ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡണ്ട് ഇബ്‌റാഹീം റഈസി കൊല്ലപ്പെട്ടു

ഇറാന്‍ പ്രസിഡണ്ട് ഇബ്‌റാഹീം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു.മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധമാണെന്നും ഹെലികോപ്റ്ററിലുള്ള എല്ലാവരും മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹെലികോപ്റ്ററില്‍ 7 പേരുണ്ടായിരുന്നുവെന്ന് സൂചന.ഈസ്റ്റ് അസര്‍ബൈസാന്‍ ഗവര്‍ണറും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

Also Read:ഇറാനിൽ റഈസിയുടെ വരവ്: പശ്ചിമേഷ്യ മാറുമോ?

12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇറാന്‍ പ്രസിഡണ്ടും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു കോപ്റ്റര്‍.കനത്ത മഴയും മൂടല്‍ മഞ്ഞുമാണ് രക്ഷപ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.ഇബ്‌റാഹീം റെയ്‌സിയുടെ മരണത്തില്‍ ലോകരാജ്യങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter