ഫ്രഞ്ച് റിയാലിറ്റി ഷോ താരം മെറിന്‍ എല്‍ഹൈമറ് ഇസ്‍ലാമിലേക്ക്
- Web desk
- Nov 7, 2022 - 13:27
- Updated: Nov 7, 2022 - 13:27
"എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളും നിമിഷങ്ങളും ഇനിയാണ് ആരംഭിക്കുന്നത്. ഇസ്‍ലാം മതാശ്‌ളേശണം എന്റെ മനസ്സിന്റെയും ആത്മാവിന്റെയും തീരുമാനമാണ്. ഇപ്പോൾ വല്ലാത്ത സംതൃപ്തിയാണ് ഞാന്‍ അനുഭവിക്കുന്നത്." ഇസ്‍ലാം മതം സ്വീകരിച്ച ശേഷം, ഫ്രഞ്ച് റിയാലിറ്റി ഷോ താരവും മോഡലുമായ മെറിന്‍ എല്‍ഹൈമറിന്റെ വാക്കുകളാണ് ഇത്.
മെറിൻ ഒരു മാസം മുമ്പ് തന്നെ ഇസ്‍ലാം സ്വീകരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് തീരുമാനം ലോകത്തെ അറിയിച്ചത്. ഹിജാബ് ധരിച്ച് വിശുദ്ധ കഅ്ബാലയത്തിൽ നിൽക്കുന്ന ഫോട്ടോയും അവിടെ വെച്ച് തന്നെ ശഹാദത്ത് കലിമ ചൊല്ലുന്ന വീഡിയോയും താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്ക് വെച്ചത്.
തന്റെ ആത്മീയ പാതയിൽ കൂടെ നിൽക്കുന്ന എല്ലാവരോടും നന്ദിയറിയിക്കുകയും, വിശുദ്ധമായ ഈ തീരുമാനത്തിന് മനസ്സിനെ തോന്നിപ്പിച്ച പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതികളര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് മെറിൻ.
തന്റെ ഒരുപാട് ആരാധകര്‍ തീരുമാനത്തെ അനുകൂലിച്ച് കൊണ്ട് ആശംസകൾ അറിയിച്ചിട്ടുണ്ടെങ്കിലും പലരും വിമർശിക്കുന്നുമുണ്ട്. എന്ത് കൊണ്ടാണ് നിങ്ങൾ മതം മാറിയത്? എന്ത് കൊണ്ട് ഇസ്‍ലാം? എന്നീ ചോദ്യങ്ങളോട് താരത്തിന്റെ മറുപടി ഇങ്ങനെയാണ്, "ഇസ്‍ലാം മതം ഞാൻ സ്വീകരിച്ചത് ആരുടെയും നിർബന്ധ പ്രകാരമല്ല, മറിച്ച് എന്റെ മനസ്സിനും ആത്മാവിനും സത്യം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ മതം മാറുന്നത്, ഇപ്പൊൾ പൂര്‍ണ്ണമായും സന്തുഷ്ടയാണ് ഞാൻ"
Les Princes et les Princess de l’Amour (The princes and princesses of love) എന്ന ഫ്രഞ്ച് ടിവി ഷോ യിലൂടെ പ്രശസ്തയായ താരം, ഇനി പരിപാടിയിൽ തുടരുമോ എന്ന ചോദ്യത്തോട്, ആലോചിച്ച് തീരുമാനമെടുക്കേണ്ട കാര്യമാണ് അതെന്നാണ് മെറിന്‍ പ്രതികരിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment