ബഹിഷ്‌കരണത്തെ തുടര്‍ന്ന് വൈറ്റ്ഹൗസിലെ ഇഫ്താര്‍ പാര്‍ട്ടി ഒഴിവാക്കി ബൈഡന്‍

ഗാസയിലെ ആക്രമണത്തില്‍ യു.എസ് പ്രസിഡണ്ട് ജോ ബൈഡനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വര്‍ഷംതോറും നടത്താറുള്ള ഇഫ്താര്‍ പാര്‍ട്ടി വൈറ്റ് ഹൗസ് ഒഴിവാക്കി.
ഇസ്‌റാഈലിനെ പിന്തുണക്കുന്ന ബൈഡനൊപ്പം ഇഫ്താറിനില്ലെന്നും ബഹിഷ്‌കരിക്കുമെന്നും മുസ്‌ലിം സംഘടനകള്‍ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വൈറ്റ് ഹൈൗസ് ഇഫ്താര്‍ പാര്‍ട്ടി ഉപേക്ഷിച്ചത്. സര്‍ക്കാരിലെ മുതിര്‍ന്ന മുസ്‌ലിം  ഉദ്യോഗസ്ഥര്‍, മുസ്‌ലിം സംഘടന നേതാക്കള്‍ മറ്റ് പൗരപ്രമുഖര്‍ എന്നിവര്‍ക്കാണ് യു.എസ് പ്രസിഡണ്ട് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ പാര്‍ട്ടി നല്‍കാറുള്ളത്.
ഇഫ്താറില്‍ പങ്കെടുക്കേണ്ടിയിരുന്ന ഗസ്സയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ മൂന്നാഴ്ചയോളം സേവനം ചെയ്ത ഡോ. താഹിര്‍ അഹ്മദാണ് ഇഫ്താര്‍ ബഹിഷ്‌കരിക്കുന്നതായി ആദ്യം അറിയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter