ഇസ്‌റാഈല്‍ ചെയ്തികളെ യുദ്ധക്കുറ്റമായി കണക്കാക്കണം:യു.എന്‍

ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടയുകയും ആക്രമണം തുടരുകയും ചെയ്യുന്ന ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ചെയ്തിയെ യുദ്ധക്കുറ്റമായി കണക്കാക്കേണ്ടിവരുമെന്ന് യു.എന്‍.
ഗസ്സയിലെ പട്ടിണിയും ക്ഷാമവും ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കളും മറ്റുസഹായങ്ങളും തടഞ്ഞതുകൊണ്ടും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത് മൂലവുമുണ്ടായതാണ്.ജനങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും അടിസ്ഥാനസൗകര്യങ്ങളെല്ലാം തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു.യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍കര്‍ ടര്‍ക് ചൂണ്ടിക്കാട്ടി. അതേസമയം പട്ടിണിയെ ഇസ്‌റാഈല്‍ ആയുധമാക്കിയതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് വോള്‍കറുടെ വ്യക്താവ് ജെറമി ലോറന്‍സ് വിശദീകരിച്ചു, ഭക്ഷ്യവസ്തുക്കളെത്തിച്ചില്ലെങ്കില്‍ പ്രതിദിനം 200 ലേറെ പേര്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചുവീഴുമെന്ന് യു.എന്‍ മാനവികകാര്യ ഏജന്‍സി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter