ഇസ്റാഈല്‍ സൈന്യം ഇരച്ചുകയറി, ജനീനില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഫലസ്തീനിലെ ജെനീൻ നഗരത്തിൽ ഇസ്രയേൽ അധിനിവേശ സേനയുടെ വെടിയേറ്റ് മൂന്നു യുവാക്കൾ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ, നഗരത്തിലേക്ക് ഇരച്ച് കയറിയ സൈനിക വാഹനങ്ങൾ നടത്തിയ ആക്രമണത്തിലാണ് സംഭവം. ഹയ്യുൽ മറാഹിലെ ഒരു വാഹനത്തിലുണ്ടായിരുന്ന നാലു പേർക്കെതിരെ വെടിവെക്കുകയും അതിൽ മൂന്നു പേർ കൊല്ലപ്പെടുകയും നാലാമൻ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവാക്കളുടെ മരണം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. 
ബറാഅ് ലഹ്‍ലൂഹ്, ലൈത് അബൂ സുറൂര്‍, യൂസുഫ് സ്വലാഹ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ടെലിവിഷന്‍ വ്യക്തമാക്കി. 

ഇരച്ച് കയറിയ ഇസ്റാഈല്‍ സൈനിക വാഹനങ്ങളെ തടയാന്‍ ഫലസ്തീന്‍ യുവാക്കള്‍ രംഗത്ത് വന്നതോടെ അവര്‍ തമ്മില്‍ സംഘട്ടനങ്ങളുണ്ടാവുകയും അതേ തുടര്‍ന്ന് ഇസ്റാഈല്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടി വെക്കുകയും ചെയ്യുകയായിരുന്നുവെന്ന് അനാട്ടോളിയ വാര്‍ത്താ ഏജന്‍സി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter