ഗസ്സ: വെടിനിർത്തല്‍ കരാറിന് ഹമാസിന്‍റെ അംഗീകാരം

യു.എസ് അവതരിപ്പിച്ച പുതുക്കിയ വെടിനിർത്തല്‍ കരാറിന് ഹമാസ് അംഗീകാരം നല്‍കിയെന്ന റിപ്പോർട്ടുകളെ തുടർന്ന് വീണ്ടും പ്രതീക്ഷ.സ്ഥിരം യുദ്ധവിരാമമില്ലാതെ ഏതുതരം വെടിനിർത്തല്‍ കരാറിനുമില്ലെന്ന നിലപാട് ഹമാസ് ഉപേക്ഷിച്ചതായി സംഘടന പ്രതിനിധികളും ഈജിപ്ത് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള്‍. ഗസ്സയില്‍ വെടിനിർത്തലിനായി യു.എസ് കാർമികത്വത്തില്‍ അടുത്തിടെ നീക്കങ്ങള്‍ വീണ്ടും സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്നത്. ഗസ്സയില്‍ വെടിനിർത്തിയാല്‍ ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് ലബനാൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter