നിയമ ലംഘനത്തിലൂടെ ഇസ്രായേല്‍ തടവിലാക്കിയ 310 ആരോഗ്യപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം

അന്താരാഷ്ട നിയമങ്ങള്‍ പൂർണമായും ലംഘിച്ച്‌ ഗസ്സയില്‍നിന്ന് ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോയ 310 ആരോഗ്യപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.ഇസ്രയേല്‍ അധിനിവേശ സേന അജ്ഞാത കേന്ദ്രങ്ങളില്‍ തടവിലിട്ട ഡോക്ടർമാരടക്കമുള്ളവർ കടുത്ത പീഡനത്തിനിരയാകുന്നതായും ഇവർ ചൂണ്ടിക്കാട്ടി. ഇവരുടെ നിലവിലെ അവസ്ഥ പുറത്തുകൊണ്ടുവരാൻ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും കമാല്‍ അദ്‌വാൻ ആശുപത്രി ഡയറക്ടറുമായ ഡോ. ഇയാദ് റൻതീസി (53) ഇസ്രായേല്‍ തടവറയില്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനുപിന്നാലെയാണ് ഇസ്രായേല്‍ തടവറകളില്‍ ഡോക്ടർമാരടക്കമുള്ള നിരപരാധികള്‍ അനുഭവിക്കുന്ന ക്രൂരപീഡനങ്ങളെ കുറിച്ച്‌ വീണ്ടും ആശങ്ക ഉയരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter