ഐഎസ് വിദേശ ഇടപെടലിന്റെ സൃഷ്ടിയെന്ന് അറബ് നാടുകളിലെ സര്‍വ്വെ

 

അറബ് നാടുകളിലെ 12 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഇസ്‌ലാമിക സ്റ്റേറ്റ് വിദേശ അധിനിവേശത്തിന്റെ അനന്തര ഫലമെന്ന് കണ്ടെത്തിയത്.
ഖത്തറിലെ ആസ്ഥാനമായ റിസര്‍ച്ച് സ്റ്റഡീസ് അറേബ്യ സെന്ററാണ് ഇതേകുറിച്ച് പഠനം നടത്തിയത്. 59 ശതമാനം പേരാണ്  ഐസ് വിദേശ നയത്തിന്റെ ഉത്പന്നമാണെന്ന് അഭിപ്രായപ്പെട്ടത്.29 ശതമാനമാളുകള്‍ ഐ.എസ് മിഡില്‍ഈസ്റ്റ് രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായാണ് ഐ.എസിന്ററെ വളര്‍ച്ചയെന്ന്  സര്‍വ്വെയില്‍ രേഖപ്പെടുത്തി. 43 ശതമാനം പേര്‍ ഐ.എസ് മത തീവ്രവാദത്തിന്റെ ഭാഗമായി കടന്നുവന്നതെന്നും രേഖപ്പെടുത്തി.
2003 ലെ യു.എസിന്റെ ഇറാഖ് അധിനിവേശമാണ് ഐ.എസിന്റെ പിറവിയിലേക്ക് നയിച്ചതെന്ന് മിഡില്‍ ഈസ്റ്റിലെ ചില വിചക്ഷണര്‍ വിശ്വസിക്കുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter