നെതന്യാഹുവിന്റെ ഭീകരവാദം സമാധാനത്തിന് ഭീഷണിയാണെന്ന് ഉര്‍ദുഗാന്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം ശക്തമായി വിമര്‍ശിച്ചു. നെതന്യാഹു പ്രാദേശികവും ആഗോളവുമായ സുരക്ഷിതത്വം അപകടപ്പെടുത്തുന്ന തരത്തില്‍ ഭീകരത സ്ഥിരപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.നെതന്യാഹുവിന്റെ പ്രകോപനങ്ങള്‍ ഫെബ്രുവരി 28 ന് ഇറാന്‍ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിന് വഴിതെളിച്ചതെങ്ങെനെയാണെന്ന് തന്റെ  പ്രസംഗത്തില്‍ അദ്ധേഹം ചൂണ്ടിക്കാട്ടി.ഇത് മിഡിലീസ്റ്റിലുടനീളം സുരക്ഷിതത്വം വഷളാക്കിയെന്നും അദ്ധേഹം വ്യക്തമാക്കി.

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന സൈനിക നടപടികളെ സയണിസ്റ്റ് വംശഹത്യ ശൃംഖലയുടെ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അവര്‍ക്കുള്ള മാനുഷിക സഹായം തടയുന്നുവെന്നും സാധാരണ പൗരന്മാരെ കൊല്ലുന്നുവെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും തകര്‍ത്തു കളഞ്ഞ് കൊള്ളക്കാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
വെസ്റ്റ്ബാങ്കിലും മറ്റുഅധിനിവേശ ഫലസ്ഥീന്‍ പ്രദേശങ്ങളിലും അനധികൃത കുടിയേറ്റങ്ങളും വിപുലീകരണ നയങ്ങളും ശക്തമാക്കുന്നതിനിടയില്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ മറവില്‍ ആരാധകര്‍ക്കായി ഇസ്‌ലാമിന്റെ ആദ്യ ഖിബ്‌ല കൂടിയായ അല്‍അഖ്‌സ മസ്ജിദ് അടച്ചിട്ടതിനെയും ഉര്‍ദുഗാന്‍ അപലപിച്ചു.

മാര്‍ച്ച് 2 മുതല്‍ ഇസ്രയേല്‍ അക്രമണങ്ങളില്‍ ലബനാലില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. ഇത് മാനുഷിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചു.

ഈ വെല്ലുവിളികള്‍ക്കിടയിലും ഉര്‍ദുഗാന്‍ സമാധാനത്തിനായുള്ള തുര്‍ക്കിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.സുരക്ഷിതത്വം പുനസ്ഥാപിക്കാനും സമാധാന സംഭാഷണങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും മേഖലയിലെ നയതന്ത്രം പ്രോത്സാഹിപ്പിക്കാനും ലഭ്യമായ എല്ലാ വിഭവങ്ങളും രാജ്യം വിന്യസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.പരസ്പരപിന്തുണയും നിശ്ചയദാര്‍ഢ്യവും വഴി ഈ മേഖലക്ക് അതിന്റെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter