മാധ്യമ ഫാഷിസത്തെ തിരിച്ചറിയുക
മാധ്യമ ഫാഷിസത്തെ തിരിച്ചറിയുക

തെഹല്‍ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് അജിത്‌സാഹിയുമായി
യോഗീന്ദര്‍ സിക്കന്ദ് നടത്തിയ സംഭാഷണം

? താങ്കള്‍ കുറെ വര്‍ഷമായി മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രര്‍ത്തിക്കുന്നു. മുസ്‌ലിംകളുടെയും മുസ്‌ലിം സംഘടനകളുടെയും മേല്‍ ഒരു തെളിവുമില്ലാതെ മാധ്യമങ്ങള്‍ ആരോപിക്കുന്ന, അടു ത്തിടെയുണ്ടായ ബോംബാക്രമണങ്ങളുടെ ഈ പ്രളയത്തില്‍ വിശേഷിച്ചും മുസ്‌ലിംകളെയും ഇസ്‌ലാമിനെയും മുഖ്യധാരാ ഇന്ത്യന്‍ മീഡിയ കൈകാര്യം ചെയ്യുന്ന രീതിയെ എങ്ങനെ നോക്കിക്കാണുന്നു?
= മാധ്യമങ്ങള്‍ ഇതു അംഗീകരിക്കുകയോ സമ്മതിക്കുകയോ ചെയ്യുകയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അടിസ്ഥാനപരമായി ഈ പ്രശ്‌നങ്ങള്‍ ഒരു ഹിന്ദുവില്‍നിന്ന് ചുരുങ്ങിയത് ഒരു അമുസ്‌ലിമില്‍നിന്നാണുണ്ടായതെന്ന് ഇതു കാണിക്കുന്നുണ്ട്. ഞാന്‍ എന്റെ മാധ്യമസുഹൃത്തുക്കളോട് പറയുന്നു, അവര്‍ മുസ്‌ലിംകളായിരുന്നുവെങ്കില്‍ ഭീകരവാദത്തിലേക്കു പോകുന്നുവെന്ന ഇന്ത്യന്‍ മുസ്‌ലിംകളെ പറ്റിയുള്ള ഈ മീഡിയ പ്രോപഗണ്ടയെ അവര്‍ വിശ്വസിക്കുമായിരുന്നില്ല. ചുരുങ്ങിയത് ഇത്തരം വാദങ്ങളില്‍ വലിയ സംശയം പ്രകടിപ്പിക്കുകയെങ്കിലും ചെയ്യുമായിരുന്നു. കാരണം, ഈ വാദങ്ങള്‍ തികച്ചും തെറ്റാണ്. അപ്പോള്‍ അവര്‍ മറുപടി പറയും: അങ്ങനെയല്ല,ഞങ്ങള്‍ മതേതരവാദികളാണ്, ലിബറലുകളാണ് ഉല്‍പ്പതിഷ്ണുക്കളാണ്; ഞങ്ങള്‍ വര്‍ഗീയവാദികളല്ല.
പക്ഷേ, ഞാനൊരിക്കലും അംഗീകരിക്കില്ല. മുസ്‌ലിംകളല്ലാത്തവരാല്‍ അവര്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പ്രതികരിക്കുന്ന രീതി തന്നെ ശരിക്കും സൂചിപ്പിക്കുന്നു. സെക്കുലറെന്നും ലിബറലെന്നും സ്വയം വിളിക്കാനിഷ്ടപ്പെടുന്ന മാധ്യമവ്യക്തികള്‍ സമ്മതിക്കാന്‍ മടിക്കുന്നുവെങ്കിലും ഗൂഢമായ ഒരു മുസ്‌ലിംവിരുദ്ധ സ്വാധീനം മാധ്യമങ്ങളെ മൊത്തം ഗ്രസിച്ചിട്ടുണ്ട്. ഭീകരവാദ സാഹചര്യത്തില്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്യപ്പെടുന്ന അധിക കേസുകളിലും പോലീസിന് മുമ്പാകെയുള്ള കുറ്റസമ്മതങ്ങള്‍ കോടതികള്‍ക്ക് മുന്നില്‍ തെളിവായി പരിഗണിക്കാവുന്നതല്ല. കാരണം, അത്തരം കുറ്റസമ്മതങ്ങള്‍ പലപ്പോഴും വ്യാജവും പൈശാചിക പീഡനങ്ങള്‍ക്ക് ശേഷം സാധിപ്പിച്ചെടുക്കുന്നതുമാണ്. പക്ഷേ, ഈ പറച്ചിലുകളെ മാധ്യമങ്ങള്‍ അനുമാനിച്ചെടുക്കുന്ന തെളിവായി ലാഘവത്തോടെ കൈകാര്യം ചെയ്യുകയും മുസ്‌ലിംകളുടെ ഈ ചിത്രം ഭീകരവാദികളായി കെട്ടിയുണ്ടാക്കുകയും ചെയ്യുന്നു.
അതേസമയം, ഹിന്ദുത്വക്യാമ്പുമായി ബന്ധമുള്ള ആളുകള്‍ ഉള്‍പ്പെടെ ഭീകരവാദത്തെ കുറിച്ചുള്ള വളരെ വ്യക്തവും നീചവുമായ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ മാധ്യമങ്ങളിലെ വലിയൊരു വിഭാഗത്തിന് സ്പഷ്ടമായ സമ്മതിയില്ലായ്മയുണ്ട്. ഉദാഹരണത്തിന് 2002-ലെ മുസ്‌ലിം കൂട്ടക്കൊലയുടെ ഉത്തരവാദി എന്ന നിലയില്‍ നരേന്ദ്രമോഡിക്കെതിരെ ഉഗ്രമായ തെളിവുകളുണ്ട്. ഇതു ലോകത്ത് മറ്റെവിടെെയങ്കിലുമായിരുന്നുവെങ്കില്‍ മോഡി ഒരു ക്രിമിനലായി പ്രഖ്യാപിക്കപ്പെടുകയും ഒരുപക്ഷെ മരണത്തിനോ (ഒന്നു ശ്രദ്ധിക്കണം, ഞാന്‍ വധശിക്ഷക്ക് എതിരാണ്) നൂറു വര്‍ഷം ജയില്‍വാസത്തിനോ വിധേയമാക്കപ്പെടുകയും ചെയ്യുമായിരുന്നു. ഞാനുദ്ദേശിക്കുന്നത്, അന്തര്‍ദേശീയ ക്രിമിനല്‍ നിയമത്തിനു കീഴില്‍ അദ്ദേഹത്തെകൊണ്ടുവരപ്പെടുകയും നരഹത്യക്ക് കേസെടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, തീര്‍ച്ചയായും ഇതു നമ്മുടെ ഉദാസീനരായ സോകോള്‍ഡ് മുഖ്യധാരാ മാധ്യമങ്ങള്‍ ആവശ്യപ്പെടുകയില്ല. സത്യമായും മറ്റൊന്നും നിങ്ങള്‍ക്ക് സോകോള്‍ഡ് ബുദ്ധിജീവികളില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ ഫാഷിസവും നാസിസവുമായ ഹിന്ദുത്വയെ ശരിക്ക് വിശദീകരിക്കാന്‍ അവര്‍ക്ക് ഒരു ധൈര്യവുമുണ്ടാകില്ല.
? വലിയൊരു വിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ആഴത്തിലുള്ള, വിശാലമായ മുസ്‌ലിംവിരുദ്ധ സ്വാധീനമുണ്ടെന്ന് താങ്കള്‍ പറഞ്ഞതിനെ എങ്ങനെ വിശകലനം ചെയ്യും?
= തീര്‍ച്ചയായും ഇതിനുള്ള ഒരു കാരണം പുരോഗമന വാദികളായോ ലിബറലായോ സ്വയം കാണുന്ന പത്രങ്ങളും മാഗസിനുകളും ടി.വി. ചാനലുകളും അടക്കമുള്ള സോകോള്‍ഡ് മുഖ്യധാരാ മാധ്യമങ്ങളില്‍ വളരെ കുറച്ച് മുസ്‌ലിംകളേയുള്ളൂ എന്നതാണ്. ആപേക്ഷികമായി നല്ല വിദ്യാഭ്യാസമുള്ള, നല്ല യോഗ്യതയുള്ള മുസ്‌ലിംകള്‍ വളരെ കുറവാണെന്ന് ഇപ്പോള്‍ ചിലര്‍ പറയും. പക്ഷേ, ഞാന്‍ ആ വാദത്തെ ഉള്‍കൊള്ളുന്നില്ല. നിങ്ങള്‍ ഒരു നൂറു ആളുകളിലെ ഒരു സ്റ്റാഫാണെങ്കില്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ മുസ്‌ലിം അനുപാതം പ്രതിഫലിപ്പിക്കുന്ന ജോലി ചെയ്യാനാവുന്ന വിദ്യാസമ്പന്നരായ പന്ത്രണ്ടോ പതിനാലോ മുസ്‌ലിംകളെ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. പക്ഷേ, സോകോള്‍ഡ് മുഖ്യധാരാ പത്രങ്ങള്‍ക്കൊന്നും അവരുടെ സ്റ്റാഫില്‍ മുസ്‌ലിം അനുപാതത്തിന്റെ പകുതി പോലുമില്ലെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
മുസ്‌ലിംകളുടെ അല്ലെങ്കില്‍ ദളിതര്‍, ആദിവാസികള്‍ പോലോത്ത അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സമ്പൂര്‍ണ്ണ പ്രാതിനിധ്യം മാധ്യമങ്ങളില്‍ ഉറപ്പുവരുത്തുന്നത് മാധ്യമങ്ങളുടെ സ്വഭാവത്തെയും മെറിറ്റിനെയും ബാധിക്കുമെന്ന ഒരു വാദഗതി കൂടി ഉന്നയിക്കപ്പെടുന്നുണ്ട്. മെറിറ്റിനെ കുറിച്ചുള്ള ഈ വിലാപം ഏറ്റവും വലിയ തട്ടിപ്പാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാറ്റിനും പുറമെ, ഗവണ്‍മെന്റ് സര്‍വീസുകളിലും പലപ്പോഴും സ്വകാര്യ മേഖലയിലുമുള്ള നിയമനം ഒരിക്കലും ഒരു വിധത്തിലുമുള്ള മെറിറ്റിനെയും അടിസ്ഥാനപ്പെടുത്തിയല്ല ഉണ്ടാകുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എനിക്ക് മറ്റൊരു സ്റ്റോറി കൂടി തരൂ. എപ്പോഴും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങളുണ്ടാകുന്നതെന്ന വാദം വിശ്വസിക്കുന്നതിനേക്കാളേറെ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കാന്‍ വേണ്ടി തിരുച്ചുവരാന്‍ പോകുകയാണെന്ന് വിശ്വസിക്കുകയാണ് ഞാന്‍.
ഇന്ത്യയില്‍ അടിസ്ഥാനപരമായി മെറിറ്റ്, ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും കിയുന്നവര്‍ക്കായി വന്നിട്ടുണ്ട് .മാധ്യമങ്ങളിലെ ഇത്തരം അധിക സോകോള്‍ഡ് മെറിറ്റോറിയസ് ആളുകളും യൂണിവേഴ്‌സിറ്റികളില്‍നിന്നും നേരിട്ടുവന്നവരോ ഏതെങ്കിലും പാശ്ചാത്യ സ്ഥാപനങ്ങളില്‍ വല്ല മീഡിയാ കോഴ്‌സുകളുംചെയ്തവരോ ആണ്. അവര്‍ക്ക് ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് ളരെ കുറിച്ച് മാത്രം ഐഡിയയേ ഉള്ളൂ. കാരണം, അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമൂഹവുമായി അര്‍ക്ക് അപൂര്‍വമായേ ആന്തരിക ബന്ധമുള്ളൂ. യഥാര്‍ത്ഥത്തില്‍ ഈ സത്യത്തിലും സാധാരണ ജനങ്ങളില്‍ നിന്ന് സ്വയം അകലം പാലിക്കുന്നതിലും അവര്‍ അഹങ്കരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്ത്യക്കാരോടൊപ്പം ഒന്നും ചെയ്യാതിരിക്കുന്നത് നമ്മുടെ സമൂഹത്തെക്കുറിച്ച് അഭിപ്രായപ്പെടാന്‍ പറ്റുന്ന ഒരു പൊസിഷനില്‍ അവരെ അവരോധിക്കുന്നുവെന്ന് അവര്‍ വിചാരിക്കുന്നു. വാസ്തവത്തില്‍ ഇതു നികൃഷ്ടവും ദുരന്തപൂര്‍ണ്ണവുമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാത്രവുമല്ല, അവര്‍ ലിബറലെന്നും അണ്‍ പ്രിജുഡിസ്‌ഡെന്നും സ്വയം വിശേഷിപ്പിക്കുകയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിഷയത്തില്‍ മുസ്‌ലിംകളുടെ, ആദിവാസികളുടെ, അല്ലെങ്കില്‍ ദളിതരുടെ വിഷയത്തില്‍ തങ്ങള്‍ ഒബ്ജക്ടീവാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്നു. പക്ഷേ, ഇവരെ കുറിച്ച് അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വളരെ ആഴത്തിലുള്ള മുന്‍ധാരണകളുണ്ട്. അവരില്‍ പലരും അങ്ങനെയുണ്ടെന്ന് മനസ്സിലാക്കുകപോലും ചെയ്യുന്നില്ല. ഉപബോധകമായ ഈ പക്ഷപാത ചായ്‌വ് ബോധപൂര്‍വമുണ്ടാകുന്ന മുന്‍ധാരണകളേക്കാള്‍ പലപ്പോഴും അപകടകരമാണ്.
? മുസ്‌ലിംകളെ കുറിച്ച് ഈ രീതിയിലുള്ള ചിത്രീകരണം എങ്ങനെ എതിര്‍ക്കപ്പെടണമെന്നാണ് താങ്കള്‍ ചിന്തിക്കുന്നത്?
= ഏത് രാജ്യത്തെയും മധ്യവര്‍ഗത്തിന്റെ പ്രതിഫലനമാണ് മീഡിയ. മീഡിയയില്‍ ജീവിക്കുന്ന മധ്യവര്‍ഗമാണിത്. അതിനാല്‍തന്നെ, മധ്യവര്‍ഗത്തിലെ പ്രബലമായ വീക്ഷണങ്ങള്‍ മാറാതെ, മീഡിയക്ക് കാര്യമായി പരിവര്‍ത്തനപ്പെടാന്‍ കഴിയില്ല. ജനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളോട് തീവ്രമായി വൈകാരികത പ്രകടിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ മീഡിയ ചെയ്യുന്നത്. മീഡിയയില്‍ മതസമൂഹങ്ങളടക്കം എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും നല്ലൊരു പ്രാതിനിധ്യമുണ്ടാകുമ്പോള്‍ മാത്രമായിരിക്കും ഇതുണ്ടാവുക. എന്നാല്‍, ഇന്ത്യയുടെ ബ്യൂറോക്രസിയും ജുഡീഷ്യറിയും പോലെ ഇന്ത്യന്‍ മീഡിയയിലും നമ്മുടെ സമൂഹത്തിലെ കേവല സാംവ്യയിക ന്യൂനപക്ഷമായി (ന്യൂമറിക്കല്‍ മൈനോറിറ്റി) ഉയര്‍ന്ന ഹിന്ദു ജാതിക്ക് വലിയ പ്രാതിനിധ്യമാണുള്ളത്.
വളരെ വിദഗ്ദനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ കോക്ക്ബണിനെ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം എന്‍.ബി.സിയുടെ മീറ്റ് ദ പ്രസ്സ് (എം.ടി.പി.) പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ടോം ബ്രോക്കെയുടെ കൂടെ ഇയ്യിടെ ഉണ്ടായിരുന്നു. ബ്രോക്കെയോട് കോക്ബണ്‍ ചോദിച്ച വളരെ സിമ്പിളായ ചോദ്യം: എങ്ങനെയാണ് മീറ്റ് ദ പ്രസ്സില്‍ അതിന്റെ ഹോസ്റ്റായി എപ്പോഴും ഒരു വെളുത്തവന്‍ തന്നെ വരുന്നത്? യോഗ്യരായ നിരവധിയാളുകളില്‍നിന്ന് കറുത്തവനായൊരു പ്രവര്‍ത്തകനെ എന്തുകൊണ്ട് എന്‍.ബി.സി. അടുത്ത എം.ടി.പി. ഹോസ്റ്റായി നിയമിക്കുന്നില്ല? എന്നായിരുന്നു. തീര്‍ച്ചയായും ബ്രോക്കെക്ക് തന്റെ മാനസിക നില നഷ്ടപ്പെടുകയും തന്റെ ബാലിശ പ്രസ്താവനകള്‍ തകര്‍ന്നടിയുകയും ചെയ്തു. കാരണം, കോക്ക്ബണിന്റെ ചോദ്യത്തിന് വെള്ളജാതീയതയല്ലാതെ വിശ്വസിപ്പിക്കാവുന്ന മറ്റൊരു വിശദീകരണവുമില്ലായിരുന്നു.
ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ കഴിഞ്ഞ ദശകങ്ങളായി കൂടുതല്‍ വര്‍ഗീയവും മുസ്‌ലിംവിരുദ്ധവുമായിട്ടുണ്ട്. എല്‍.കെ. അഡ്വാനി 1977-ല്‍ മൊറാര്‍ജി ദേശായിയുടെ കീഴിലുള്ള ജനതാപാര്‍ട്ടി സര്‍ക്കാറില്‍ വിവരണ പ്രക്ഷേപണ മന്ത്രിയായപ്പോഴാണ് വഴിത്തിരിവുണ്ടായത്. ഇതു ആര്‍.ബി.എസിനു വലിയ ഉത്തേജനം നല്‍കി. വലിയൊരു ഭാഗം തീവ്ര ആര്‍.എസ്.എസ് വാലകളും വിവിധ പത്രങ്ങളിലേക്ക് തിരികികയറ്റാന്‍ തുടങ്ങി. അതിനു മുമ്പ് ജനങ്ങള്‍ക്ക് തങ്ങളുടെ ഡ്രോയിംഗ് റൂമുകളില്‍വെച്ച് ചര്‍ച്ചചെയ്യാന്‍പോലും പറ്റാത്തവിധം വലിയ മാനക്കേടായാണ് ഹിന്ദുത്വ ആശയവാദം പരിഗണിച്ചുപോന്നത്. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ധാര്‍മ്മിക ആദര്‍ശവാദത്തിനു വിരുദ്ധമായി ഇതു പരിഗണിക്കപ്പെട്ടു. ആര്‍.എസ്.എസ്. ആശയവാദത്തെ മതധാര്‍മ്മികതയുമായി ആദര്‍ശവത്കരിക്കുന്നത്, ഹിറ്റ്‌ലറെ ഗൗതം ബുദ്ധനുമായി തുലനം ചെയ്യുന്നതിനോട് സമമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ വിവിധ വര്‍ഗീയ വിഭാഗങ്ങള്‍ വളരെ ശക്തരാവുകയും ഇന്ത്യന്‍ മീഡിയയില്‍ ഒന്നാകെ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മുതലാളിത്തം പ്രദര്‍ശിപ്പിക്കുന്ന രീതിയോട് ബന്ധപ്പെടുത്തിയാണ് ഇതിനെ കാണേണ്ടത്. ഭ്രാന്തമായ ആസൂത്രിത മതതീവ്രതയോടും സങ്കുചിത ദേശീയ വാദത്തോടും കൈകോര്‍ത്താണ് ആര്‍ത്തരായ മുതലാളിത്തവും നവസാമ്രാജ്യത്വവും മുന്നോട്ട് പോകുന്നത്.
? ഏതു രീതിയിലാണ് മുസ്‌ലിം വിരുദ്ധ ചായ്‌വിനെ സങ്കുചിത ദേശീയ വാദം (നാഷണലിസ്റ്റ് ജിന്‍ഗോയിസം) ഊട്ടി വളര്‍ത്തുന്നത്?
= ഇവ രണ്ടിനുമിടയില്‍ വളരെ വ്യക്തവും പ്രത്യക്ഷവുമായ ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഹിന്ദുത്വ ലോബി പടച്ചുവിടുന്ന ഒരുതരം ദേശീയ വാദം, പൂര്‍ണ്ണമായും മുസ്‌ലിം വിരുദ്ധമാണ്.  ഇതു ബ്രാഹ്മണ ലോക വീക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്. മുസ്‌ലിംകളെയും അഹിന്ദുക്കളെയും തങ്ങളുടെ ആശയവാദം അംഗീകരിക്കാത്ത ഹിന്ദുക്കളെയും ഇതു ദേശീയ വിരുദ്ധമായി ഗണിക്കുന്നു. പടിഞ്ഞാറോട്ടുനോക്കുന്നില്ല എന്നതിനാല്‍ മുസ്‌ലിംകളെ സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് ഹിന്ദുത്വഗ്രൂപ്പുകള്‍ പറയുന്നു. ഇതു സൂത്രമൊപ്പിക്കുന്ന ഒരു തന്ത്രമാണ്. പടിഞ്ഞാറോട്ട് നോക്കുന്നില്ലെങ്കില്‍ ഒരു മുസ്‌ലിം എന്തിനുവേണ്ടിയാണ് മക്കയിലേക്കു തിരിയുന്നത്? മുതലാളിത്തം ആഗോളവത്കരിക്കാന്‍ നല്ലതാണെന്നും പക്ഷേ, ഇസ്‌ലാം പ്രാദേശികവത്കരിക്കുക മാത്രമാണ് ചെയ്യപ്പെടേണ്ടതെന്നും വാദിക്കുന്നത് വളരെ വിചിത്രമല്ലേ?
സൈനിക ശക്തിയുടെ ഒഴിയാബാധയായിട്ടുണ്ട് ഹിന്ദുത്വലോബി. പക്ഷേ, മുസ്‌ലിംകളെ ദേശവിരുദ്ധരായി മുദ്രകുത്തുമ്പോഴും താമസിക്കാന്‍ വേണ്ടി യു.എസില്‍ പോകുന്ന, പോകാനാഗ്രഹിക്കുന്ന ആണ്‍മക്കളും പെണ്‍മക്കളുമുള്ള നിരവധി മധ്യവര്‍ഗ ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയിലുണ്ട് എന്നത് വിരോധാഭാസമാണ്. മണ്ണിന്റെ മക്കള്‍ ദേശീയത ഉയര്‍ത്തുന്ന ഹിന്ദുത്വലോബിയുടെ പ്രധാന പിന്താങ്ങികളിലൊരു വിഭാഗം എന്‍.ആര്‍.ഐ ഹിന്ദുക്കളാണെന്നത് വിചിത്രമായി തോന്നാം. വൈകാരികമായി തന്നെ ദേശവിരുദ്ധമായ അമേരിക്കന്‍ ജീവിതത്തിന് വേണ്ടി ഇന്ത്യ ഉപേക്ഷിച്ചിട്ടുള്ള ആളുകളാണ് ഇവരെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാതൃഭൂമിയിലേക്ക് മടങ്ങിവന്ന് ഇന്ത്യയോടുള്ള രാജ്യസ്‌നേഹം കാണിക്കാന്‍ എന്തുകൊണ്ട് ആദ്യം ആവശ്യപ്പെടുന്നില്ല? ഞാന്‍ ആലോചിക്കുന്നു: നിങ്ങളെ പരിലാളിച്ച നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെ ജന്മസ്ഥലത്തെയും മാമലകളെയും വായുവിനെയും പുഴകളെയും വിട്ട്, അമേരിക്കയിലേക്ക്, ഒരു കൂട്ടനശീകരണത്തിലൂടെ കണ്ടെടുത്ത ഒരു രാജ്യത്തിലേക്ക് എങ്ങനെയാണ് നിങ്ങള്‍ കുടിയേറിപ്പാര്‍ക്കുക? എന്നിട്ടും നിങ്ങള്‍ ദേശവിരുദ്ധരായി ഗണിക്കപ്പെടുന്നുമില്ല?
? വലിയൊരു വിഭാഗം ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എങ്ങനെയാണ്, എന്തുകൊണ്ടാണ് അത്ര വര്‍ഗീയമാകുന്നതെന്ന ചോദ്യത്തിലേക്ക് മടങ്ങിവരാം. അതിനു മറ്റെന്തൊക്കെ ഘടകങ്ങളാണ് നിങ്ങള്‍ കാണുന്നത്?
= ഇതു ഗ്രഹിക്കാന്‍ നമുക്ക് അല്‍പം ചരിത്രത്തിലൂടെ പിന്നോട്ട് പോകേണ്ടതുണ്ട്. 1947-ന് മുമ്പ് ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങള്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള പല മാധ്യമങ്ങള്‍പോലും പൂര്‍ണ്ണമായും ബ്രിട്ടീഷ് അനുകൂലമായിരുന്ന അധികാരികേന്ദ്രത്തോട് ഒരുമിച്ചുനില്‍ക്കാന്‍ ആഗ്രഹിച്ചു. ഇന്നും അതു നിലനില്‍ക്കുന്നു. പക്ഷേ, നാട്ടുഭാഷാ മാധ്യമങ്ങളിലെ വലിയൊരു വിഭാഗം 1915-ല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി തിരിച്ചുവന്നതു മുതല്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഉള്‍ചേരുകയുണ്ടായി. സാമൂഹിക സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഒരു ആവേശം അത്തരം പ്രസിദ്ധീകരണങ്ങളെ പ്രചോദിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ ദേശീയ വികാരത്തെ അവ ഇളക്കിവിടുകയും ചെയ്തു. രാജ്യത്തിനും സത്യത്തിനും വേണ്ടി എല്ലാവരും മുഴുവന്‍ പണയപ്പെടുത്താന്‍ തയ്യാറാകണമെന്നൊരു മനോഭാവം അത്തരം മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് അധികാര വ്യവസ്ഥിതിയെ വെല്ലുവിളിച്ചതുകാരണം, നിരവധി പ്രസാധകരും പത്രാധിപരും ജയിലില്‍ പോയി.
1947-ന് ശേഷം മീഡിയയെ പൂര്‍ണ്ണമായും ഉടമസ്ഥരുടെയും കൃത്രിമ തല്‍പരരായ സുരക്ഷിതരല്ലാത്ത പത്രപ്രവര്‍ത്തകരുടെയും കരങ്ങളില്‍ ഒഴിച്ചിടുന്നതിന്റെ അപകടങ്ങളെ കുറിച്ച് നമ്മുടെ നിയമനിര്‍മ്മാതാക്കള്‍ ബോധമുള്ളവരായിരുന്നു. അതുകൊണ്ട്തന്നെ, അത്തരം പത്രപ്രവര്‍ത്തകരുടെ ശമ്പളം നിര്‍ണ്ണയിക്കുകയും മീഡിയ ഹൗസുകളുടെ ഉടമകള്‍വഴി അല്ലാതെ ഓരോ വര്‍ഷവും ഒരു റിട്ടയേര്‍ഡ് ഹൈകോടതി ജഡ്ജ് തലവനായുള്ള ഒരു വെയ്ജ് ബോര്‍ഡ് തീരുമാനിക്കുന്ന നിയമങ്ങള്‍വഴി അവരുടെ ജോലിസാഹചര്യങ്ങള്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് അവര്‍ നിര്‍മ്മിച്ചു. ഉടമസ്ഥരുടെ ഭ്രമങ്ങള്‍ക്ക് പത്രപ്രവര്‍ത്തകര്‍ വശംവദരാകാതിരിക്കണം. കുറെ വര്‍ഷങ്ങളോളം ഈ സംവിധാനം നന്നായി പ്രവര്‍ത്തിച്ചു. ഒരു വെയ്ജ്‌ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ജോലിക്കാരുടെ വേതനത്തിനനുസൃതമായി കൂലി നല്‍കാന്‍ ഉടമകളുടെ കരങ്ങളെ നിര്‍ബന്ധിപ്പിക്കുന്ന ജോലിക്കാരുടെ സമരങ്ങളുടെ അഭിമാനകരമായ നിരവധി നിമിഷങ്ങള്‍ ആധുനിക സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പത്രചരിത്രത്തിനുണ്ട്.
പക്ഷേ, വെയ്ജ് ബോര്‍ഡ് വ്യവസ്ഥിതി സ്വമനസ്സാലെ ഉപേക്ഷിച്ച് ഹയര്‍ ആന്റ് ഫയര്‍ ഉടമ്പടിയിലേക്ക് വരുകയാണെങ്കില്‍ പത്രപ്രവര്‍ത്തകര്‍ക്ക് അവരുടെ വേതനം തരാമെന്ന് നിരവധി തവണ വാഗ്ദാനം ചെയ്യാന്‍ 1980-കളുടെ മധ്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഒരുമ്പെട്ടതോടെ കാര്യങ്ങളൊക്കെ നാടകീയമായി മാറിമറിയാന്‍ തുടങ്ങി. പൊടുന്നനെ ഈ വൈറസ് വ്യവസായത്തെ അപ്പാടെ ബാധിക്കുകയും തല്‍ഫലമായി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് ഇപ്പോള്‍ ചരമഗതി പ്രാപിക്കുകയും ചെയ്തു. അതുപോലെ തന്നെയാണ് ട്രേഡ് യൂണിയനുകളും ഇപ്പോള്‍ മാധ്യമസംവിധാനങ്ങള്‍ ഒബാമ തന്റെ വിജയപ്രഭാഷണത്തില്‍ പറഞ്ഞ സേവനത്തിലും ഉത്തരവാദിത്വ ബോധത്തിലുമല്ല ലാഭബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള അച്ചുകോര്‍പറേഷനുകളാണ്. എല്ലാ ഇന്ത്യന്‍ മാധ്യമങ്ങളുടെയും ലക്ഷ്യം ലാഭം പരമാവധി പറ്റുക എന്നതാണ്. പത്രപ്രവര്‍ത്തകരുടെ സ്വഭാവമാറ്റത്തിന് ഇതൊക്കെ കാരണമായിരുന്നു.
പത്രമുതലാളിമാരേക്കാള്‍ ഔന്നത്യമുള്ള ഉയര്‍ന്ന സാഹിത്യപടുക്കള്‍ എഡിറ്റ് ചെയ്യുന്നതായിരുന്നു മുമ്പ് പല വാര്‍ത്താ പത്രങ്ങളും. ജേര്‍ണലുകളും ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ പത്രാധിപന്മാര്‍ ഗിരിലാല്‍ ജെയ്‌നും മുമ്പ് ശാംലാലും വലിയ പ്രതിഭാശാലികളായിരുന്നു. ഹിന്ദി സാഹിത്യത്തിലെ നല്ല എഴുത്തിന്റെ അടയാളമായി ഇപ്പോഴും ഗുനാന്‍ കാ ദേവതയും അന്ധയുഗുമും ഉള്ളതുപോലെ ടി.ഒ.ഐ. പബ്ലിക്കേഷന്‍ ധര്‍മ്മ് യുഗിനും പത്രാധിപര്‍ എന്ന നിലയില്‍ 1950 വരെ എഴുതിയിരുന്ന ധര്‍മ്മവീര്‍ ഭാരതി എന്ന ഒരു സാഹിത്യ പ്രതിഭാശാലിയുണ്ടായിരുന്നു. കേവലം 25 വര്‍ഷം മുമ്പ് വരെ ഇന്ത്യന്‍ സമൂഹത്തില്‍ ബൗദ്ധിക സംവിധാനത്തിന്റെ ആഗ്രിമസ്ഥാനത്തുണ്ടായിരുന്ന ദിന്‍മാന്‍ എന്ന ഹിന്ദി ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്ന ടി.ഒ.ഐ പോലെയൊരു ഗ്രൂപ്പ് ഇപ്പോള്‍ പൂര്‍ണമായും ലാഭത്തില്‍ കേന്ദ്രീകരിക്കുകയും വളരെ വിരസമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്നത് ഇന്ന് അവിശ്വസനീയമാണ്.
വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടിന്റെ സംരക്ഷണം പത്രപ്രവര്‍ത്തകര്‍ നഷ്ടപ്പെടുത്തിയതിന്റെ അപ്രതീക്ഷിത പരിണിത ഫലമൊന്നുമല്ല അവര്‍ സമ്മര്‍ദ്ദങ്ങളോടും കൃത്രിമങ്ങളോടും വേഗം കൂടുതല്‍ ശീലപ്പെടുന്നവരായിട്ടുണ്ട് എന്നത്. ഇപ്പോള്‍ അവര്‍ ഒരു ഉടമ്പടി പ്രകാരം വാടകക്കെടുക്കപ്പെടുകയും മുതലാളിമാര്‍ ആവശ്യപ്പെടുമ്പോഴൊക്കെ പുറത്തുപോകേണ്ടിവരികയും ചെയ്യുന്നവരാണ്. ഇതു ശരിക്കും ഏതു പത്ര/ടി.വി. ഓഫീസിലും നിയമമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് ഒരു ജോലി സംരക്ഷണവുമില്ല. വലിയ തോതില്‍ അനുരജ്ഞപ്പെടുന്ന സംശയകരമായ ബിസിനസ് ഇടപാടുകളില്‍ അകപ്പെട്ട രാഷ്ട്രീയക്കാരുമൊത്ത് ഇടപഴകുന്ന രാജ്യസഭ മോഹിക്കുന്ന തങ്ങളുടെ മീഡിയ ഹൗസുകളൊക്കെയും കേവല സ്വാര്‍ത്ഥ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന മുതലാളി വര്‍ഗത്തിന്റെ കരുണയിലാണ് അവര്‍. പത്രപ്രവര്‍ത്തന സത്യസന്ധതയുടെ ഈ അഭാവം ഒരു സ്വയംനിര്‍മ്മിത സാഹചര്യമുണ്ടാക്കിത്തീര്‍ത്തിട്ടുണ്ട്. ഞാന്‍ അതിനെ ജേര്‍ണലിസ്റ്റ് ഫാഷിസം എന്ന് വളിക്കുന്നു.
? ഈ സംജ്ഞകൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?
= വിവേകവും പരിജ്ഞാനവുമില്ലാത്ത, പൂര്‍ണ്ണമായും അസത്യങ്ങളിലും മുന്‍ധാരണകളിലും വ്യവഹരിക്കപ്പെടുന്ന ഇതൊക്കെ സെന്‍സിബിളാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുന്ന സ്‌കിറ്റ് സോഫ്രീനിയയുടെ തലംവരെ എത്തുന്ന ഒരുതരം അത്യന്തം സങ്കുചിതമായ ദേശീയവാദമാണിത്. ഇതു എല്ലാം വലിയ സോകോള്‍ഡ് മുഖ്യധാഋ മാധ്യമങ്ങള്‍പോലും പരാമര്‍ശിച്ച മുസ്‌ലിം വിരുദ്ധ സ്വാധീനമുള്ള കേസില്‍ തെളിഞ്ഞുകണ്ടതാണ്. നിങ്ങള്‍ക്ക് ഞാന്‍ ഒരു ഉദാഹരണം നല്‍കട്ടെ; സിമി കേസ് സുപ്രീം കോടതിയില്‍ അവതരിക്കപ്പെട്ടപ്പോള്‍ ഒരു മുസ്‌ലിം സുഹൃത്ത് മീഡിയ റൂമിന്റെ പിറകില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഹിന്ദുക്കളായ ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ നിന്ദ്യമായ ഭാഷയില്‍ കുറ്റപ്പെടുത്തുകയും ഇന്ത്യയില്‍നിന്നു പുറത്താക്കപ്പെടേണ്ട രാജ്യദ്രോഹികളാണെന്ന് അവരെ മുദ്രകുത്തുകയും ചെയ്തു. അദ്ദേഹം സ്തബ്ധനായിപ്പോയി. യഥാര്‍ത്ഥത്തില്‍ ഇവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണോ? ഞാന്‍ മനസ്സിലാക്കുന്നു: ഇത്തരം നിരര്‍ത്ഥക സംസാരം ആര്‍.എസ്.എസ്. ശാഖയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. പക്ഷേ, സുപ്രീം കോടതിയുടെ മീഡിയ റൂമിലിരിക്കുന്ന ദേശീയ തലത്തിലുള്ള പത്രപ്രവര്‍ത്തകരില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാവുന്നതല്ല.
മാറുന്ന മാധ്യമ മൂല്യത്തിന്റെ കൂടുതല്‍ വിനാശകരമായ പരിണതി സാമൂഹിക സേവനത്തേക്കാളും ലാഭത്തിന്റെ പരമാവധി വത്കരണമാണ്. ഫലപ്രദമായ തീരുമാന നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ വില്‍പ്പന വിപണന വൃന്ദങ്ങളെ പത്രപ്രവര്‍ത്തകര്‍ക്ക് പകരമായി മീഡിയ ഹൗസുകളില്‍ എങ്ങനെ നിയമിക്കാനാകുമെന്ന് നോക്കുകയാണ് അവരുടെ പ്രഥമ ലക്ഷ്യം. ഇത്തരം വൃന്ദങ്ങളിലെ ഉയര്‍ന്ന സ്റ്റാഫുകള്‍ക്ക് പലപ്പോഴും ശക്തമായ സ്വാധീനവും ഉന്നത പത്രാധിപരേക്കാള്‍ പേറ്റന്റുകളുമുണ്ട്.
ഇത്തരം വില്‍പ്പന വിപണന സോസുകളുടെ അടിസ്ഥാന ലക്ഷ്യം ക്രമേണ വലിയ ലാഭമായി പരിവര്‍ത്തിക്കപ്പെടുന്ന സര്‍ക്കുലേഷനും പ്രചാരവും പരമാവധിയാക്കുക എന്നതാണ്. ലണ്ടനിലെ ടാബ്ലോയ്ഡുകളെ പോലെ വിലകെട്ട മുന്‍ധാരണകളെ പര്‍വ്വതീകരിച്ച് കാണിക്കുന്ന സെന്‍സേഷണലിസത്തിലേക്കുള്ള ഒരു കുറുക്കുവഴി ആയേ ഇതിനെ കരുതപ്പെടാവൂ.
ഞാനൊരു ഉദാഹരണം പറയട്ടെ: ഡല്‍ഹിയിലെ ജാമിഅ നഗറില്‍ സെപ്തംബര്‍ 19-നുണ്ടായ ബട്‌ല ഹൗസ് പോലീസ് പോരാട്ടത്തിനുശേഷം വെടിവെച്ചിട്ട ആരോപിക്കപ്പെടുന്ന രണ്ട് ഭീകരവാദികള്‍ ഇന്‍സ്‌പെക്ടര്‍ എം.ഡി. ശര്‍മ്മയെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന പോലീസ് അവകാശവാദത്തെ കുറിച്ചുള്ള എല്ലാ സംശയങ്ങളെയും ഉയര്‍ത്തിക്കളയുന്ന ഒരു അരമണിക്കൂര്‍ പ്രൈം ടൈം ഷോ ഒരു ഇംഗ്ലീഷ് ചാനലിലുള്ള ചില സുഹൃത്തുക്കള്‍ നടത്തുകയുണ്ടായി. ശര്‍മ തന്റെ ബെല്‍ട്ടിന് കീഴില്‍ നിരവധി പോരാട്ടങ്ങള്‍ നടത്തിയ ഒരു പോലീസ് ഓഫീസര്‍. തന്റെ ജീവിതകാലത്ത് സ്വീകരിച്ച നിരവധി അവാര്‍ഡുകള്‍ക്ക് വേണ്ടിയായിരുന്നു അടുത്ത അര മണിക്കൂര്‍ ഷോ സമര്‍പ്പിക്കപ്പെട്ടത്. രണ്ടാമത്തേതിന്റെ അഞ്ചിലൊന്നേ ആദ്യത്തെ ഷോക്ക് പ്രചാരം കിട്ടിയുള്ളൂ. അതുകൊണ്ടുതന്നെ, പ്രേക്ഷകരെ മുന്‍ധാരണകളിലേക്കു കൂട്ടുന്ന രണ്ടാമത്തെ സ്റ്റോറി അവലംബിച്ച ലൈന്‍ മാത്രം അടുത്ത ദിവസം മുതല്‍ സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. കാരണം, അതാണു ലാഭകരമെന്ന് അവര്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ ടി.വി വാര്‍ത്തയിലെ ആളുകള്‍ അവര്‍ എത്രത്തോളം സ്വതന്ത്രരാണെന്നതിനെക്കുറിച്ച് നിങ്ങളോട് പറയുന്നത് നിങ്ങള്‍ കാണുന്നു.
ഏതു ഷോകളാണ് ഉണ്ടാക്കി പ്രക്ഷേപണം ചെയ്യേണ്ടത്, അല്ലെങ്കില്‍ ഏത് ലേഖനങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രസിദ്ധീകരിക്കപ്പെടേണ്ടത്, അല്ലെങ്കില്‍ ഏതൊക്കെയാണ് ഉപഭോഗിക്കപ്പെടേണ്ടത് എന്ന് തീരുമാനിക്കുന്നത് വില്‍പ്പന വിപണന വൃന്ദങ്ങളാണ്. വായനക്കാരും പ്രേക്ഷകരും മീഡിയ ഹൗസുകളില്‍ വളരെ പതുക്കെ വിളിക്കപ്പെടുന്നത് 'ഉപഭോക്താക്കള്‍' എന്നാണെന്ന് നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പാണ്. ഞാനെന്താണ് ചെയ്തിരുന്നതെന്ന് എനിക്ക് ബോധ്യപ്പെടുംവരെ ആ സാഹചര്യത്തിലാണ് ഞാന്‍ വളരുകയും പ്രവര്‍ത്തിക്കുകയും പിന്നീട് അതില്‍നിന്ന് കുതറിമാറുകയും ചെയ്തതെന്നു ഞാന്‍ അറിയുന്നു. നിങ്ങളെ ഉണ്ടാക്കിയെടുത്ത ഏതെങ്കിലും ടി.വി. ചാനലുകളുടെ ഓഫീസിലേക്ക് നിങ്ങള്‍ പോകുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇതു കാണാന്‍ കഴിയും. പ്രചാരത്തില്‍ പൊതുവെ എത്ര തോത് കിട്ടുന്നുണ്ടെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഏതു പ്രോഗ്രാമുകള്‍ ചെയ്യണമെന്ന പ്രക്രിയ നടക്കുന്നത്. ഈ ചാനലുകളിലൊക്കെ ഉദ്യോഗസ്ഥരായിട്ടുള്ളത് വലിയ വേതനം നല്‍കപ്പെടുന്ന, പക്ഷേ  തങ്ങളുടെ സ്വന്തം സമുദായത്തെ ക്കുറിച്ച് വിശിഷ്യാ പാവങ്ങളെയും പീഡിതരെയും കുറിച്ച് അനുകമ്പയോ അറിവോ ഇല്ലാത്ത, കഷ്ടിച്ച് കൗമാരപ്രായം കഴിഞ്ഞ ആണുങ്ങളും പെണ്ണുങ്ങളുമാണ്. ഇത്തരം പല പത്രപ്രവര്‍ത്തകരും ബൗദ്ധിക കുള്ളന്മാരാണ്. ജോര്‍ജ്ജ് ബുഷിനേക്കാള്‍ വലിയ ബുദ്ധിമാന്മാരോ വിവരജ്ഞരോ അല്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സാമൂഹികമായ ഉത്തരവാദിത്വമുള്ള മീഡിയ എന്ന എല്ലാത്തരം സംസാരവും കേവലം പൊതു ഉപഭോഗത്തിന് വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇത്തരം മീഡിയയില്‍ ിന്ന് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക നിലപാട് പ്രതീക്ഷിക്കുന്നത് വെറും വിഡ്ഢിത്വമാണ്.
മതഭ്രാന്തുപിടിച്ച വലതുപക്ഷ ഫോക്‌സ് ന്യൂസും വീക്‌ലി സ്റ്റാന്‍ഡേര്‍ഡും യു.എസിലുണ്ടെങ്കില്‍ തന്നെയും അവിടെ ചുരുങ്ങിയത് ലോസ്ആഞ്ചലസ് ടൈംസും നിരവധി ലിബറല്‍ മധ്യമ പദ്ധതികളെങ്കിലുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ചുരുങ്ങിയത് മുസ്‌ലിം പ്രശ്‌നങ്ങളിലെങ്കിലും വിവേകത്തിന്റെയും പരിജ്ഞാനത്തിന്റെയും ഭാഷ സംസാരിക്കുന്ന ഒരു ലിബറല്‍ മാധ്യമത്തെയെങ്കിലും കണ്ടെത്തുക നിരാശാജനകമാണ്.
? മാധ്യമങ്ങളിലെ ഈ സമൂഹത്തിന്റെ ആധിപത്യത്തോട് മുസ്‌ലിം സംഘടനകള്‍ പോരാടേണ്ടതുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
= സ്വയം അര്‍പ്പണം ചെയ്യുന്ന മീഡിയയെയും കോടതികളെയും പോലീസിനെയും രാഷ്ട്രീയക്കാരെയും പ്രതീക്ഷിക്കുന്നത് വളരെ അര്‍ത്ഥശൂന്യമാണ്. അതിനാല്‍ എല്ലാവരും പൊതുസമ്മര്‍ദ്ദം ഉണ്ടാക്കിെയുടക്കേണ്ടതുണ്ട്. മുസ്‌ലിം സംഘടനകളും സാധാരണ മുസ്‌ലിംകളും അവര്‍ കുടുങ്ങിപ്പോകുന്ന ഇരവത്കരണത്തിന്റെ (victismization) ഈ ബോധത്തില്‍ നിന്നും പുറത്ത് പോകേണ്ടതുണ്ട്. തങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും മേല്‍ സംഘടിത ആക്രമണങ്ങള്‍ നടത്തപ്പെടുന്ന അവനോട് അനുകമ്പതോന്നുന്നു. പക്ഷേ, അവര്‍ക്ക് മാത്രമേ ഇതിനും പുറത്തുചാടാന്‍ കഴിയൂ. ഇന്ത്യക്കാര്‍ എന്ന നിലയില്‍ തങ്ങളുടെ സിവില്‍ അവകാശങ്ങള്‍ക്ക് വേണ്ടി അഹിംസാത്മക രീതിയില്‍ തന്നെ തങ്ങളുടെ സമുദായത്തെ അവര്‍ പടയൊരുക്കി നിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് എന്തു ചെയ്യാനാകും? ശരി, ഒരു കോടതി മുറിയില്‍ നൂറു മുസ്‌ലിംകളുണ്ടെങ്കില്‍ ഭീകരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഒരു നിരപരാധിയായ മുസ്‌ലിമിനെ മജിസ്‌ട്രേറ്റ് മുമ്പാകെ കൊണ്ടുവരികയും ചെയ്താല്‍ പോലീസ് രീതിയിലേക്ക് കൊണ്ടുപോകുന്നതിനും പീഡിപ്പിക്കാന്‍ വേണ്ടി അയാളെ പോലീസിന്റെ കൂടെ തിരിച്ചയക്കുന്നതിനും പകരം പ്രതിയുടെ മൊഴി രേഖപ്പെടുത്തിവെക്കാന്‍ ആ മജിസ്‌ട്രേറ്റിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാക്കേണ്ടതുണ്ട്.
താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ഒരാള്‍ക്കും അടിമയാകാനാവില്ലെന്ന് മഹാത്മാഗാന്ധി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുസ്‌ലിംകള്‍, തങ്ങളുടെ ഉപരോധത്തിന്റെ മാനസികാവസ്ഥയില്‍ നിന്നും പുറത്തുകടന്നു ഭീതിയില്ലാത്ത ഒരു സ്ഥാനത്തുനിന്ന് ഉയര്‍ന്നുനില്‍ക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാറ്റിനും പുറമെ, എത്ര നിരപരാധികളായ മുസ്‌ലിംകളെയാണ് വ്യാജ ഏറ്റുമുട്ടലുകളില്‍ പോലീസിന് അറസ്റ്റ് ചെയ്യാനും വെടിവെച്ചിടാനും കഴിയുക? ഇന്ത്യയിലും അടുത്തായി വിദേശത്തുമുള്ള എന്റെ യാത്രക്കിടയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതത്തില്‍ തെളിഞ്ഞുകാണുന്ന അഹിംസാത്മക ചെറുത്തുനില്‍പ്പ് നടത്തുന്ന മുസ്‌ലിം സഹോദരങ്ങളെ ഞാന്‍ ഓര്‍ത്തുപോയി. ഹുദൈബിയ്യ സന്ധിയില്‍ മക്കയിലെ തന്റെ ശത്രുക്കളോട് അനുരജ്ഞനത്തിനു സമ്മതിച്ച് തന്റെ നേതൃത്വത്തിന് അപായ സാധ്യതയുണ്ടായിട്ടും സമാധാനപൂര്‍വ്വമായ സമീപനം വെടിയാത്തവരായിരുന്നു പ്രവാചകന്‍. നിരായുധനായ പ്രവാചകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി ഇടപെടാന്‍ മക്കയിലെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ അടുത്തവര്‍ഷം വിജയാശ്രീലാളിതനായി മക്കയില്‍ പ്രവേശിക്കാന്‍ മാത്രം അവരുടെ ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതു വലിയൊരു മതനേതാവിന് ക്ഷിപ്രസാധ്യമാണെന്ന് എനിക്കറിയാം.
എല്ലാറ്റിനും പുറമെ, ഞാനൊരു ഹിന്ദുവാണ്. ചെകുത്താന്‍ രാഷ്ട്രത്തെയും മുസ്‌ലിം സഹോദരങ്ങള്‍ അഭിമുഖീകരിക്കുന്ന പൊതുവായ മുന്‍ധാരണകളെയും എനിക്ക് ഭയപ്പെടേണ്ടതില്ല. ഭയവും ദേഷ്യവും വിദ്വേഷവും വെടിയുക എന്നതാണ് എന്റെ മുസ്‌ലിം സഹോദരങ്ങള്‍ക്കുള്ള എന്റെ ഉപദേശം. ഒരാളാണെങ്കിലും ഇതു ധാര്‍മ്മികമായൊരു പോരാട്ടമാണ്. ഇവക്കെതിരെ നാം നിലയുറപ്പിക്കുകയാണെങ്കില്‍ നിരപരാധികളായ മുസ്‌ലിംകളോട് അത്തരം ഭീതിതമായ അനീതി ചെയ്യുന്ന വലിയ പാപികള്‍ പോലും ഇവയുടെ ഇരകളായിരിക്കും.
ജുഡീഷ്യറിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാനും ഹിന്ദു മധ്യവര്‍ഗവും മീഡിയയുമോടൊപ്പം ഇടപെടാനും മുസ്‌ലിംകള്‍ തയ്യാറാകേണ്ടതുണ്ട്. പക്ഷേ, എന്റെ ഏറ്റവും വലിയ ഭയം ഇതൊരിക്കലും സത്യമായി പരിണമിക്കരുതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. മുസ്‌ലിം ഓപ്പറേഷന്‍ ഇളവു വരുത്താതെ തുടരുകയാണെങ്കില്‍ അവരെ പുറത്തേക്ക് തള്ളപ്പെട്ടവരായി കാണേണ്ടിവരികയും പോരാട്ടം ഹിംസാത്മക മാര്‍ഗത്തിലൂടെ പ്രതികരിക്കുകയും ചെയ്‌തേക്കുമോ എന്നതാണ്. മാത്രവുമല്ല, ഇതു- ദൈവം രക്ഷിക്കട്ടെ- സംഭവക്കുകയാണെങ്കില്‍  കാരണം പോലീസും കോടതികളും രാഷ്ട്രീയക്കാരും മീഡിയയുമടങ്ങുന്ന എല്ലാ സംവിധാനവും മുസ്‌ലിംകളെ പരാജയപ്പെടുത്തുകയും അവര്‍ക്ക് നീതിയും പ്രതീക്ഷയും നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇതു അവരെയും വിശിഷ്യാ രാജ്യത്തെയും സംബന്ധിച്ചിടത്തോളം വലിയ ദുരന്തമായിരിക്കും.
ഞാന്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്ന ഒരു എല്ലാമിസ്റ്റല്ലാ, യാഥാര്‍ത്ഥ്യവാദി (realistic) മാത്രമാണ് ഈ രാജ്യത്തിന്റെ നേതാക്കള്‍ അല്ലെങ്കില്‍ അങ്ങനെ സ്വയം വിശേഷിപ്പിക്കുന്നവര്‍ തലക്കുമീതെയെത്തിയ ഈ അപകടത്തെ ഓര്‍ത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
? എങ്കില്‍പ്പിന്നെ അടുത്തിടെ ഇന്ത്യയിലുടനീളം നടന്ന നിന്ദ്യമായ സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദി ആരാകാമെന്നാണ് നിങ്ങള്‍ കരുതുന്നത്? മൊഡസ്സ, മാലേഗാവ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകള്‍ പറയുന്നത് പോലെ, ചില കേസുകളില്‍ ഹിന്ദുത്വ ഭീകര വിഭാഗങ്ങളും ഉള്‍പ്പെട്ടിരിക്കുമോ?
= വേണ്ട തെളിവുകളില്ലാതെ എനിക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയില്ല. പക്ഷേ, ഇത്തരം ബോംബ് സ്‌ഫോടന സംഭവങ്ങളിലൂടെ പെട്ടെന്നുള്ള വര്‍ദ്ധനവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളുടെ സമാഗമനവും തമ്മില്‍ വല്ല ബന്ധവുമുണ്ടെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നില്ല. ഇത്തരം സ്‌ഫോടനങ്ങളുടെ ടൈമിംഗിനെക്കുറിച്ച് ആഴത്തി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter