വീണ്ടും പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇസ്റാഈല്‍

ഇസ്റാഈലിന്റെ അക്രമണത്തില്‍, ഗസ്സയിലെ അഞ്ച് പത്രപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. അല്‍ജസീറ പ്രവര്‍ത്തകരായ അനസ് ശരീഫ്, മുഹമ്മദ് ഖുറൈഖിഅ്, മുഹമ്മദ് നൗഫല്‍, ഇബ്റാഹീം ളാഹിര്‍, മറ്റൊരു മാധ്യമപ്രവര്‍ത്തകനായ മുഅ്മിന്‍ അലൈവ എന്നിവരാണ്, അധിനിവേശ സൈന്യം ഇന്നലെ രാത്രി നടത്തിയ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുകയായിരുന്ന ടെന്റിന് നേരെ നടത്തിയ അക്രമണത്തിലാണ് അഞ്ച് പേരും കൊല്ലപ്പെട്ടത്.
 
ഗസ്സയില്‍ അഴിച്ച് വിടുന്ന അക്രമണങ്ങള്‍ പുറം ലോകം അറിയാതിരിക്കാനായി, മാധ്യമങ്ങളെ തടയുന്നതും പത്രപ്രവര്‍ത്തകരെ കൊല്ലുന്നതും ഇസ്റാഈലിന്റെ രീതിയാണ്. ഇതിനകം നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

പത്രപ്രവര്‍ത്തകരെ അക്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തനം ഒരു തൊഴിലാണെന്നും അവരെ കൊലപ്പെടുത്തുന്നത് സത്യം അറിയാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter