നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ചതിന് മോദി മുസ്‌ലിംകളോട് മാപ്പു പറയണം: അമര്‍ത്യസെന്‍

രാജ്യത്തെ മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോട് മാപ്പ് പറയണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്തകനുമായ അമര്‍ത്യസെന്‍. ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരമാര്‍ശം. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിച്ചത് വലിയ തെറ്റാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രവാദത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിരുദ്ധ പരമാര്‍ശങ്ങള്‍ മോദിയുടെ മനസ്സിന്റെ പരിമിതിയെയാണ് കാണിക്കുന്നത്. മുസ്‌ലിംകളെ ഒന്നാകെ അപമാനിക്കുന്നതാണ് അദ്ദേഹത്തിന്റെ നിപപാടുകള്‍.ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പത്തില്‍ വലിയ ആശങ്കയുണ്ടെന്നും അമര്‍ത്യസെന്‍ പറഞ്ഞു.
തന്റേത് ജൈവിക ജന്മമല്ലെന്നും ദൈവിക നിയോഗവുമായി ഭൂമിയിലേക്ക പറഞ്ഞയച്ചതാണെന്നുമുള്ള മോദിയുടെ അവകാശവാദം അസംബന്ധവും വ്യാമോഹവുമാണ്. മൂന്നുവട്ടം പ്രധാനമന്ത്രിയെന്ന നെഹ്‌റുവിന്റെ റെക്കോഡിന് തുല്യനായിയെന്ന അദ്ദേഹത്തിന്റെ അവകാശവാദം വങ്കത്തമാണെന്നും സെന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പൊരുത്തപ്പെടാനാവാത്തതുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ് മോദി. എന്താണ് ലോകത്ത് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് പോലും ധാരണയില്ലാത്ത അവസ്ഥയിലാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter