റമദാന്‍ ചിന്തകള്‍ - നവൈതു..16.ഒരു സോറി പറഞ്ഞാല്‍ തീരാവുന്നതേയുള്ളൂ പലതും
- Web desk
- Mar 27, 2024 - 18:06
- Updated: Mar 27, 2024 - 18:07
ഒരു പ്രവാചകവചനം ഇങ്ങനെ മനസ്സിലാക്കാം, ആദമിന്റെ മക്കളെല്ലാം തെറ്റ് ചെയ്യുന്നവരാണ്, തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണ്.
തെറ്റുകളും പാളിച്ചകളും മനുഷ്യസഹജമാണ്. പശ്ചാത്താപവും പറ്റിപ്പോയതിലുള്ള ഖേദവുമാണ് തെറ്റുകള്‍ക്കുള്ള പരിഹാരം. സ്രഷ്ടാവിന് മുന്നിലും സൃഷ്ടികള്‍ക്ക് മുന്നിലും അങ്ങനെത്തന്നെയാണ്. ചെയ്തുപോയതിലെ ഖേദം മനസ്സിനെ ഗ്രസിച്ച് കഴിഞ്ഞാല്‍ പിന്നെ, അതിന് വേണ്ട പ്രായശ്ചിത്തമെല്ലാം ചെയ്യാന്‍ അവന്‍ തയ്യാറാവും. സോറി പറയുന്നത് മുതല്‍ അനധികൃതമായി ഉടമപ്പെടുത്തിയത് തിരിച്ചുകൊടുക്കുന്നതും കാല് പിടിച്ച് മാപ്പ് ചോദിക്കുന്നതുമെല്ലാം അതിന്റെ ഭാഗം മാത്രം. ചെയ്തു പോയതിനെ തുടര്‍ന്ന്, അതേകുറിച്ച് ആലോചിച്ച് മനസ്സ് തപിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.
നമുക്കിടയില്‍ സംഭവിക്കുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ഈ സോറി പറയാനുള്ള മനസ്സ് കാണിക്കുന്നില്ല എന്നതാണ്. മനുഷ്യരോട് പറ്റിപ്പോവുന്ന അപാതകളെ തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഒരു മാപ്പ് പറച്ചിലിലൂടെ പരിഹരിക്കാവുന്നവയാണ്. അറിയാതെ പറ്റിപ്പോയതാണ്, ക്ഷമിക്കണം സുഹൃത്തേ എന്ന് പറഞ്ഞാല്‍, ഓഹ് അത് സാരമില്ല എന്ന് പറയാത്തവരുണ്ടാവില്ല. എന്നാല്‍, തെറ്റ് തന്റെ ഭാഗത്താണ് എന്ന് അറിഞ്ഞിട്ടും മാപ്പ് ചോദിക്കാന്‍ നമ്മെ അനുവദിക്കാത്തക്, ഉള്ളിലെ അഹന്തവും അഹംഭാവവും തന്നെയാണ്.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു..15. നല്ല പെരുമാറ്റം... അതല്ലേ എല്ലാം...
സൃഷ്ടികളോട് ചെയ്ത തെറ്റുകള്‍ക്ക്, അക്രമപരമായി നേടിയെടുത്തതെല്ലാം തിരിച്ചുകൊടുത്ത് അവരോട് മാപ്പ് പറയുക എന്നതാണ് ആദ്യ പരിഹാരം. ശേഷം അത് അല്ലാഹുവിനെയും ബോധിപ്പിക്കാം. അതേ സമയം, അല്ലാഹുവുമായുള്ള പാപങ്ങളില്‍ ഉള്ളുരുകിയ പശ്ചാത്താപം തന്നെയാണ് വേണ്ടത്. തെറ്റ് ചെയ്ത് പശ്ചാത്തപിക്കുന്നവന്‍ തെറ്റ് ചെയ്യാത്തവനെ പോലെയാണെന്നും, അടിമയുടെ പശ്ചാത്താപം സ്വീകരിക്കാനായി അല്ലാഹു തആലാ സദാ സന്നദ്ധനായി ഇരിക്കുകയാണെന്നുമെല്ലാം പറയുന്ന ഹദീസുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.
നാഥന് മുന്നില്‍ പശ്ചാത്തപ വിവശരായി മാപ്പപേക്ഷിക്കുന്നതോടൊപ്പം സൃഷ്ടികളോട് സോറി പറയാന്‍ കൂടി നാം ശീലിക്കേണ്ടതുണ്ട്. റമദാന്‍ അതിന് കൂടിയുള്ള അവസരമാവട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment