നെതന്യാഹു മടങ്ങുന്ന ഇസ്രായേലിനെ വലിയ നെതന്യാഹുമാർ വിഴുങ്ങുമോ?
അധിനിവേശം വിത്തിട്ട് പതിറ്റാണ്ടുകൾക്കിടെ അറബ് മണ്ണുകളിലേക്ക് വേരുപടർത്തിയ ഇസ്രായേൽ എന്ന ഭീകര രാജ്യത്തിന് രണ്ടു വർഷമായി കഷ്ടകാലമാണ്. ഇടക്കിടെ ഗസ്സയിലെ കുരുന്നുകളിലും അവർ അഭയം തേടിയ ആശുപത്രികളിലും വിദ്യാലയങ്ങളിലും മരണം വർഷിച്ച് ജൂത ജനതയെ ആവേശഭരിതമാക്കാൻ നെതന്യാഹു നടത്തുന്ന വംശഹത്യ ശ്രമങ്ങൾ മാത്രമാണ് എടുത്തുപറയത്തക്കതായി വല്ലതും നടക്കുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ റമദാനിലും അതിനു പിറകെയുമായിരുന്നു ഗസ്സയെ കൽക്കൂമ്പാരമാക്കി ‘ബീബി സ്പോൺസേഡ്’ ഭീകര താണ്ഡവം.
അധികാരമുറപ്പായെന്ന് കരുതി തത്കാലം വെടിനിർത്തിയ നെതന്യാഹുവിന് ഇപ്പോൾ അത് മാത്രമല്ല, ഉറക്കവും നഷ്ടമാകുന്ന വഴിയാണ് തുറന്നുകിടക്കുന്നത്. നീണ്ട 12 വർഷത്തെ ഏകാധിപത്യ സമാനമായ അധികാരമവസാനിച്ച് മടങ്ങാനൊരുേമ്പാൾ പകരമെത്തുന്നവരിലേറെയും ഇത്രയും കാലത്തിനിടെ തെൻറ മന്ത്രിസഭകളിൽ പങ്കാളികളായവർ. തന്നെ കാത്തിരിക്കുന്നതാകട്ടെ, എണ്ണമറ്റ അഴിമതി േകസുകളിൽ ജയിലഴികളും.
രണ്ടു വർഷത്തിനിടെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലും കേവല ഭൂരിപക്ഷമുറപ്പിക്കാൻ കഴിയാതെപോയ നെതന്യാഹു നാലാംതവണയും ഒന്നും നടക്കാതെ വന്നപ്പോഴായിരുന്നു തെൻറ ഭരണത്തിൽ മൂന്നാം തവണയും ഗസ്സക്കു മേൽ ആക്രമണം അഴിച്ചുവിട്ടത്. അതും പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നുമില്ലാതെ. ആദ്യം ജറൂസലമിൽ സൈന്യത്തെ വിട്ട് തുടങ്ങിയ നരനായാട്ട് പിന്നീട് ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും നീട്ടുകയായിരുന്നു. മരണമേറെ കണ്ട ആക്രമണം അവസാനിച്ചിട്ടും കേവല ഭൂരിപക്ഷത്തിലേക്ക് അക്കം നീണ്ടുകിടക്കുകയും പ്രതിസന്ധി മൂർഛിക്കുകയും ചെയ്തപ്പോൾ പ്രസിഡൻറ് മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചത് പ്രതിപക്ഷത്തെ.
കടുത്ത ജൂത വംശീയവാദിയായ നാഫ്റ്റലി ബെനറ്റ് (യമീന പാർട്ട), അത്രക്ക് കടുപ്പമില്ലാത്ത യായർ ലാപിഡ് , മിതവാദിയായ അവിഗ്ദോർ ലീബർമാൻ (യിസ്റയേൽ ബെയ്തനു), നീണ്ട മൂന്നു പതിറ്റാണ്ട് രാജ്യം ഭരിച്ച് ഇപ്പോൾ ചിത്രത്തിലില്ലാത്ത ലേബർ കക്ഷി, ഇടത് മെററ്റ്സ്, മുൻ വിദ്യാഭ്യാസ മന്ത്രി ഗിഡിയോൺ സാർ (പഴയ ലിക്കുഡ് കക്ഷി) എന്നിങ്ങെന നീളുന്ന പട്ടികയിൽ അറബ് സംയുക്ത കക്ഷി കൂടിയുണ്ടായിരുന്നു. ആക്രമണത്തിനു പിറകെ അറബ് കൂട്ടായ്മ പിൻവലിെഞ്ഞങ്കിലും അതിലെ മുഖ്യകക്ഷിയായ മൻസൂർ അബ്ബാസിെൻറ ‘റാം’ ഇപ്പോൾ നാലംഗങ്ങളുമായി മന്ത്രിസഭയിൽ അംഗമാകാൻ തീരുമാനിച്ചിരിക്കുന്നു. അതോടെ, കേവല ഭൂരിപക്ഷത്തിലേക്ക് 61 അംഗങ്ങളെന്ന മാജിക് അക്കം എത്തിപ്പിടിക്കാമെന്നും വന്നിരിക്കുന്നു.
എണ്ണം ശരിയാകുേമ്പാഴും ഒട്ടും ശരിയല്ലാത്ത വേറെ ചിലത് ഉണ്ടെന്നതാണ് ഇവിടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത രണ്ടു വർഷത്തേക്ക് നെതന്യാഹുവിെൻറ പിൻഗാമിയാകുക നാഫ്തലി ബെനറ്റാണ്. ഇയാളാകട്ടെ, നെതന്യാഹുവിനെക്കാൾ വലിയ നെതന്യാഹുവും. വെസ്റ്റ് ബാങ്കിൽ ക്രുരമായ അതിക്രമങ്ങൾക്ക് ചരടുവലിച്ച ജൂത കുടിയേറ്റ സംഘടനയുടെ അമരത്ത് രാഷ്ട്രീയം കളിച്ചുതുടങ്ങി പാർലമെൻറായ ‘കനീസതി’ലേക്ക് ചുവടുവെച്ച ബെനറ്റ് വെസ്റ്റ് ബാങ്ക് മൊത്തമായി കുടിയേറ്റ ഭൂമിയാക്കി മാറ്റണമെന്ന പക്ഷക്കാരനാണ്. ഫലസ്തീൻ എന്ന പേര് േപാലും എവിടെയും കാണുന്നത് ഇഷ്ടമില്ലാത്തയാൾ. അറബികളെ കൊല്ലുന്നതിൽ അഭിമാനം കൊണ്ട കടുത്ത തീവ്രവാദി. നെതന്യാഹു തോറ്റുപോകുന്ന ഈ കടുപ്പം നിലനിർത്തിയാണ് ഇത്തവണയും തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചത്, ജയിച്ചുകയറിയതും. ഇയാൾ പ്രധാനമന്ത്രിയായാൽ ഫലസ്തീനികൾക്ക് എന്തു ലഭിക്കുമെന്ന് ചോദിക്കേണ്ടതില്ല, കാത്തിരിപ്പ് വെറുതെയാകുെമന്നുറപ്പ്. അതുതന്നെയാണ് മറ്റു പലരുടെയും നിലപാട്. ലീബർമാൻ മാത്രമേ അതിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ.
ഇസ്രായേലും ഫലസ്തീനും ചേർത്ത് മൊത്തം ജനസംഖ്യ പരിഗണിച്ചാൽ അറബികൾ കൂടുതലോ ഒപ്പമോ ആണ്. 60 ലക്ഷത്തിനു മുകളിൽ. ഗസ്സയിൽ മാത്രം വരും 20 ലക്ഷം. വെസ്റ്റബാങ്കിലും സമാനമാണ് കണക്കുകൾ. ഇസ്രായേലിെൻറ മറ്റു മേഖലകളിലും പൗരത്വമുള്ള അറബികളുടെ പ്രാതിനിധ്യമുറപ്പിച്ചാണ് അറബ് സംയുക്ത കക്ഷി ഓരോ തവണയും മത്സരത്തിനിറങ്ങുന്നത്. ഇത്തവണ പക്ഷേ, തങ്ങളുടെ ജീവിതവും ഹൃദയവും ഒരുപോലെ നുറുക്കിക്കളഞ്ഞ നെതന്യാഹുവിനെ പുറത്താക്കുന്ന വിഷയമെത്തിയപ്പോൾ സംയുക്ത കക്ഷിയിൽ മൻസൂർ അബ്ബാസ് അതാണ് ഉത്തമമെന്നു കരുതി. ഫലസ്തീൻ പുനർനിർമാണത്തിന് 1600 കോടി ഡോളർ അനുവദിക്കുന്നതും ഫലസ്തീനി ഭൂമികളിൽ കടന്നുകയറ്റം നിർത്തുന്നതുമുൾപെടെ വിട്ടുവീഴ്ചകൾക്ക് പ്രതിപക്ഷം തയാറാണെന്ന് സമ്മതിച്ച അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിെൻറ മന്ത്രിസഭ പ്രവേശത്തിന് തീരുമാനം. അതും പക്ഷേ, മഹാഭൂരിപക്ഷം ഫലസ്തീനികളും ഇഷ്ടപ്പെടാത്തത്. യാസർ അറഫാത്ത് അന്ന് ഓസ്ലോ കരാർ വഴി കളങ്കപ്പെടുത്തിയ അഭിമാനത്തിെൻറ പിൻതലമുറക്കാരൻ എന്നുവരെ മൻസൂർ അബ്ബാസിനു നേരെ വിമർശനമുയർന്നുകഴിഞ്ഞു. പക്ഷേ, ഗസ്സയിലും മറ്റും തുടരുന്ന കുരുതിക്ക് മന്ത്രിസഭയുടെ ഭാഗമായി അദ്ദേഹത്തിന് വല്ലതും ചെയ്യാനാകുമെങ്കിൽ അത് വലുതുതന്നെ.
നിലവിലെ ഇസ്രായേലിെൻറ രാഷ്ട്രീയ സാഹചര്യത്തിൽ പക്ഷേ, അതിന് സാധ്യത കുറവ്. അത്രക്ക് തീവ്രവലതുപക്ഷം പിടിമുറുക്കിയിരിക്കുന്നു രാജ്യത്ത്. എല്ലാ കടുത്ത കക്ഷികളെയും സ്വാർഥ ലാഭത്തിന് പാലൂട്ടി വളർത്തിയ നെതന്യാഹു ഇപ്പോൾ അവർ തെൻറ നിയന്ത്രണത്തിൽ പോലുമില്ലെന്ന് തിരിച്ചറിയുന്നു. നെതന്യാഹു ചെയ്യുന്നതിനെക്കാൾ ഭീകരമായി ഫലസ്തീനികളെ വേട്ടയാടണമെന്ന് വലിയ പറ്റം നാട്ടുകാർ വിശ്വസിക്കുന്നു. ഫലസ്തീനികളെ സഹായിക്കുന്നതിനെക്കാൾ ഇത്തരക്കാരെ സഹായിക്കാനാകും ബെനറ്റിനും ലാപിഡിനും ഇഷ്ടമെന്നുറപ്പ്.
അവിടെയാണ് ഈ മന്ത്രിസഭയും ഫലസ്തീനികൾക്ക് ഭീതിയായി മാറുന്നതും മൻസൂർ അബ്ബാസ് വലിയ ഇരയായി മാറുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നതും.
കിഴക്കൻ ജറൂസലമിൻ മസ്ജിദുൽ അഖ്സക്കു സമീപം ജർറാഹ് പ്രദേശം ഒഴിപ്പിച്ച് ജൂത കുടിയേറ്റ സമുച്ചയങ്ങളും പാർക്കും നിർമിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു റമദാൻ അവസാനത്തിൽ ലോകത്തെ നടുക്കിയ കുരുതിയിലേക്ക് നെതന്യാഹുവിെൻറ പട്ടാളം തോക്കെടുത്തത്. അതുകഴിഞ്ഞ് ഗസ്സയിലേക്ക് ചുവടുമാറ്റി എല്ലാം നിസ്സാരമാക്കികളയാമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു ആക്രമണം അവസാനിപ്പിച്ചത്. ഫലസ്തീൻ മുഴുവൻ മാത്രമല്ല, ഇസ്രായേലിൽ വരെ അറബ് ജനത കൂട്ടമായി തെരുവിലിറങ്ങി. അവർക്ക് ലോകം പിന്തുണയുമായി നിന്നു. അമേരിക്കയുൾപെടെ ചില രാജ്യങ്ങൾ ഇസ്രായേൽ ക്രൂരതകൾ വേണ്ടതെന്ന് വാദിച്ചെച്ചെങ്കിലും സ്വന്തം സഭകളിൽ പോലും അവ കേൾക്കാൻ ആളില്ലാതായി. ഫലസ്തീനികൾ ഇപ്പോൾ ലോകത്തിെൻറ കൂടിയായി മാറിയതിെൻറ തുടർച്ചയാണ് പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഒരു അറബ് കക്ഷി ഇസ്രായേലി ഭരണത്തിൽ പങ്കാളിയാകുന്നത്. ഇത് ഗുണകരമായി മാറട്ടെയെന്ന് പ്രാർഥന മാത്രമാണ് നമുക്കു മുന്നിലെ വഴി.
Leave A Comment