പിസ്സ ഷോപ്പിലൂടെ ഇസ്‍ലാമിലെത്തിയ ഡാവിഡ് ചാപ്പല്‍
2019 ല്‍ മികച്ച ഹാസ്യ നടനുള്ള മാർക്ക് ട്വയിൻ പുരസ്കാരത്തിന് അർഹനായ അമേരിക്കൻ ഹാസ്യ നടൻ ഡേവ് ചാപ്പലിന്റെ നാമം ചലച്ചിത്ര ലോകത്ത് സുപരിചിതമാണ്. നെറ്റ് ഫ്‌ളിക്സിന്റെ "My next guest needs no introduction" എന്ന പരിപാടിയിൽ ഡേവിഡ് ലെറ്റർമാനുമായുള്ള അഭിമുഖത്തിലായിരുന്നു താരം തന്റെ ഇസ്‍ലാമികാശ്ലേഷണവുമായി ബന്ധപ്പെട്ട സംഭവങ്ങളും ശേഷമുള്ള തന്റെ ജീവിതാനുഭവങ്ങളും പങ്ക് വെച്ചത്. പതിനേഴാം വയസ്സിലായിരുന്നു അദ്ദേഹം ഇസ്‍ലാം സ്വീകരിച്ചത്. ആ ഗതിമാറ്റചരിത്രം അദ്ദേഹം തന്നെ വിശദീകരിക്കുകയാണ്.
"ഞാൻ വാഷിംഗ്ടണിൽ താമസിക്കുന്ന കാലത്ത് എന്റെ വീടിന് മുന്നിൽ ഒരു പിസ്സ ഷോപ്പ് ഉണ്ടായിരുന്നു. സ്ഥിരമായി പിസ്സ കഴിക്കാൻ പോകുന്ന ഞാൻ ഒരിക്കൽ അവിടത്തെ ഒരു മുസ്‍ലിം ജോലിക്കാരനുമായി സംഭാഷണത്തിലേർപ്പെട്ടു. സംസാരത്തിനിടയില്‍ അദ്ദേഹത്തിന്റെ മതത്തെ കുറിച്ചും ഞാൻ ചോദിച്ചു. ചോദ്യം കേട്ടതും അദേഹം ഏറെ ഉത്സാഹത്തോടെ സംസാരിക്കാന്‍ തുടങ്ങി. അയാളുടെ അവതരണത്തിൽ ഞാൻ വല്ലാതെ ആകൃഷ്ടനായി. ആ ജോലിക്കാരൻ ഏറെ ആവേശത്തോടെയാണ് ഇസ്‍ലാം മതത്തെ കുറിച്ച് സംസാരിച്ചത്. ഒരാളുടെ ജീവിതത്തില്‍ മതത്തിന് എത്രമാത്രം സ്ഥാനമുണ്ടെന്ന് ആ മനുഷ്യന്റെ വാക്കുകളിലൂടെ ഞാന്‍ മനസ്സിലാക്കി. ഇസ്‍ലാമിനെ ഞാൻ ആദ്യമായി മനസ്സിലാക്കി തുടങ്ങുന്നതും അവിടെ നിന്നാണ്. കൂടുതല്‍ മനസ്സിലാക്കിയതോടെ, ഇത്രയും സുന്ദരമായ ജീവിത ശൈലിയാണ് ഇസ്‍ലാം മുന്നോട്ട് വെക്കുന്നതെങ്കിൽ എന്ത് കൊണ്ട് എനിക്കും ആ മതം സ്വീകരിച്ച് കൂടാ എന്ന് മനസ്സാക്ഷി സ്വയം ചോദിക്കുകയായിരുന്നു.
അമേരിക്കയിലെ ഇസ്‍ലാമിനെ കുറിച്ച് ചോദിച്ചപ്പോഴും താരത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. അതിങ്ങനെയായിരുന്നു, "അമേരിക്കയിൽ പൊതുഇടങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് യഥാർത്ഥ ഇസ്‍ലാമിനെയല്ല എന്നത് ഏറെ സങ്കടകരമാണ്. ഭൂരിപക്ഷ മാധ്യമങ്ങളും ഇസ്‍ലാം വിരുദ്ധതയും ഇസ്‍ലാമോഫോബിയയുമാണ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്. ഈ നവ സാഹചര്യത്തിൽ ഇസ്‍ലാമിനെ സ്വന്തമായി പഠിച്ച് മനസ്സിലാക്കി തുടങ്ങുമ്പോഴാണ് നാം യാഥാർത്ഥ്യം മനസ്സിലാക്കുക. എത്ര സുന്ദരമായ മതമാണ് ഇസ്‍ലാം. സ്നേഹവും സാഹോദര്യവും സമാധാനവും മുഖമുദ്രയുള്ള മതമാണ് അത്."
പ്രശസ്തിയുടെയും പ്രൗഢിയുടെയും പാരമ്യത്തിൽ കഴിയുന്ന പലരും ജീവിതത്തിലെ വിരസതയും അർത്ഥ ശൂന്യതയും ബോധ്യപ്പെട്ട് സത്യത്തെ അന്വേഷിച്ചിറങ്ങുമ്പോൾ എത്തിച്ചേരുന്നത് ഇസ്‍ലാമിന്റെ സുന്ദര ലോകത്തേക്ക് ആണ്, സത്യത്തിന്റെ ലോകത്ത്. അവിടെ വെച്ച് എല്ലാവരും യാഥാർഥ്യം കണ്ടെത്തുന്നു. ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കുന്നു. അങ്ങനെ ഇസ്‍ലാമിന്റെ സുന്ദര തീരത്തേക്ക് കടന്നു വരികയും ചെയ്യുന്നു. ഈ പ്രക്രിയ നിർബാധം തുടർന്നു കൊണ്ടേയിരിക്കും, കാരണം ലോകത്ത് ഒറ്റ സത്യമേ ഒള്ളൂ, അതാണ് ഇസ്‍ലാം. ആ സത്യത്തെ മനസ്സിലാക്കി ജീവിക്കുന്നവനാണ് മുസ്‍ലിം. അതേസമയം, അത് മറ്റുള്ളവരിലേക്ക് കൂടി പ്രസരിപ്പിക്കാനും അവര്‍ ആത്മാര്‍ത്ഥമായി കൊതിക്കുന്നു. നിഷ്പക്ഷമായി അതിനെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് അത് സ്വീകരിക്കാതിരിക്കാനാവില്ല. അത് കൊണ്ട് തന്നെയാണ് ഇസ്‍ലാം ഇത്രമാത്രം വളര്‍ന്നുകൊണ്ടിരിക്കുന്നതും.
Leave A Comment