ഇസ്‍ലാംഓൺവെബ് ഇനി ഹിന്ദിയിലും
- Web desk
- Sep 8, 2025 - 13:24
- Updated: Sep 8, 2025 - 13:27
രാജ്യത്തെ ഏറ്റവും വലിയ ഇസ്‍ലാമിക വെബ് പോർട്ടലായ ഇസ്‍ലാംഓൺവെബ് ഇനി ഹിന്ദിയിലും. ബീഹാര്‍, കിഷൻഗഞ്ചിലെ ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിലാണ് സൈറ്റിന്റെ ഹിന്ദി പതിപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. മിഷൻ സോഫ്റ്റ് ഫൗണ്ടേഷനും ഖുർതുബ വെൽഫെയർ ഫൗണ്ടേഷനും സഹകരിച്ചാണ്, ഹിന്ദി പോർട്ടല്‍ വികസിപ്പിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും.
ഖുർതുബ കാമ്പസിൽ നടന്ന ലോഞ്ചിംഗ് പരിപാടി, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവും രാഷ്ട്രീയ നേതാവുമായ കിഷൻഗഞ്ച് മുൻ ചെയർമാൻ സർവർ ആലം ഉദ്ഘാടനം ചെയ്തു. ഖുർതുബ ഫൗണ്ടേഷന്റെ ഡയറക്ടർ ഡോ. സുബൈർ ഹുദവിയും ചടങ്ങില്‍ പങ്കെടുത്തു. ഈ സംരംഭം ഇന്ത്യയിലുടനീളമുള്ള ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ക്ക് ഇസ്‍ലാമിനെ അടുത്തറിയാന്‍ ഏറെ സഹായകമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ ഇസ്‍ലാമിനെ പരിചയപ്പെടാനും ആഴത്തില്‍ പഠിക്കാനുമുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമൊരുക്കുക എന്ന ലക്ഷ്യത്തോടെ, 2012 ലാണ് ആദ്യസൈറ്റ് മലയാളത്തില്‍ തുടക്കം കുറിച്ചത്. ശേഷം, ബംഗ്ലാ, ആസാമീസ്, തെലുങ്ക്, കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളിലും ഇന്ത്യാഉപഭൂഖണ്ഡത്തിലെ പ്രമുഖ ഭാഷയായ ഉറുദുവിലും ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലും സൈറ്റ് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ മേഖലയിലെ ഇസ്‍ലാമിനെ പരിചയപ്പെടുന്നതില്‍, ഭാഷാപരമായ പരിമിതികള്‍ നികത്തുകയും ആധികാരിക ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ ഭാഷാ വൈവിധ്യങ്ങള്‍ക്കതീതമായി ലഭ്യമാക്കുകകയും ചെയ്യുക എന്നതാണ് മിഷന്‍സോഫ്റ്റ് ഇതിലൂടെ ലക്ഷീകരിക്കുന്നത്. പോര്‍ട്ടലിനെ എട്ടാമത് ഭാഷാ പതിപ്പായാണ് ഹിന്ദിക്ക് തുടക്കം കുറിക്കപ്പെട്ടത്.
ഖുർആൻ ചിന്തകൾ, പ്രവാചക ചരിത്രം, ഹദീസ് പഠനങ്ങൾ, ഇത് വരെയുള്ള മുസ്‍ലിംകളുടെ വിവിധ സംഭാവനകള്‍, വിവിധ വിഷയങ്ങളെ ആസ്പദിച്ചുള്ള ആഴമേറിയ അവലോകനങ്ങള്‍, സമകാലിക വിഷയങ്ങളിലെ ചർച്ചകൾ എന്നിങ്ങനെ ഏറെ വൈവിധ്യങ്ങളടങ്ങുന്നതാണ് ഇസ്‍ലാംഓണ്‍വെബ് പോര്‍ട്ടല്‍ ശൃംഖല.
പരിപാടിയിൽ സംസാരിച്ചവരെല്ലാം, ഇന്നത്തെ ലോകത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഇസ്‍ലാമിനെ പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ആ രംഗത്ത് ആധികാരികവും അവലംബയോഗ്യവും സുന്ദരവുമായ ഇസ്‍ലാമിക ആശയങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
താഴെ ലിങ്ക് ക്ലിക് ചെയ്ത് ഹിന്ദി സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
http://hindi.islamonweb.net
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment