ഡല്‍ഹി ഐ.ഐ.ഐ.ടിയില്‍ എം.ടെക്കിന് അപേക്ഷ ക്ഷണിച്ചു
ഡല്‍ഹി സര്‍ക്കാറിന് കീഴില്‍ വിവരസാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഗവേഷണ പഠന സ്ഥാപനമായ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി-ഡല്‍ഹി) വിവിധ വിഷയങ്ങളില്‍ എം.ടെക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ മൊബൈല്‍ കമ്പ്യൂട്ടിങ്, എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ജനറല്‍ വിഭാഗം), എം.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡെഡ് സിസ്റ്റം, എം.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സിഗ്നല്‍ പ്രോസസിങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ 40 സീറ്റുകളും ഓരോ സ്പെഷലൈസേഷന്‍ വിഭാഗത്തിലും 20 സീറ്റുകളുമാണുള്ളത്.
സി.എസ്, ഐ.ടി, ഇ.സി.ഇ, ഇ.ഇ എന്നിവയില്‍ 65 ശതമാനം മാര്‍ക്കു നേടുകയോ 10ല്‍ 6.5 സി.ജി.പി.എയോടെ ബി.ടെക് അല്ളെങ്കില്‍ ബി.ഇ വിജയിക്കുകയോ ചെയ്തിരിക്കണം . പ്ളസ്ടു മുതല്‍ എല്ലാ പരീക്ഷകള്‍ക്കും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. എസ്.സി, എസ്.ടി, ഭിന്ന ശേഷിയുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്കോ ആറ് സി.ജി.പി.എയോ മതി. ഈവിഭാഗത്തില്‍ പെടുന്നവര്‍ പ്ളസ് ടു മുതല്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കാണ് നിര്‍ബന്ധം. കൂടാതെ എല്ലാ വിഭാഗത്തില്‍ പെടുന്നവര്‍ക്കും സി.എസ്, ഐ.ടി, ഇ.സി, ഇ.ഇ എന്നീ വിഷയങ്ങളില്‍ ഒന്നില്‍ 2013/ 2014ലെ ഗേറ്റ് സ്കോര്‍ ഉണ്ടായിരിക്കണം. എം.സി.എ, എം.എസ്സി യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഗേറ്റ് സ്കോറിന്‍റെയും പ്ളസ്ടു മുതലുള്ള അക്കാദമിക് മികവിന്‍റെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന 350 പേരെ എഴുത്തുപരീക്ഷക്ക് ക്ഷണിക്കുകയും ഇതില്‍നിന്ന് 250 പേരെ അഭിമുഖത്തിന് തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക.
തെരഞ്ഞെടുക്കപ്പെടുന്ന 70 പേര്‍ക്ക് ഐ.ഐ.ഐ.ടി ഡല്‍ഹി ഗേറ്റ് സ്കോളര്‍ഷിപ് ലഭ്യമാക്കും.
സി.എസ്.ഇ അല്ളെങ്കില്‍ ഇ.സി.ഇ ഇവയില്‍ ഒരു പ്രോഗ്രാമിനേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. www.iiitd.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന്‍െറ പ്രിന്‍റ് അയക്കേണ്ടതില്ല. എന്നാല്‍, അപേക്ഷാഫീസായി IIITDelhi എന്ന പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന വിധം 350 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കണം. ഡി.ഡിയുടെ പിറകില്‍ പേര്, ആപ്ളിക്കേഷന്‍ ഐ.ഡി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ എഴുതണം. ഡി.ഡി അയക്കേണ്ട വിലാസം: Assistant Manager (Academics), A107, Academics Building, IIITDelhi, Okhla Industrial Estate, PhaseIII, New Delhi 110 020.
2014 മേയ് അഞ്ചാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിമാന്‍ഡ് ഡ്രാഫ്റ്റ് -2014 മേയ് ഒമ്പതിനു മുമ്പ് ലഭിച്ചിരിക്കണം. ആദ്യ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കുന്നത് മേയ് 13നും എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നിശ്ചയിച്ചിരിക്കുന്നത് മേയ് 24നുമാണ്.
Leave A Comment