ഇറാഖ് സുരക്ഷ ഉച്ചകോടി ജോര്‍ദാനില്‍

ഇറാഖ് സുരക്ഷ ഉച്ചകോടിക്ക് ജോര്‍ദാന്‍ വേദിയായി. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിക്ക് ബാഗ്ദാദ് സെക്കന്റ് എന്നാണ് നാമകരണം ചെയ്തിരുന്നത്.  

ഇറാഖിലെ സുരക്ഷയും രാഷ്ട്രീയ സ്ഥിരതയും ശക്തിപ്പെടുത്തുകയെന്ന അജണ്ടയാണ് ഉച്ചകോടി മുന്നോട്ട് വെച്ചത്. സൗദി അറേബ്യ,ഇറാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥരും തുര്‍ക്കി, ഫ്രാന്‍സ്, ഇറാഖ്, ഈജിപ്ത്, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഇറാഖ് രാഷ്ട്രത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, രാഷ്ട്രീയ- സാമ്പത്തിക-വികസന പുരോഗതി, പുനര്‍നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ എന്നിവയ്ക്കുള്ള പിന്തുണ പ്രകടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി.  
കാലാവസ്ഥ വ്യതിയാനത്തോടപ്പം ആരോഗ്യ- ഭക്ഷ്യരംഗങ്ങളിലെ പ്രതിസന്ധി നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ഇങ്ങനെയൊരു  കൂടിക്കാഴ്ച നടക്കുന്നതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഉച്ചകോടിയുടെ ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു. 
പതിറ്റാണ്ടുകളായി ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഉഴറുന്ന ഇറാഖിനെ സംബന്ധിച്ചെടുത്തോളം ഈ ഉച്ചകോടി ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter