നെതന്യാഹുവിനെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അന്താരാഷ്ട്രാ കോടതിയില്‍

ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്താരാഷ്ട്രാ നീതിന്യായ കോടതി(ഐ.സി.സി)യില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു,പ്രതിരോധമന്ത്രി യോയവ് ഗല്ലന്റ്, മൂന്ന് ഹമാസ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടിന് പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കി. ഗസ്സയിലും ഇസ്‌റാഈലിലും നടന്ന മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ഇവര്‍ ഉത്തരവാദികളാണെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.എന്നാല്‍ ഹമാസ് നേതാക്കളെ നെതന്യാഹുവിനെപോലെ ക്രൂരതക്ക് നേതൃത്വം നല്‍കിയ ഇസ്രയേല്‍ നേതാക്കളുമായി സമീകരിക്കുന്നത് തന്നെ അനീതിയാണെന്ന് ഗാസ നിവാസികള്‍ വിമര്‍ശിച്ചു. 

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ,യഹ്‌യ സിന്‍വാര്‍,മുഹമ്മദ് ദഈഫ് എന്നിവര്‍ക്കെതിരെയാണ് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരീംഖാന്റെ അപേക്ഷ പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിലും തുടര്‍ന്ന് ഗസ്സയിലും നടത്തിയ ആക്രമണങ്ങള്‍ മനുഷ്യത്വത്തിനെതിരേയുള്ള യുദ്ധക്കുറ്റമായി കണക്കാക്കാനാകുമെന്ന് പ്രോസിക്യൂട്ടര്‍മാരുടെ പ്രസ്താവനയില്‍ പറയുന്നു. 

പട്ടിണി ആയുധമാക്കി ജനക്കളെ കൂട്ടക്കുരുതി നടത്തിയെന്നാണ് നെതന്യാഹുവിനും ഗാലിന്റിനുമെതിരായ പ്രധാന കുറ്റങ്ങള്‍.ഗസ്സയില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തല്‍, പ്രദേശത്തേക്കുള്ള മാനുഷിക സഹായങ്ങള്‍ തടയുക തുടങ്ങിയ കുറ്റങ്ങളും നെതന്യാഹുവിനും ഗാലന്റിനുമെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതകം,ബന്ദിയാക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ഹമാസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter