ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ നിന്ന് ഇസ്‌റാഈല്‍ സേന പിന്മാറി

രണ്ടാഴ്ച നീണ്ട സൈനിക നടപടിക്ക് ശേഷം ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറി. ആശുപത്രി കെട്ടിടങ്ങള്‍ തകര്‍ത്ത ശേഷമാണ് സൈന്യം പിന്മാറിയത്. അവസാന ദിവസം ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ബോംബാക്രമണം നടത്തിയിരുന്നു.
ഞായറാഴ്ചയാണ് മാധ്യമപ്രവര്‍ത്തരുടെ ടെന്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. രണ്ടുപേര്‍ കൊല്ലപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സൈന്യം ആശുപത്രിയില്‍ നിന്ന് പിന്മാറിയത്. രോഗികളും കിടപ്പാടം നഷ്ടപ്പെട്ടവരുമായി ആശുപത്രിയിലും പരിസരത്തുമായി പതിനായിരത്തോളം പേരാണ് കഴിയുന്നത്. ആശുപത്രി കെട്ടിടങ്ങള്‍ ബോംബിട്ടും ഷെല്ലാക്രമണത്തിലും തകര്‍ത്തു. ആശുപത്രിയിലെ വിവിധ വകുപ്പുകള്‍ കത്തിയെരിഞ്ഞ നിലയിലാണ്. 
അല്‍ശിഫ ആശുപത്രിയിലെ സൈനിക നടപടി പൂര്‍ത്തിയാക്കിയെന്നും ഈ പ്രദേശത്തു നിന്ന് പിന്മാറിയെന്നും ഇസ്‌റാഈല്‍ സൈന്യവും അറിയിച്ചു. മാര്‍ച്ച് 18 മുതലാണ് അല്‍ശിഫ ആശുപത്രി വളപ്പില്‍ ഇരച്ചുകയറിയ സൈന്യം ഷെല്ലാക്രമണം നടത്തിയത്. അല്‍ശിഫ ആശുപത്രിയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഉപരോധത്തെ തുടര്‍ന്ന് 21 രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter