കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 640 ഫലസ്ഥീന്‍ കുട്ടികളെ ഇസ്രയേല്‍ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്
ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 640 ഓളം ഫലസ്ഥീന്‍ കുട്ടികളെ ഇസ്രയേല്‍ അധിനിവേശ സേന തടവിലാക്കായെന്ന് റിപ്പോര്‍ട്ട്. ഈദ് ദിനത്തില്‍ ഏഴ് വയസ്സുള്ള ഫലസ്ഥീന്‍ ബാലനെ ഇസ്രയേല്‍ സേന കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചതായും ഫലസ്ഥീന്‍ പ്രിസണഴേസ് ക്ലബ്ബ് അറിയിച്ചു.ഗാസയിലെ വംശഹത്യ യുദ്ധം ആരംഭിച്ചതിന് ശേഷം കുട്ടികള്‍ക്കിടയില്‍ കുറഞ്ഞത് 640 അറസ്റ്റുകളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ബലിപെരുന്നാള്‍ ദിനത്തില്‍ കസ്റ്റഡിയിലെടുത്ത അല്‍ മുഗൈര്‍ പട്ടണത്തില്‍ നിന്നുള്ള ബഹാ കാസിം ഹാജ് മുഹമ്മദാണ് ഈ ക്രൂരതയുടെ ഒടുവിലത്തെ ഇര.
ഒരു കൂട്ടം കുട്ടികളോടപ്പമുണ്ടായിരുന്ന ടൗണ്‍ സെന്ററില്‍ നിന്നാണ് ബഹായെ കൊണ്ടുപോയതെന്ന് ഫലസ്ഥീന്‍ പ്രിസണേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു.ഫലസ്ഥീനികളെ ഉപദ്രവിക്കാനോ അറസ്റ്റ് കാമ്പൈ്യനുകള്‍ നടത്താനോ വേണ്ടി ഫലസ്ഥീന്‍ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും അധിനിവേശ സേന നടത്തിയ ആവര്‍ത്തിച്ചുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഒടുവിലത്തെ ചിത്രമാണിത്.
ബഹയുടെ 20 വയസ്സുള്ള സഹോദരന്‍ അലി കാസിം ഹജ് മുഹമ്മദിനെ ദിവസങ്ങള്‍ക്ക് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കുടുംബവീട് അധിനിവേശ സേന നശിപ്പിക്കുകയും ചെയ്തു.
250 ഓളം പ്രായപൂര്‍ത്തിയാകാത്ത ഫലസ്ഥീനികളാണ് ഇസ്രയേലി ജയിലുകളില്‍ കഴിയുന്നത്. രക്ഷിതാവോ വക്കീലോ കൂടെ ഇല്ലാത്തതിനാല്‍ പലരും ദുരുപയോഗം ചെയ്യപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. ചിലരെ ഹിബ്രുഭാഷയില്‍ എഴുതിയ കുറ്റസമ്മതില്‍ ഒപ്പിടാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment