ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 39 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടു, മരണസംഖ്യ 39,363 ആയി
ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 39 ഫലസ്ഥീനികള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 7 മുതല്‍ ഒമ്പതു മാസമായി തുടരുന്ന യുദ്ധത്തില്‍ മൊത്തം മരണസംഖ്യ 39,363 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇസ്രയേലിന്റെ വംശഹത്യയില്‍ 90,923 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫലസ്ഥീന്‍ കുടുംബങ്ങള്‍ക്കെതിരായ മൂന്ന് കൂട്ടക്കൊലകളില്‍ ഇസ്രയേല്‍ സൈന്യം 39 പേരെ കൊലപ്പെടുത്തുകയും 93 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു'.
മന്ത്രാലയം പറഞ്ഞു.രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്തതിനാല്‍ നിരവധി ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഗാസക്കെതിരായ ക്രൂരമായ ആക്രമണങ്ങള്‍ക്കിടയില്‍ ഇസ്രയേലിനെ നിരവധി രാജ്യങ്ങള്‍ അപലപിച്ചു.
ഇസ്രയേല്‍ യുദ്ധത്തില്‍ ഒമ്പത് മാസത്തിലേറെയായി ഭക്ഷണവും ശുദ്ധജലവും മരുന്നും ലഭിക്കാതെ ഉപരോധത്തിനിടെ ഗാസയുടെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment