അവര്‍ക്കു ലഭിച്ചില്ല. ഇന്നും കേരളാ മുസ്‌ലിംകളാല്‍ വിരചിതമാകുന്ന സാഹിത്യകൃതികളും ഇസ്‌ലാമിക 'ഇഖ്‌റഅ്' വായിക്കൂ എന്ന ആഹ്വാനം കൊണ്ടാണ് ഖുര്‍ആനിന്റെ ഉദ്ഘാടനം തന്നെ. പേനകൊണ്ട് എഴുത്തു പഠിപ്പിച്ചത് അല്ലാഹു ചെയ്ത അത്യുദാരമാണെന്നത് പ്രഥമ ഘട്ടത്തില്‍ തന്നെ ഖുര്‍ആന്‍ ഉണര്‍ത്തി. 

സാഹിത്യത്തിനു വമ്പിച്ച വശ്യശക്തിയുണ്ടെന്ന് പ്രഖ്യാപിച്ച ഖുര്‍ആന്‍ തൂലിക എന്ന നാമത്തില്‍ ഒരു അദ്ധ്യായം തന്നെ ഇറക്കി. അറബിയല്ലാത്ത ഭാഷ പഠിക്കാന്‍ നബി (സ) നേരിട്ട് നിര്‍ദ്ദേശം നല്‍കിയത് ഹദീസില്‍ കാണാം. ജ്ഞാനം സത്യവിശ്വാസിയുടെ വീണുപോയ സമ്പാത്തെണെന്നും അത് എവിടെ കണ്ടാലും പെറുക്കിയെടുക്കണമെന്നുമുള്ള വചനം സര്‍വ്വ വിജ്ഞാന ശാഖകളും സ്വായത്തമാക്കാന്‍ മുസ്‌ലിംകള്‍ക്ക് വമ്പിച്ച പ്രചോദനമേകി. ഖുര്‍ആനിന്റെയും നബിവചനങ്ങളുടെയും ഇത്തരം ഉല്‍ബോധനങ്ങള്‍ അതിന്റേതായ ഗൗരവഭാവത്തില്‍ തന്നെ സഹാബത്തടക്കമുള്ള മുസ്‌ലിംകള്‍ ഗ്രഹിച്ചു ജീവിതത്തില്‍ ഉള്‍ക്കൊണ്ടു. അവര്‍ പോയ നാടുകളിലൊക്കെ അക്ഷരജ്ഞാനം പ്രചരിപ്പിച്ചു. ഇക്കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമുദായം പ്രചരിപ്പിച്ചതുപോലെ അക്ഷരജ്ഞാനം പ്രചരിപ്പിച്ച ഒറ്റ സമുദായത്തെയും നമുക്ക് കാണാന്‍ കഴിയില്ല. പാശ്ചാത്യര്‍ അടുത്തകാലത്താണല്ലോ ഇത്തരം നടപടികളിലേക്ക് ഇറങ്ങിത്തിരിച്ചത്. പൂര്‍വ്വകാല മുസ്‌ലിംകള്‍ വിവിധ ഭാഷകളും വിവിധ വിജ്ഞാനശാഖകളും അഭ്യസിച്ചു. അവയില്‍ അവര്‍ വമ്പിച്ച ഗവേഷണങ്ങള്‍ നടത്തി. അങ്ങനെ അനേകം ഗവേഷണ പഠനങ്ങളും അടിസ്ഥാന തത്വങ്ങളും അവര്‍ ഗ്രന്ഥങ്ങളാക്കി ലോകത്തിനു സമര്‍പ്പിച്ചു. നൂറുക്കണക്കില്‍ ഗ്രന്ഥങ്ങള്‍ രചിച്ച നിരവധി പണ്ഡിതന്മാരെ കൂട്ടത്തില്‍ കാണാം. പല ഗ്രന്ഥങ്ങള്‍ നൂറുക്കണക്കില്‍ വാള്യങ്ങളായിരുന്നു. 1000 വാള്യം വരെയുള്ള ഗ്രന്ഥങ്ങളും കൂട്ടത്തിലുണ്ട്. താര്‍ത്താരികളുടെ ആക്രമണകാലത്ത് ടൈഗ്രീസ് നടികടക്കാന്‍ ബഗ്ദാദിലെ പണ്ഡിതരുടെ ലൈബ്രറികളിലുള്ള ഗ്രന്ഥങ്ങള്‍ കൊണ്ടു അവര്‍ അണകെട്ടുകയുണ്ടായി. അന്ന് ടൈഗ്രീസ് നദിയുടെ വെള്ളത്തിനു ആ ഗ്രന്ഥങ്ങളിലെ മഷിയുടെ ചുവയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 

ഇന്നും കേരളാ മുസ്‌ലിംകളാല്‍ വിരചിതമാകുന്ന സാഹിത്യകൃതികളും ഇസ്‌ലാമിക സേവനങ്ങളും ലോകമറിയാതെ പോവുകയാണല്ലൊ. കേരളമുസ്‌ലിംകള്‍ അറബി ഭാഷയില്‍ എന്നാണ് സാഹിത്യരചന തുടങ്ങിയതെന്ന് ഖണ്ഡിതയായിപ്പറയാനാവില്ല. ഇസ്‌ലാമിന്ന് ഇവിടെ പ്രചുരപ്രചാരം സിദ്ധിച്ചപ്പോള്‍ വൈജ്ഞാനിക പ്രചരണത്തിന്റെ ഭാഗമായ സാഹിത്യപ്രചരണത്തില്‍ നിന്നും രചനയില്‍ നിന്നും വിട്ടുനില്ക്കാന്‍ അവര്‍ക്കാവില്ലല്ലൊ. പ്രസിദ്ധ സാഹിത്യകാരനായ എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതുന്നു. 
''പ്രാചീനകാലത്തുതന്നെ അറബി രാജ്യങ്ങളും കേരളവുമായി ബന്ധം നിലനിന്നിരുന്നു. അതിനാല്‍ കേരളത്തിലും അറബി സാഹിത്യം പ്രചരിക്കാനും വളര്‍ച്ചപ്രാപിക്കാനും ഇടയായി. പ്രസിദ്ധ സഞ്ചാരിയായ ഇബ്‌നുബത്തൂത്തയുടെ സഹചാരത്വം ലഭിക്കാനിടയായ ഫഖീഹ് ഹുസൈന്‍ എന്ന മതണ്ഡിതന്‍ രചിച്ച, വിവാഹ ചടങ്ങുകള്‍ വിവരിക്കുന്ന 'ഖൈദുല്‍ ജാമിഅ' എന്ന അറബി ഗ്രന്ഥത്തിന് അറൂനൂരില്‍ പരം വര്‍ഷത്തെ പഴക്കമുണ്ട്. (വിശ്വസാഹിത്യം. പേജ്. 35) 
ഹിജ്‌റ ഒന്നാം നൂറ്റാണ്ടുമുതല്‍ അഞ്ചാം നൂറ്റാണ്ടുകളിലെ കേരളമുസ്‌ലിം ചരിത്രത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിവരണം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ സാഹിത്യകൃതികളെക്കുറിച്ചും ഖണ്ഡിതമായി നമുക്കൊന്നും പറയാനാവില്ല. 
കേരളമുസ്‌ലിംകളുടെതായി കണ്ടുകിട്ടിയ സാഹിത്യകൃതികള്‍ ഭാഷയുടെയും ലിപികളുടെയും അടിസ്ഥാനത്തില്‍ 4 ആയിത്തിരിക്കാം. 
1. അറബിഭാഷയില്‍, 2. അറബി മലയാളത്തില്‍, 3. മലയാളത്തില്‍, 4. ഇതരഭാഷകളില്‍ 
ഈ നാലു ഇനങ്ങളെക്കുറിച്ചും അല്‍പം ചിന്തിക്കാം. മിക്ക വിജ്ഞാന ശാഖകളിലും മുസ്‌ലിം പണ്ഡിതന്മാര്‍ അറബി ഭാഷയില്‍ ഗ്രന്ഥ രചന നടത്തിയതായി കാണാം.കേരളീയ മുസ്‌ലിം പണ്ഡിതന്മാരില്‍ വിരചിതമായ ചില ഗ്രന്ഥങ്ങളെയും കര്‍ത്താക്കളെയും പരിചയപ്പെടുത്തുകയാണിവിടെ.

മഖ്ദൂം കുടുംബം 
കേരളത്തിലെ ഇസ്‌ലാമിക പ്രചരണത്തെയും വിജ്ഞാന-സാഹിത്യപ്രവര്‍ത്തനങ്ങളെയും കുറിച്ചു ചിന്തിക്കുന്നവരുടെ മനസ്സില്‍ ആദ്യം കടന്നെത്തുക പൊന്നാനായിലെ മഖ്ദൂം കുടുംബവും അവരുടെ കൃതികളുമാണ്.ഇസ്‌ലാമിക വിജ്ഞാന രംഗത്തും ഇസ്‌ലാമികാദ്ധ്യാപനങ്ങളിലും സംസ്‌കാരവും ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ലോകത്തിനു മുമ്പില്‍ അഭിമാനപൂര്‍വ്വം മുസ്‌ലിം കൈരളിക്ക് തല ഉയര്‍ത്തി നില്‍ക്കാന്‍ അവസരമേകിയതില്‍ വലിയ പങ്ക് മഖ്ദൂം കുടുംബത്തിനും അവര്‍ പ്രചരിപ്പിച്ച വിജ്ഞാനത്തിനും വിജ്ഞാനഗ്രന്ഥങ്ങള്‍ക്കുമാണ്. അവരുടെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമത്രെ ഫത്ഹുല്‍ മുഈന്‍. കേരളത്തിലും പുറത്തുമുള്ള പള്ളി ദര്‍സുകളിലും കോളേജുകളിലും ഒരംഗീകൃത പാഠവും ഇന്ത്യക്കു പുറത്തുള്ള ഒന്നിലധികം ആളുകള്‍ അതിനു വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. കേരളം, സിങ്കപ്പൂര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അതു നിരവധി തവണ അച്ചടിച്ചിട്ടുണ്ട്. 

കേരളത്തിന്റെ ആദ്യത്തെ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ മറ്റൊരു ലോകപ്രസിദ്ധ ഗ്രന്ഥമാണ്. 500-ല്‍ പരം ഗ്രന്ഥകര്‍ത്താക്കള്‍ ഈ ഗ്രന്ഥം ഉദ്ധരിച്ചിട്ടുണ്ടെന്നത് ഇതിന്റെ ആധികാരികതയെക്കുറിക്കുന്നു. മദ്രാസ്സ് സെന്റ് ജോര്‍ജ്ജ് കോട്ടയിലെ പേര്‍ഷ്യന്‍ പരിഭാഷകനായിരുന്ന മേജര്‍ റൗലണ്ട്‌സെന്‍, അമേര്‍സന്‍, ജയിംഗ്ബ്രിഗ്‌സ്, റോക്‌സ്, മുഹമ്മദ് ഹുസൈന്‍ നൈനാദം തുടങ്ങിയവര്‍ പലപ്പോഴായി ഈ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതിനുപുറമെ ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക്  എന്നീ ഭാഷകളിലേക്കും മലയാളം, കര്‍ണ്ണാടകം, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മഹാരഥന്മാരായ മറ്റുപണ്ഡിതന്മാര്‍ കാലാകാലങ്ങളില്‍ കനപ്പെട്ട ഗ്രന്ഥങ്ങള്‍ രചിച്ചതായികാണാം.കോഴിക്കോട് ഖാസിയായിരുന്ന ഖാസി മുഹമ്മദ് അറബിയിലും അറബി മലയാളത്തിനും ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മറ്റൊരു സുപ്രസിദ്ധ പണ്ഡിതനും അറബി സാഹിത്യകാരനുമായിരുന്നു സയ്യിദ് അഹ്‌മദ് കുഞ്ഞിക്കോയ തങ്ങള്‍ (മരണം 1294ഹി.). അറബീ നിമിഷകവിയായിരുന്നു അദ്ദേഹം. 1000 ത്തോളം ഗദ്യ-പദ്യഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രസിദ്ധമായ അഞ്ചു ഗ്രന്ഥങ്ങള്‍ എഴുതിയ മഹാപണ്തിനാണ് കൊങ്ങണം വീട്ടില്‍ ബാവ മുസ്‌ലിയാര്‍ (മരണം ഹി. 1314) ബഹുമുഖ കഴിവുകളുള്ള ബഹു വെളിയംകോട് ഉമര്‍ഖാസി അവര്‍കള്‍ക്ക് നിരവധി കൃതികളുണ്ട്. 112 ഈരടികളുള്ളസ്വല്ലല്‍ ഇലാഹ് ബൈത്തും 150 പദ്യങ്ങളുള്ള നഫാഇസുദ്ദുററും 1132 പദ്യങ്ങളുള്ളമഖാസ്വിദു നികാഹും അവയില്‍ സുപ്രസിദ്ധമത്രെ. കൈപറ്റ മുഹമ്മദുകുട്ടി മുസ്‌ലിയാര്‍ അറബി ഭാഷയില്‍ മികചച്ച ഗ്രന്ഥങ്ങള്‍ രചിച്ച മറ്റൊരു പണ്ഡിതനാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ) മിന്റെ മുര്‍ശിദു ത്വുല്ലാബിന് കന്നത്ത മൂന്നു വാള്യങ്ങളുള്ള മുഅല്ലിമു ഉലില്‍ അല്‍ബാബ്എന്ന വ്യാഖ്യാനം അദ്ദേഹത്തിന്റെ മികച്ച ഒരു കൃതിയാണ്.
എണ്ണമറ്റ അറബി കവിതകള്‍ രചിച്ച, പ്രസിദ്ധ പണ്ഡിതനായ മര്‍ഹൂം കുന്നപ്പ്ര ഹൈദര്‍ മുസ്‌ലിയാര്‍ ഇര്‍ശാദുല്‍ യാഫിക്ക് അറബിയില്‍ കനപ്പെട്ട ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്, മിര്‍ഖാത്തു അഹ്‌ലില്‍ ഹഖ്. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാകമ്മറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ് അതുപ്രസിദ്ധീകരിച്ചു. 

അപൂര്‍വ്വകൃതികള്‍ 
1.  ™ക്ഷഞ്ചന്ഥഏ പ്ലന്ദക്കന്ഥഏ - അബൂറഹ്‌മത്ത്. ആലിമുസ്ദഖു മുഹമ്മദ് മൗലവി-സഹോദരിയുടെ പുത്രന്‍ 
2. 1000 ബൈത്തുകളില്‍ ദായക്രമം (അല്‍ ഫിയ ഫറാഇള്). വെളിയത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
3. ആയത്തുകള്‍ കണ്ടുപിടിക്കാന്‍: കശ്ഫുര്‍റഹ്‌മാന്‍ ഫീ ഇല്‍തിഖാതി ആയാത്തിര്‍റഹ്‌മാന്‍. ഖാള്വിയാരകത്ത് അബ്ദുര്‍റഹ്‌മാന്‍.
4. ഖസ്വീദ മുഹ്‌മല: ഉമര്‍ ഖാള്വി.
5. ഖസ്വീദ മുഅജമ: ഉമര്‍ ഖാള്വി
6. ഔഷധങ്ങളുടെ അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം നാമങ്ങള്‍, ഔഷധ ഫലം, ഉപയോഗം എന്നിവ വിശദീകരിക്കുന്ന ഇബ്‌റാഹീം മുസ്‌ലിയാരുടെ മഖ്‌സനുല്‍ മുഫ്‌റദാത്ത്.
 7. കേരളവനങ്ങളിലെ മുഴുവന്‍ വൃക്ഷലതാദികളെയും ചിത്രസഹിതം അറബി-മലയാളം-ലത്തീന്‍-നാഗരലിപി എന്നീ 4 ഭാഷകളില്‍ പരിചയപ്പെടുത്തുന്ന മഹാഗ്രന്ഥം - 500 പേജ് വീതം 12 വാല്യങ്ങള്‍ 300 കൊല്ലം മുമ്പ് ഡച്ചുകാരുടെ നേതൃത്വത്തില്‍ മുസ്‌ലിം പണ്ഡിതന്മാരുടെ പ്രധാനപങ്കോടെ ''ഹോര്‍ത്തൂസ് മലബാരിക്കൂസ്'' (കേരളരാമം)
8. അല്‍ കശ്ശാഫ്. അറബി-സംസ്‌കൃത-മലയാളം നിഘണ്ടു - ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍, ശൈഖ് മുഹമ്മദ് തങ്ങള്‍ 

അറബി മലയാള സാഹിത്യം 
 പ്രസിദ്ധ അറബി മലയാള സാഹിയ് ഗവേഷകനായിരുന്ന ഒ. അബുസാഹിബ് രേഖപ്പെടുത്തുന്നു.
''അറബി മലയാള ഗദ്യസാഹിത്യത്തിന് പതിനൊന്ന് നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്ര പാശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്.. കടന്നു ചെല്ലുന്ന നാടുകളിലെ ഭാഷകള്‍ അറബി രൂപം നല്‍കുന്ന സമ്പ്രദായം മുസ്‌ലിംകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ നിലക്ക് മലബാറിന്‍ കടന്നു വന്ന ആദ്യസംഘം തന്നെ അറബി മലയാളം അവതരിപ്പിച്ചു എന്ന് ന്യായമായും തീരുമാനിക്കാം.'' (അറബി മലയാള സാഹിത്യചരിത്രം - 124) 
ഏതാണ്ട് ഇതെ ആശയം തന്നെ ഡോ.വി.ആര്‍. പ്രബോധിചന്ദ്രന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:
''കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രചാരം പ്രാദേശിക ഭാഷയും, അറബി ഭാഷയും, തമ്മിലുള്ള സങ്കരത്തിനും 'അറബിമലയാളം' എന്നൊരു ഭാഷാ വിശേഷത്തിന്റെ ഉത്ഭവത്തിനും വഴിതെളിയിച്ചു.''(ലോകഭാഷകള്‍ പേജ് 63)
ഈ ഭാഷയും ലിപിയും ഉപയോഗിച്ചുകൊണ്ട് മിക്ക വിജ്ഞാന ശാഖകളിലും അവര്‍ സാഹിത്യരചന നടത്തി. ആവുന്നത്ര പ്രചരിപ്പിച്ചു. മിക്ക മുസ്‌ലിംകളും അവ വായിക്കാനും ഗ്രഹിക്കാനും കഴിയുന്നവരായിരുന്നു. സാഹിത്യരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ഒരു വസ്തു അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്കുണ്ടായിട്ടില്ല. പാശ്ചാത്യപണ്ഡിതനായിരുന്ന എ.സി. ബര്‍ണല്‍ രേഖപ്പെടുന്നത് കാണുക. ''മാപ്പിളമാര്‍ ഒരു നിലയിലും ഒരു സാഹിത്യമില്ലാത്തവരല്ല. അവര്‍ക്ക് അവരുടേതായ ചില ആചാരപ്രമാണഗ്രന്ഥങ്ങളുണ്ട്.....'' (മ.മാ.സാ. പാരമ്പര്യം 279)
ഈ വസ്തുത മനസ്സിലാക്കാതെയാവണം ''കേരളത്തിലെ മുസ്‌ലിംകള്‍ അക്ഷരാഭ്യാസമില്ലാത്തവരാണെന്ന് ലോഗന്‍ തന്റെ 'മലബാര്‍ മാനുവലില്‍' രേഖപ്പെടുത്തിയത്. 
അറബി മതഭാഷയും അറബി മലയാളം ഗ്രന്ഥഭാഷയുമായി കണ്ടു കഴിഞ്ഞകാല പണ്ഡിതന്മാരില്‍ പലപ്രമുഖരും തങ്ങളും സര്‍ഗശേഷിമുഴുവന്‍ വിനിയോഗിച്ചത് അറബിമലയാള ഭാഷ സമ്പന്നമാക്കാനാണ്. എല്ലാ വിജ്ഞാന ശാഖകളിലും അവര്‍ സാഹിത്യ രചന നടത്തി. 

പദ്യവിഭാഗം 
അറബി മലയാള സാഹിത്യത്തിലെ പദ്യവിഭാഗം മാപ്പിളപ്പാട്ടുകള്‍ എന്ന പേരിലാണ് പൊതുവെ അറിഞ്ഞിരുന്നത്. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, ഖിസപ്പാട്ടുകള്‍, കല്ല്യാണപ്പാട്ടുകള്‍, മദ്ഹ് പാട്ടുകള്‍, തടിഉരുദിപ്പാട്ടുകള്‍, വിരുന്നങ്ങള്‍, കെസ്സുകള്‍ തുടങ്ങി നിരവധി അവാന്തരവിഭാഗങ്ങളെയും ഉപശാഖകളെയും അതു ഉള്‍ക്കൊള്ളുന്നു. 
കണ്ടുകിട്ടിയ ഒന്നാമത്തെ അറബി മലയാളപദകൃതി 'മുഹ്‌യദ്ദീന്‍ മാല'യാണ്. പിന്നീട് കുഞ്ഞായിന്‍ മുസ്‌ല്യാരുടെ 'ഹൂല്‍മദ്ഹും, കപ്പപ്പാട്ടും. ഈ രണ്ടു കൃതികള്‍ക്കിടയില്‍ നിരവധി വര്‍ഷങ്ങളുടെ ഇടവേളയുണ്ട്. ഇതില്‍ നിന്നും ഇത്തരം ധാരാളം സാഹിത്യസമ്പത്ത് നമുക്ക് നഷ്ടമായിട്ടുണ്ടെന്ന് മനസ്സിലാക്കാം. പിന്നെ ഇവ എന്തുകൊണ്ടു അവശേഷിച്ചു? 
സി.എന്‍. പറയുന്നു: ''ഈ കൃതികളുടെയും ഇവയുടെ കര്‍ത്താവിന്റെയും മഹത്വമാണ് ഇത്രയും കാലം ഇത് നശിക്കാതിരിക്കാന്‍ കാരണമെന്ന് നമുക്ക് മനസ്സിലാക്കാം'' (മ.മാ. സാഹിത്യപാരമ്പര്യം, പേജ് 44) 
മോയിന്‍കുട്ടിവൈദ്യര്‍, ചേറ്റുവ പരീക്കുട്ടി, ശുജായി മൊയ്തു മുസ്‌ലിയാര്‍, ചാക്കീരി തുടങ്ങിയവരെല്ലാം സുപ്രസിദ്ധ കവികളാണ്. അവരൊക്കെ മാപ്പിളപ്പാട്ടില്‍ നൂതന മാര്‍ഗങ്ങള്‍ വെട്ടിത്തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പുത്തൂര്‍ ആമിന, പി.കെ. ഹലീമ, ആയിശക്കുട്ടി തുടങ്ങിയ കവിയിത്രകളും മാപ്പിളപ്പാട്ടിന് സംഭാവനകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകള്‍ക്ക് അര്‍ഹമായ സ്ഥാനം വെച്ചുകൊടുക്കാന്‍ ഇന്ന് അധികൃതര്‍ മടിച്ചു നില്‍ക്കുന്നു എന്നതൊരു വസ്തുതയാണ്.വാസ്തവത്തില്‍ മലയാളഗാന സാഹിത്യത്തില്‍ ഏറ്റം മുമ്പില്‍ നില്‍ക്കേണ്ടത് മാപ്പിളപ്പാട്ടാണ്. വി.വി. കോശം 1:770 ല്‍ പറയുന്നത് കാണുക. ''ഗാനമാധുരികൊണ്ടും കല്പനാഭഭംഗികൊണ്ടും കേരളത്തിലെ മറ്റേതു സാഹിത്യവിഭാഗത്തേക്കാളും മുന്നില്‍ വര്‍ത്തിക്കുന്നത് മാപ്പിളപ്പാട്ട് സാഹിത്യമാണ്.''പിന്നെ എന്തുകൊണ്ട് അവഗണിക്കപ്പെടുക? ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ വാക്കുകള്‍ നമുക്കതിനു മറുപടി നല്‍കും: ''സാമാന്യജനതയുടെ സാഹിത്യസമ്പ്രദായത്തെ അവജ്ഞതയോടെ മാത്രം സമീക്ഷിക്കുക എന്നത് ആഡ്യത്വത്തിന്റെ ലക്ഷണമായികരുതുന്ന ഒരുകൂട്ടം നിരൂപകരാണ് മലയാള സാഹിത്യത്തിന്റെ വിധികര്‍ത്താക്കളായി ഭാവിക്കുന്നത്.'

വര്‍ത്തമാനകാലം 
ഇന്ന് മുസ്‌ലിം കേരളം സാഹിതീരംഗത്ത് അതിവേഗം കുതിച്ചു മുന്നേറുകയാണ്. മുസ്‌ലിംകളുടെ പേരില്‍  നാലോ അഞ്ചോ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ചുവരുന്നു. അതില്‍ ഏറ്റവും പഴക്കം ചെന്നത് ചന്ദികയത്രെ.മാസികകളും വാരികകളും മറ്റു ആനുകാലികങ്ങളുമായി ഒട്ടനവധി പ്രസിദ്ധീകരണങ്ങള്‍ ഇന്ന് പുറത്തിറങ്ങുന്നു. അവയില്‍ എസ്.വൈ.എസ് ന്റെ മുഖപത്രമായ 'സുന്നീ അഫ്കാര്‍' വാരിക, വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സത്യധാര ദ്വൈവാരിക,കേന്ദ്രജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖപത്രം  ''അല്‍മുഅല്ലിം'' മാസിക, അവര്‍ തന്നെ പ്രസിദ്ധീകരിക്കുന്ന സന്തുഷ്ട കുടുംബം മാസിക, കുരുന്നുകള്‍ മാസിക, ചെമ്മാട് ദാറുല്‍ ഹുദായില്‍ നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസിക, ഓസ്‌ഫോജനയുടെ അന്നൂര്‍ അറബി ത്രൈമാസിക, പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്നിറങ്ങുന്ന അന്നഹ്ദ അറബി ദ്വൈമാസിക തുടങ്ങിയവയാണ് 'സമസ്ത' യോടൊപ്പെ നില്‍ക്കുന്ന പ്രസിദ്ധീകരണങ്ങള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter