തീര്‍ത്ഥാടകര്‍ മനസ്സും ഹൃദയവും സംശുദ്ധമാക്കുക: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

ഹജ്ജ് യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസ്സും ഹൃദയവും സംശുദ്ധമാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. കര്‍ണാകട ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഹെഗ്‌ഡെ നഗറിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമ ാെരുക്കിയിട്ടുള്ളത്. 11,000ത്തോളം തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ സഹായിക്കാനായി ഓള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു വര്‍ഷങ്ങളായി നടത്തിവരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം ഈ വര്‍ഷവും തുടരുന്നു. ലഗേജ് ലോഡിംഗ്,ഭക്ഷണ വിതരണം, താമസ സൗകര്യം, തുടങ്ങിയ മേഖലകളിലാണ് കെ.എം.സി.സി വളണ്ടിയേര്‍സിന്റെ സേവനമുള്ളത്. സത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25ാളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter