ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ 1850 കോടി ഡോളറിന്റെ നാശനഷ്ടം

ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ 1850 കോടി ഡോളറിന്റെ നാശനഷ്ടമെന്ന് ലോകബാങ്കും ഐക്യരാഷ്ട്രസഭയും സംയുക്തമായി തയ്യാറാക്കിയ കണക്ക്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വെസ്റ്റ്ബാങ്കിന്റെയും ഗാസയുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 97 ശതമാനത്തിന് ആനുപാതികമാണ് നാശനഷ്ട കണക്ക്. 2.6 കോടി ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണ് ഗാസയില്‍ നിന്ന് നീക്കം ചെയ്യാനുള്ളത്. ഇത് നീക്കം ചെയ്യാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തുന്നത്.

തകര്‍ന്ന കെട്ടിടങ്ങളില്‍ താമസിച്ച പലരും കൊല്ലപ്പെട്ടു. മറ്റു ചിലര്‍ പരുക്കേറ്റ് ചികിത്സയിലാണ്.ശേഷിക്കുന്നവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. 72 ശതമാനം സര്‍ക്കാര്‍ സംവിധാനങ്ങളും തകര്‍ന്നു. ആശുപത്രികള്‍,കുടിവെള്ള പദ്ധതികള്‍,റോഡുകള്‍, സ്‌കൂളുകള്‍, പാലങ്ങള്‍ എന്നിവയും തകര്‍ന്നു. ഗാസയിലെ 75 ശതമാനം പേരും കുടിയൊഴിഞ്ഞുപോയി. ജനസംഖ്യയുടെ പകുതി പേരും പട്ടിണിയിലാണ്. പോഷകാഹാരക്കുറവും അനുഭവിക്കുന്നു. സ്ത്രീകളും കുട്ടികളും  വയോധികരും മാനസിക-ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അംഗപരിമിതരാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത് അവരുടെ ദീര്‍ഘകാലത്തെ ജീവിതത്തെ ബാധിക്കുമെന്നും ലോകബാങ്ക് പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter