ന്യൂയോര്‍ക്കില്‍ അന്താരാഷ്ട്രാ കോണ്‍ഫറന്‍സുമായി മുസ്‌ലിം വേള്‍ഡ് ലീഗ്

മക്ക ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗ് ന്യൂയോര്‍ക്കില്‍ അന്താരാഷ്ട്രാ ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.
അക്കാദമികപണ്ഡിതര്‍, ബൗദ്ധിക ചിന്തകര്‍, ശാസ്ത്ര ഗവേഷകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി വ്യസ്ത മേഖലകളില്‍ നിന്നുള്ളവരാണ് ് ദ്വിദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.അമേരിക്കയും ഇസ്‌ലാമിക ലോകവും തമ്മിലെ സാസ്‌കാരിക ബന്ധം എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.
ഇസ്‌ലാമിക ലോകത്തെ ചരിത്രം മുസ്‌ലിം സംസ്‌കാരവും കാഴ്ചപ്പാടും മുസ്‌ലിം ലോകത്തെ അമേരിക്കയുമായുള്ള ബന്ധവും അനാവരണം ചെയ്യുന്നതായിരിക്കും കോണ്‍ഫറന്‍സെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍-ഇസ പറഞ്ഞു.
കോണ്‍ഫറന്‍സ് ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം വിശദീകരിച്ചു. തീവ്രവാദികളെയും ഭീകരവാദികളെയും ഉന്മൂലനം ചെയ്യാന്‍ സഊദി അറേബ്യയുടെ ശ്രമങ്ങളെ ഭാഷണത്തിനിടെ അദ്ധേഹം പ്രശംസിച്ചു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter