സലൂനീ ഓണ്‍ലൈന്‍ ക്വിസ്, സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഖത്തര്‍ ഹാദിയയും ബുക് പ്ലസുമായി സഹകരിച്ച് islamonweb കഴിഞ്ഞ റമദാനില്‍ നടത്തിയ, സലൂനീ ഓണ്‍ലൈന്‍ ഗ്ലോബല്‍ ക്വിസ് മല്‍സരത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ക്കായി നടന്ന മല്‍സരത്തില്‍ ആറായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. അവരില്‍ നിന്ന് 104 പേരാണ് സമ്മാന ജേതാക്കളായത്. ഹാശിം പള്ളിപ്പുഴ, സാദിഖ് ചപ്പാരപ്പടവ്, സൈഫ് അലി വെള്ളുവമ്പ്രം എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. 

ആഗസ്റ്റ് ആദ്യവാരത്തില്‍ ചെമ്മാട് ബുക്പ്ലസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍,  സയ്യിദ് സാദിഖലി ഹുദവി താനൂര്‍ കാശ് പ്രൈസുകള്‍ വിതരണം ചെയ്തു. islamonweb ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്, ബുക്പ്ലസ് പ്രതിനിധികളായ നിയാദ് ഹുദവി അയ്യായ, നിസാം ഹുദവി ചാവക്കാട്, മുസ്വവ്വിര്‍ ഹുദവി മമ്പുറം, സ്വഫ്‍വാന്‍ ഹുദവി മുണ്ടംപറമ്പ്, ശംനാദ് വെന്നിയൂര്‍, ശുഹൈദ് ചേളാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

അന്നേ ദിവസം നേരിട്ടെത്തി പ്രൈസ് കൈപറ്റാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയായി പ്രൈസുകള്‍ എത്തിച്ചു. പ്രോല്സാഹന സമ്മാനങ്ങളായ പുസ്തകകിറ്റുകള്‍ നേരത്തെ തപാല്‍ വഴി അയച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter