റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി റഷ്യന്‍ തെരുവുകളില്‍ പ്രതിഷേധം

 

മ്യാന്മറില്‍ ഭരണകൂടം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ നടപ്പിലാക്കുന്ന ക്രൂരതകള്‍ക്കെതിരെ റഷ്യന്‍ തെരുവുകളില്‍ ചെച്‌നിയന്‍ മുസ്‌ലിംകളുടെ പ്രതിഷേധം. പതിനായിരകണക്കിന് മുസ്‌ലിംകള്‍ അണിനിരനിന്നാണ് മനുഷ്യത്വ രഹിതമായ സൈനിക നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മ്യാന്മറിലെ സുരക്ഷ ഉദ്യാഗസ്ഥര്‍ മ്യാന്മറിലെ റാകൈന്‍ പ്രദേശത്ത് നടത്തിയ അക്രമത്തില്‍ 400 ഓളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു.
ചെച്‌നിയന്‍ തലസ്ഥാനമായ ഗ്രോന്‍സിയിലാണ് റോഹിങ്ക്യന്‍ ന്വൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള റാലി അരങ്ങേറിയത്.
മുമ്പ് നടന്ന ഹോളോകോസ്റ്റിന് സമാനായ വംശീയാക്രമണമാണ് നടക്കുന്നതെന്ന് ചെച്‌നിയന്‍ നേതാവ് റംസാന്‍ കാഡിറോവ് പറഞ്ഞു. റഷ്യന്‍ ഗവണ്‍മെന്റ്  മ്യാന്മര്‍ സേനയെ അംഗീകരിക്കുകയാണെങ്കില്‍ റഷ്യക്കെതിരെ തിരിയാനും തയ്യാറാണെന്ന്  കാഡിറോ വ്യക്തമാക്കി.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter