ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് വല്ലാത്ത സമാധാനമാണ് - വാന്‍ ഡെന്‍ ബെര്‍ഗ്
ഖുർആൻ പാരായണ നിയമങ്ങൾ എല്ലാം പാലിച്ച് കൊണ്ട് വളരെ സുന്ദരമായി നാസിആത്ത് സൂറത്ത് ഓതുന്ന ഡച്ച് ഫുഡ്ബോൾ താരത്തിന്റെ ചിത്രങ്ങള്‍ പലരെയും അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇസ്‍ലാമിലേക്ക് കടന്നുവന്ന് അധികമായിട്ടില്ലാത്ത സെപ്പ് വാൻ ഡെൻ ബെർഗിന്റെ പാരായണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്. ഭംഗിയുള്ള ശബ്ദത്തോടൊപ്പം പാരായണ നിയമങ്ങൾ ഒന്നും തന്നെ തെറ്റ് വരുത്താതെ മനപ്പാഠമാക്കിയാണ് ഈ 22 വയസ്സുകാരൻ ഓതുന്നത് എന്നതാണ് ശ്രദ്ധേയം.
അൽപം മാസങ്ങൾക്ക് മുമ്പ് ആയിരുന്നു വാൻ ഡൻ ബർഗ് ഇസ്‍ലാം മതം സ്വീകരിച്ചത്. ജീവിതത്തിൽ അനുഭവപ്പെട്ട ഏകാന്തതയും ഒറ്റപ്പെടലുമാണ് വാൻ ഡെൻ ബർഗിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തന്റെ മാതാവിന്റെ ആകസ്മികമായ വിയോഗം അദ്ദേഹത്തെ വ്ലലാതെ തളർത്തി. ജീവിതത്തിന്റെ വലിയ പാതി നഷ്ടമായത് പോലെ ബാർഗിന് അനുഭവപ്പെട്ടു. ഇനിയെന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഒരുപാട് കാലം ഏകാന്ത ജീവിതത്തിലായിരുന്നു അദ്ദേഹം.
ഈ സമയത്ത് ആണ് അദ്ദേഹത്തിന്റെ ചിന്ത ഇസ്‍ലാമിക ദർശങ്ങനളിലേക്ക് ചെന്നെത്തുന്നത്. മരിച്ച് പോയവര്‍ തിരിച്ച് വരുമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം, മരിച്ച് പോയവരാരും തിരിച്ച് വരില്ല എന്നും ലോകത്ത് മരണം പോലെ ഒരുപാട് അതീന്ദ്രിയമായ പ്രതിഭാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ജീവിത യാഥാർത്ഥ്യത്തിലൂടെ പതിയെ മനസ്സിലാക്കാൻ തുടങ്ങി. ഇസ്‍ലാം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇക്കാര്യങ്ങൾ എല്ലാം വാൻ ഡെന് ബർഗ് വെളിപ്പെടുത്തിയത്.
ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ശേഷം സന്തോഷവും സുഖവും വരുമെന്ന് സൂചിപ്പിക്കുന്ന ഖുർആൻ വാക്യം (إن مع العسر يسرا) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.
2018 മാർച്ച് 11 ന് Pec Zwell ന് വേണ്ടി കളിച്ചാണ് ഡച്ച് പ്രൊഫഷണൽ ഫുട്ബോളർ വാൻ ഡെന് ബർഗ്, തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടിയും താരം ബൂട്ട് കെട്ടിയിരുന്നു. ഇപ്പൊൾ ബുണ്ടസ്ലീഗ ക്ലബായ ശാൽക്കേക്ക് വേണ്ടി സെന്റര്‍ ബാക്ക് റോളിലാണ് താരം പന്ത് തട്ടുന്നത്.
ഇസ്‍ലാം ആശ്ലേഷിച്ചതോടെ വല്ലാത മനസ്സമാധാനം അനുഭവിക്കുന്നതായും ഇത് വരെ പിടികിട്ടാതിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയതായും അദ്ദേഹം പറയുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണെന്ന് കൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു. ആ പാരായണം കാണുമ്പോള്‍ നമുക്കും അത് അനുഭവപ്പെടാതിരിക്കില്ല, തീര്‍ച്ച.
Leave A Comment