ഗാസയിലെ ക്രൂരത മറച്ചുവെക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുത്: ഉര്‍ദുഗാന്‍

ഗാസയിലെ ക്രൂരത മറയ്ക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.തലസ്ഥാനമായ അങ്കാറയില്‍ വെച്ച് ഉര്‍ദുഗാനും താന്‍സാനിയന്‍ പ്രസിഡണ്ട് സാമിയ സുല്‍ഹു ഹസനും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇത് വ്യക്തമാക്കിയത്.  
'കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്ന് 195 ദിവസമായി ഗാസയില്‍ തുടരുകയാണ്. ഈ കൂട്ടക്കൊലകള്‍ തടയാന്‍ നാം കൂടുതല്‍ ശ്രമങ്ങള്‍ നടത്തണം': ഉര്‍ദുഗാന്‍ പറഞ്ഞു.

ഇറാന്റെ സമീപകാല പ്രതികാര ആക്രമണങ്ങളോട് പ്രതികരിച്ചതുപോലെ, ഗാസയിലെ ഇസ്രയേലിന്റെ നടപടികളോട് കൂട്ടായി പ്രതികരിക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഗാസയില്‍ ഉടനടി ശാശ്വതമായ വെടിനിര്‍ത്തല്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉര്‍ദുഗാന്‍ ഊന്നിപ്പറഞ്ഞു. തുടര്‍ന്ന് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള വേഗത്തിലാക്കണമെന്നും അദ്ധേഹം പറഞ്ഞു. 
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നുവെന്നും ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതായും ടാന്‍സാനിയന്‍ പ്രസിഡണ്ട് സാമിയ സുലുഹു ഹസ്സന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter