റഫയില്‍ കരയാക്രമണം അവസാനിപ്പിക്കണം: 13 രാജ്യങ്ങള്‍

റഫയിലെ കരയാക്രമണം അവസാനിപ്പിക്കണമെന്ന് 13 രാജ്യങ്ങള്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരടക്കമുള്ളവര്‍ ഒപ്പുവെച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി കാട്‌സിനാണ് വിദേശകാര്യമന്ത്രിമാര്‍ ഒപ്പുവെച്ച കത്തെഴുതിയത്.
റഫ അതിര്‍ത്തി തുറന്ന് ഗസ്സയിലേക്ക് മനുഷ്യ സഹായം എത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ജി7 രാജ്യങ്ങളായ ജര്‍മനി,ഫ്രാന്‍സ്, യു.കെ,ജപ്പാന്‍,ഇറ്റലി,കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ആസ്‌ത്രേലിയ,ഡെന്‍മാര്‍ക്ക്,ഫിന്‍ലാന്റ്, നെതര്‍ലാന്റ്,ന്യൂസിലാന്റ്,ദക്ഷിണകൊറിയ,സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് കത്തില്‍ ഒപ്പുവെച്ചത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter