കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള സംയുക്ത പ്രവേശ പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കേരളമുള്‍പ്പെടെ ഏഴോളം സംസ്ഥാനങ്ങളിലെ കേന്ദ്ര സര്‍വ്വകലാശാലകളില്‍ 200-ഓളം കോഴ്‌സുകളിലേക്ക് നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷയായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (സി.യു.സി.ഇ.ടി) യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിന് പുറമെ ഹരിയാന, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഢ്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍വ്വകലാശാലകളിലേക്കാണ് ഇന്റഗ്രേറ്റഡ് ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണ പദ്ധതികള്‍ തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ കാസര്‍കോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഇന്റഗ്രേറ്റഡ് ബി.എ/എം.എ; ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, ലിംഗ്വിസ്റ്റിക് ആന്റ് ലാംഗ്വേജ് ടെക്ക്‌നോളജി എന്നിവയില്‍ എം.എ; എം, എസ്, ഡബ്ല്യു, അനിമല്‍ സയന്‍സ്, ബയോ കെമിസ്ട്രി ആന്റ് മോളിക്കുലാര്‍ ബയോളജി, കെമിസ്ട്രി, ജിനോമിക് സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, പ്ലാന്റ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എണ്‍വയോണ്‍മെന്റല്‍ കെമിസ്ട്രി എന്നിവയില്‍ എം.എസ്സ്‌സി; ഇംഗ്ലീഷ് എജുക്കേഷന്‍, സയന്‍സ് എജുക്കേഷന്‍, മാത്തമാറ്റ്ക്‌സ് എജുക്കേഷന്‍, സോഷ്യല്‍ സയന്‍സ് എജുക്കേഷന്‍ എന്നിവയില്‍ എം.എഡ് എന്നീ കോഴ്‌സുകളാണ് നല്‍കുന്നത്. വിശദ വിവരങ്ങള്‍ www.cukerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ സംസ്ഥാനത്തെയുംസര്‍വ്വകലാശാലകള്‍ നല്‍കുന്നകോഴ്‌സുകള്‍ വ്യതസ്തമായതിനാല്‍ അപേക്ഷകര്‍ ഓരോ സര്‍വ്വകലാശാലകളുടെയും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. പ്ലസ് ടുവാണ് ഇന്റഗ്രേറ്റഡ്-ബിരുദ കോഴ്‌സുകളുടെ യോഗ്യത. അവസാന വര്‍ഷ പരീക്ഷക്ക് ഹാജരാകുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. www.cucet2014.co.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ www.cucet.co.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറത്തിന്റെ പ്രിന്റെടുത്തോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രില്‍ രണ്ട് വരെയും പിജി കോഴ്‌സുകളിലേക്ക് ഏപ്രില്‍ പത്ത് വരെയുമാണ് അപേക്ഷ സ്വീകരിക്കുക. വിശദ വിവരങ്ങള്‍ക്ക് www.cucet2014.co.in എന്ന സൈറ്റ് സന്ദര്‍ശിക്കുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter