യു.പിയില്‍ മതസൗഹാര്‍ദ്ദത്തിന്റെ കഥപറഞ്ഞ്  26 വര്‍ഷം അമ്പലത്തിന് കാവല്‍ നിന്ന മുസ്‌ലിംകള്‍

 

വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കാലത്ത് മത  സൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വകഥ പങ്കുവെക്കുകയാണ് ഉത്തര്‍ പ്രദേശിലെ മുസഫര്‍പൂര്‍.  ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലഘട്ടങ്ങളില്‍ (1990 കളില്‍) മുസഫര്‍പൂര്‍ നഗരത്തിലെ ഹിന്ദു അയല്‍വാസികള്‍ ഉപേക്ഷിച്ചുപോയ അമ്പലത്തെ കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്കിപ്പെഴും പരിപാലിച്ചുപോരുകയാണ് ഇവിടെയുള്ള മുസ്‌ലിം കുടുംബങ്ങള്‍. ഓരാ ദീവാലി കടന്നുപോകുമ്പോഴും വൈറ്റ് വാഷ് ചെയ്യുകയും ദിനം പ്രതി അമ്പലം വൃത്തിയാക്കുകയും ചെയ്യുന്നു.

വര്‍ഗീയ സംഘര്‍ഷമുണ്ടായപ്പോള്‍ മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശമായ മുസഫറിലെ ലദ്ദിവാലയില്‍ അന്ന് ഹിന്ദു കുടുംബങ്ങള്‍ വീടൊഴിഞ്ഞുപോയ നാളുകളെ ഓര്‍ത്തെടുക്കുകയാണ് അറുപതുകാരനായ മെഹറബാന്‍ അലി.
ജിതേന്ദര്‍ കുമാര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, അദ്ധേഹത്തോട് പോവരുതെന്ന് ആവശ്യപ്പെട്ടങ്കിലും സംഘര്‍ഷഭരിതമായ അവസ്ഥ മനസ്സിലാക്കിയാണ് അദ്ധേഹം വീടുവിട്ടത്,പിന്നീട് മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു, അന്ന് മുതല്‍  പരിസരവാസികള്‍ ഈ അമ്പലത്തെ സംരക്ഷിച്ചുപോരുന്നു.

അലിയെപ്പോലെ ഏകദേശം 35 ഓളം കുടുംബങ്ങളാണ് ഹൈന്ദവരായ അയല്‍ക്കാരുടെ മടങ്ങിവരവും കാത്ത് കഴിയുന്നത്.ഏകദേശം 20 ഓളം ഹൈന്ദവര്‍ ഇവിടെ താമസിച്ചിരുന്നതെന്നും 1970 കളായിരിക്കും ഈ അമ്പലം നിര്‍മ്മിച്ചെതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

അമ്പലം നിരന്തരം വൃത്തിയാക്കുകയും കാലോചിതമായി പൈന്റടിക്കുകയും ചെയ്യുന്നുണ്ട് അവര്‍ തിരിച്ചുവെന്ന് ഇതിന്റെ നിയന്ത്രണമേറ്റെടുക്കണം. പരിസരവാസികളിലൊരാളായ സഹീര്‍ അഹമ്മദ് പറഞ്ഞു.
അമ്പലം ഇപ്പോള്‍ പരിപാലിക്കുന്നത് , ഗുല്‍സര്‍ സിദ്ധീഖി, പാപ്പു ബായ്, കയ്യൂം അഹമ്മദ്, നൗഷാദ്, സാഹിദ് അഹമ്മദ്, മഖ്‌സൂദ് അഹമ്മദ് തുടങ്ങിയവരാണ്.
ഇപ്പോള്‍ ഇവിടെ ഹൈന്ദവ സഹോദരന്മാര്‍ ഇല്ല, എങ്കിലും അവരുടെ ആരാധനാലയങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, പരിപാലകരിലൊരാളായ സിദ്ദീഖി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter