ചൈനയില്‍ ഉയിഗൂര്‍ മുസ്‌ലിംകളെ ഭരണകൂടം അടിച്ചമര്‍ത്തുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

ഉയിഗുര്‍ മുസ്ലിംകളെ ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുറുകള്‍ക്കെതിരേ രൂക്ഷവും ഏകപക്ഷീയവുമായ അതിക്രമങ്ങളാണ് നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ക്കാണ് ഭരണകൂടം നേതൃത്തം നല്‍കുന്നത്, അന്താരാഷ്ട്രാ മനുഷ്യവാകാശങ്ങളെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 13 മില്യണോളമുള്ള ഉയിഗൂര്‍ മുസ്‌ലിംകളെ മതം മാറ്റത്തിന് ഭരണകൂടം നിര്‍ബന്ധിക്കുന്നു,തുടങ്ങിയ കാര്യങ്ങള്‍ ഹ്യുമന്‍ റൈറ്റ് വാച്ച് തയ്യാറാക്കിയ 117 പേജുകളുളള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളും അക്രമങ്ങളും അവസാനിപ്പിക്കാന്‍ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചൈനയിലെ ഹ്യൂമന്‍ റൈറ്റ് വാച്ച് ഡയറക്ടര്‍ സോഫി റിച്ചാര്‍ഡ്‌സണ്‍ അഭിപ്രായപ്പെട്ടു.
2014 മുതലാണ് ചെനയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള കാംപയിനുകള്‍ ആരംഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter