ലബനാനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്റാഈല്‍

ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണത്തിന് പിന്നാലെ ഇസ്റാഈല്‍ ലബനാനില്‍ കരയുദ്ധത്തിനും തുടക്കം കുറിച്ചു. ഒക്ടോബര്‍ 01, ചൊവ്വാഴ്ച പുലര്‍ച്ചെ, തെക്കന്‍ ലബനാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കരയാക്രമണം തുടങ്ങിയതായാണ് ഇസ്റാഈല്‍ സൈന്യം പുറത്ത് വിട്ട വാര്‍ത്തകള്‍. 

രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമണം തുടങ്ങിയതെന്നും അതിനായി വ്യവസ്ഥാപിതമായ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.

പ്രത്യാക്രമണമെന്നോണം, ഇസ്റാഈല്‍ സൈന്യത്തിനെതിരെ ഹിസ്ബുല്ലാ റോക്കറ്റുകള്‍ വിക്ഷേപിച്ചതായും വാര്‍ത്തകളുണ്ട്. ലബനാനില്‍നിന്ന് വടക്കന്‍ ഇസ്റാഈലിലേക്ക് ഒരു മണിക്കൂറിനുള്ളില്‍ 35ലേറെ റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്റാഈല്‍ പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഇത് വരെയുള്ള ഇസ്റാഈല്‍ അക്രമണങ്ങളില്‍, ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്റുല്ലാ അടക്കം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ലബനാനില്‍ കരയുദ്ധം തുടങ്ങിയെന്ന് അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് എന്‍ ബി സി റിപ്പോര്‍ട് ചെയ്തു. വ്യോമസന്നാഹങ്ങളോടൊപ്പം ഇസ്റാഈല്‍ സൈന്യം കരമാര്‍ഗ്ഗം ലബനാനിലേക്ക് പ്രവേശിച്ചതായി യിസ്റാഈല്‍ ഹ്യൂം അറിയിച്ചു. ഗസ്സയിലെയും മറ്റിടങ്ങളിലെയും അക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഇതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter